650 സിസി ബൈക്കുകളുടെ ഉത്പാദനം ഇരട്ടിയാക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

ഇന്ത്യന്‍ വിപണിയില്‍ തകര്‍പ്പന്‍ വിജയം കുറിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി ബൈക്കുകള്‍. രണ്ടരലക്ഷം രൂപയ്ക്ക് വന്ന ഇന്റര്‍സെപ്റ്ററും 2.64 ലക്ഷം രൂപ വിലയുള്ള കോണ്‍ടിനന്റല്‍ ജിടിയും വാങ്ങാന്‍ ഡീലര്‍ഷിപ്പുകളില്‍ ആരാധകര്‍ തിക്കിത്തിരക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ കൊണ്ടുവരുന്ന ആദ്യ 'ആധുനിക' ഇരട്ട സിലിണ്ടര്‍ ബൈക്കുകളെന്ന വിശേഷണം ഇരു മോഡലുകള്‍ക്കുമുണ്ട്.

650 സിസി ബൈക്കുകളുടെ ഉത്പാദനം ഇരട്ടിയാക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

പക്ഷെ നിലവില്‍ ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും ബുക്ക് ചെയ്യാമെന്ന് തീരുമാനിച്ചാല്‍ മൂന്നുമാസത്തില്‍ കൂടുതല്‍ കാത്തിരിക്കണം ബൈക്ക് കൈയ്യില്‍ വരാന്‍. എന്നാല്‍ ഈ സ്ഥിതിവിശേഷം ഉടന്‍ മാറും. മാര്‍ച്ച് അവസാനവാരം മുതല്‍ 650 സിസി ബൈക്കുകളുടെ ഉത്പാദനം ഇരട്ടിയാക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് തീരുമാനിച്ചു. ഇതോടെ 650 സിസി മോഡലുകള്‍ക്കായുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറയും.

4,500 മുതല്‍ 5,000 യൂണിറ്റുകള്‍ വരെ പ്രതിമാസം പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം. നിലവില്‍ 2,000 മുതല്‍ 2,500 യൂണിറ്റുകള്‍ വരെ മാത്രമെ പ്രതിമാസം പുറത്തിറങ്ങുന്നുള്ളൂ.

650 സിസി ബൈക്കുകളുടെ ഉത്പാദനം ഇരട്ടിയാക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

എന്തായാലും 650 സിസി ഇന്റര്‍സെപ്റ്ററും കോണ്‍ടിന്റല്‍ ജിടിയും ലഭിച്ചവര്‍ മികച്ച അഭിപ്രായമാണ് മോഡലുകളെ കുറിച്ച് രേഖപ്പെടുത്തുന്നത്. മറ്റു ഇരട്ട സിലിണ്ടര്‍ ബൈക്കുകളെ അപേക്ഷിച്ച് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ മെയിന്റനന്‍സ് ചിലവുകള്‍ നാമമാത്രമാണെന്നതും ശ്രദ്ധേയം. 2,500 രൂപയില്‍ താഴെ മാത്രമെയുള്ളൂ ഇരു ബൈക്കുകളുടെയും ആദ്യ സര്‍വീസ് ചിലവ്. 500 കിലോമീറ്ററില്‍ ബൈക്കുകള്‍ ആദ്യം സര്‍വീസിന് കൊണ്ടുചെല്ലണം. പതിനായിരം കിലോമീറ്ററില്‍ മോഡലുകളുടെ രണ്ടാം സര്‍വീസും നടത്തണം.

650 സിസി ബൈക്കുകളുടെ ഉത്പാദനം ഇരട്ടിയാക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

പണത്തിനൊത്ത മൂല്യമാണ് കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകളുടെ മുഖ്യാകര്‍ഷണം. റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ വരുന്നതുവരെ മൂന്നരലക്ഷം രൂപ ഓണ്‍റോഡ് വിലയ്ക്ക് താഴെയുള്ള ഇരട്ട സിലിണ്ടര്‍ ബൈക്കുകളെ കുറിച്ച് വിപണി ചിന്തിച്ചിരുന്നില്ല. എന്നാല്‍ വിലയില്‍ വിപ്ലവം കാട്ടി ഇന്റര്‍സെപ്റ്ററിനെയും കോണ്‍ടിനന്റല്‍ ജിടിയെയും കമ്പനി അവതരിപ്പിച്ചു. വില കുറവാണെങ്കിലും കരുത്തിലും ഗുണമേന്മയിലും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഒട്ടും പിന്നിലല്ല.

650 സിസി ബൈക്കുകളുടെ ഉത്പാദനം ഇരട്ടിയാക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

ഇരു മോഡലുകളിലുമുള്ള 649 സിസി പാരലല്‍ ട്വിന്‍ എഞ്ചിന് 47 bhp കരുത്തും 52 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഓയില്‍, എയര്‍ കൂളിംഗ് സംവിധാനങ്ങള്‍ എഞ്ചിനുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ ഗിയര്‍മാറ്റം അതിവേഗത്തിലാക്കും. ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഇരട്ട സ്പ്രിങ്ങുള്ള ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് ഇരു മോഡലുകളിലും സസ്പെന്‍ഷന്‍ നിറവേറ്റുന്നത്. മുന്നില്‍ 320 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കും ബ്രേക്കിംഗ് നിര്‍വഹിക്കും.

650 സിസി ബൈക്കുകളുടെ ഉത്പാദനം ഇരട്ടിയാക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് സംവിധാനത്തോടെയാണ് കോണ്‍ടിനന്റല്‍ ജിടിയും ഇന്റര്‍സെപ്റ്ററും വില്‍പ്പനയ്ക്ക് വരുന്നത്. മാര്‍ക്ക് ത്രീ, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ്, ഓറഞ്ച് ക്രഷ്, റാവിഷിംഗ് റെഡ്, സില്‍വര്‍ സ്പെക്ടര്‍, ബേക്കര്‍ എക്സ്പ്രസ് നിറങ്ങള്‍ ഇന്റര്‍സെപ്റ്റര്‍ 650 -യിലുണ്ട്. ബ്ലാക് മാജിക്, വെന്റ്യൂറ ബ്ലൂ, മിസ്റ്റര്‍ ക്ലീന്‍, ഡോക്ടര്‍ മായെം, ഐസ് ക്വീന്‍ നിറങ്ങള്‍ കോണ്‍ടിനന്റല്‍ ജിടി 650 -ക്ക് വര്‍ണ്ണപ്പകിട്ടേകും.

650 സിസി ബൈക്കുകളുടെ ഉത്പാദനം ഇരട്ടിയാക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

വില മുന്‍നിര്‍ത്തിയാല്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് 650 സിസി മോഡലുകളോട് നേരിട്ടു മത്സരിക്കാന്‍ വിപണിയില്‍ എതിരാളികളില്ല. ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് 750, ട്രയംഫ് ബോണവില്‍ സ്ട്രീറ്റ് ട്വിന്‍ മോഡലുകള്‍ക്ക് ഭീഷണി മുഴക്കിയാണ് റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 -യും ഇന്റര്‍സെപ്റ്റര്‍ 650 -യും നിരയില്‍ തലയുയര്‍ത്തുന്നത്.

More from DriveSpark

Article Published On: Monday, February 18, 2019, 11:43 [IST]
English summary
Royal Enfield 650 Twins’ Waiting Period To Come Down Soon. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X