ബുള്ളറ്റുകള്‍ക്ക് അലോയ് വീലുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

By Rajeev Nambiar

ബുള്ളറ്റുകള്‍ക്ക് അലോയ് വീലുകള്‍ സമര്‍പ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്. ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ പ്രചാരമേറിയ ക്ലാസിക്ക് മോഡലുകള്‍ക്ക് അലോയ് വീലുകള്‍ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചു. ക്ലാസിക്ക് നിരയ്ക്ക് പുറമെ തണ്ടര്‍ബേര്‍ഡ് മോഡലുകളിലും അലോയ് വീലുകള്‍ ലഭ്യമാണ്.

ബുള്ളറ്റുകള്‍ക്ക് അലോയ് വീലുകള്‍ സമര്‍പ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

തണ്ടര്‍ബേര്‍ഡ് X മോഡലുകളിലെ ഒമ്പതു സ്‌പോക്ക് അലോയ് വീലുകളാണ് ക്ലാസിക്ക് മോഡലുകളുടെ ആക്‌സസറി പട്ടികയില്‍ കമ്പനി ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രോം തിളക്കമുള്ള കറുപ്പ് നിറം അലോയ് വീലുകളുടെ മാറ്റുകൂട്ടുന്നു. പുതിയ അലോയ് വീലുകള്‍ ഡീലര്‍ഷിപ്പുകളില്‍ വന്നുതുടങ്ങി.

ബുള്ളറ്റുകള്‍ക്ക് അലോയ് വീലുകള്‍ സമര്‍പ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350, ക്ലാസിക്ക് 500, തണ്ടര്‍ബേര്ഡ് 350, തണ്ടര്‍ബേര്‍ഡ് 500 മോഡലുകള്‍ക്ക് പുതിയ അലോയ് വീലുകള്‍ അനുയോജ്യമാണ്. പതിനായിരം രൂപയാണ് ഒരു ജോടി അലോയ് വീലുകള്‍ക്കുള്ള നിരക്ക്. ഘടിപ്പിക്കാനുള്ള ചിലവ് കൂടാതെയാണിത്. രണ്ടുമണിക്കൂറില്‍ താഴെ സമയംകൊണ്ട് ഡീലര്‍ഷിപ്പുകള്‍ മോഡലുകളില്‍ അലോയ് വീലുകള്‍ ഘടിപ്പിച്ചു നല്‍കും.

Most Read: കോപ്പിയടി കേസില്‍ ലാന്‍ഡ് റോവറിന് ജയം, ചൈനീസ് കമ്പനിയെ വിലക്കി കോടതി

ബുള്ളറ്റുകള്‍ക്ക് അലോയ് വീലുകള്‍ സമര്‍പ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

രണ്ടുവര്‍ഷ വാറന്റിയും ആക്‌സസറി പട്ടികയിലുള്ള പുതിയ അലോയ് വീലുകള്‍ക്കുണ്ട്. 19 ഇഞ്ചാണ് മുന്‍ അലോയ് വീലിന് വലുപ്പം. പിന്‍ അലോയ് വീലിന് വലുപ്പം 18 ഇഞ്ചും. നിലവില്‍ ക്ലാസിക്ക്, തണ്ടര്‍ബേര്‍ഡ് നിരയില്‍ സ്‌പോക്ക് വീലുകളാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുന്നത്.

ബുള്ളറ്റുകള്‍ക്ക് അലോയ് വീലുകള്‍ സമര്‍പ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ട്യൂബ് ടയര്‍ യൂണിറ്റാണ് സ്‌പോക്ക് വീലില്‍. ഇക്കാരണത്താല്‍ പങ്ചര്‍ സാധ്യത കൂടുന്നു. അലോയ് വീലില്‍ ട്യൂബ്‌ലെസ് യൂണിറ്റായുകൊണ്ട് പങ്ക്ചറാവുമെന്ന ആശങ്ക വേണ്ട. ഇതേസമയം അലോയ് യൂണിറ്റുകളെ അപേക്ഷിച്ച് സ്പോക്ക് വീലുകള്‍ക്ക് ഈടുനില്‍പ്പ് കൂടുതല്‍. ഒപ്പം കഠിനമായ ഏതുപ്രതലവും പിന്നിടാന്‍ ആവശ്യമായ 'ഫ്ളെക്സിബിലിറ്റി' സ്പോക്ക് വീലുകള്‍ക്കുണ്ട്.

ബുള്ളറ്റുകള്‍ക്ക് അലോയ് വീലുകള്‍ സമര്‍പ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

അടുത്തകാലത്തായി ബുള്ളറ്റുകള്‍ക്ക് ആഫ്റ്റര്‍മാര്‍ക്കറ്റ് അലോയ് വീല്‍ ഘടിപ്പിക്കുന്ന പ്രവണത രാജ്യത്ത് കൂടുന്നത് പ്രമാണിച്ചാണ് ക്ലാസിക്ക്, തണ്ടര്‍ബേര്‍ഡ് നിരയില്‍ അലോയ് വീലുകള്‍ അവതരിപ്പിക്കാനുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ തീരുമാനം.

Most Read: 2,000 കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു, നഷ്ടമായവയില്‍ പോര്‍ഷ 911 GT2 RS മോഡലും

അലോയ് വീലുകള്‍ക്ക് പുറമെ ലഗ്ഗേജ് റാക്കുകള്‍, ഫ്‌ളൈ സ്‌ക്രീന്‍, ബാഷ് പ്ലേറ്റ്, പാനിയര്‍ മുതലായ നിരവധി ഘടനകളും ആക്‌സസറി പട്ടികയില്‍ ലഭ്യമാണ്. പുതിയ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകള്‍ക്കും വൈകാതെ തന്നെ അലോയ് വീലുകള്‍ ലഭിക്കുമെന്ന് സൂചനയുണ്ട്.

Source: Ujjwal Saxena

More from DriveSpark

Article Published On: Monday, March 25, 2019, 12:19 [IST]
English summary
Royal Enfield Alloys Arrives At Dealership. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X