എബിഎസ് സുരക്ഷയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350
കാത്തിരിപ്പുകള്‍ക്ക് വിരാമം. ക്ലാസിക്ക് 350 മോഡലുകള്‍ക്ക് എബിഎസ് അവതരിപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് തീരുമാനിച്ചു. ഇനി മുതല്‍ ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയോടെ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 വില്‍പ്പനയ്ക്ക് വരും. എബിഎസ് സംവിധാനം ലഭിച്ചതിനെ തുടര്‍ന്ന് 1.53 ലക്ഷം രൂപയാണ് പുതിയ മോഡലിന് വില. എബിഎസില്ലാത്ത പതിപ്പിനെ അപേക്ഷിച്ച് 5,800 രൂപ കൂടുതല്‍.

ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് കര്‍ശനമാണ്. അല്ലാത്തപക്ഷം മോഡലുകള്‍ വില്‍ക്കാന്‍ കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ നടപടി. അതേസമയം ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ക്ലാസിക്ക് 350 മോഡലുകള്‍ക്ക് എബിഎസ് അവതരിപ്പിക്കാന്‍ കമ്പനി ഇത്രയേറെ വൈകിയത് വിപണിയില്‍ സംസാര വിഷയമാണ്.

എബിഎസ് സംവിധാനം ലഭിച്ചതൊഴിച്ചാല്‍ മറ്റു കാര്യമായ മെക്കാനിക്കില്‍ പരിഷ്‌കാരങ്ങളൊന്നും 350 ക്ലാസിക്കിന് സംഭവിച്ചിട്ടില്ല. 346 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍തന്നെ മോഡലില്‍ തുടരുന്നു. എയര്‍ കൂളിംഗ് സംവിധാനം മാത്രമെ എഞ്ചിനിലുള്ളൂ.

5,250 rpm -ല്‍ 19.8 bhp കരുത്തും 4,000 rpm -ല്‍ 28 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ക്ലാസിക്ക് 350 -യ്ക്ക് പിന്‍ ഡിസ്‌ക്ക് ബ്രേക്ക് പതിപ്പിനെ കമ്പനി കാഴ്ച്ചവെച്ചത് കഴിഞ്ഞവര്‍ഷമാണ്. 280 mm വലുപ്പമുള്ള ഡിസ്‌ക്ക് മുന്‍ ടയറിലും 220 mm വലുപ്പമുള്ള ഡിസ്‌ക്ക് പിന്‍ ടയറില്‍ മോഡലില്‍ വേഗം നിയന്ത്രിക്കും.

ഇപ്പോള്‍ ഇരു ടയറുകള്‍ക്കും എബിഎസ് പിന്തുണയുണ്ട്. ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഇരട്ട ഷോക്ക് അബോസോര്‍ബറുകളും ചേര്‍ന്നാണ് ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക. നിലവില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവുമധികം വില്‍പ്പനയുള്ള മോഡലാണ് ക്ലാസിക്ക് 350.

സില്‍വര്‍, ആഷ്, ക്ലാസിക്ക് ബ്ലാക്ക്, ലഗൂണ്‍ ബ്ലൂ, ക്ലാസിക്ക് ചെസ്റ്റനട്ട് റെഡ് നിറങ്ങള്‍ ബൈക്കില്‍ അണിനിരക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം വില്‍പ്പനയ്ക്ക് വന്ന സിഗ്നല്‍സ് എഡിഷന്‍ മുതലാണ് ബൈക്കുകള്‍ക്ക് എബിഎസ് നല്‍കുന്ന പതിവ് റോയല്‍ എന്‍ഫീല്‍ഡ് ആരംഭിച്ചത്.
Most Read: ഈ കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ കാണിച്ച് തരും എബിഎസ്എന്തെന്ന് — വീഡിയോ

500 സിസി, 650 സിസി മോഡലുകള്‍ക്ക് ഇരട്ട ചാനല്‍ എബിഎസ് സംവിധാനം കമ്പനി സമര്‍പ്പിച്ചു കഴിഞ്ഞു. ഒറ്റ ചാനല്‍ എബിഎസിനെക്കാളും കൂടുതല്‍ ഫലപ്രദമായ സുരക്ഷ ഉറപ്പുവരുത്താന്‍ ഇരട്ട ചാനല്‍ എബിഎസിന് കഴിയും.

ഒറ്റ ചാനല്‍ സംവിധാനത്തില്‍ മുന്‍ ടയറില്‍ മാത്രമെ എബിഎസ് യൂണിറ്റ് ഒരുങ്ങുകയുള്ളൂ. ഇരട്ട ചാനല്‍ എബിഎസ് സംവിധാനത്തില്‍ ഇരു ചക്രങ്ങള്‍ക്കും എബിഎസ് സുരക്ഷയുണ്ട്. അടിയന്തര ബ്രേക്കിംഗ് സന്ദര്‍ഭത്തില്‍ ഇരുചക്രങ്ങളും ലോക്ക് ചെയ്യപ്പെടാതിരിക്കാന്‍ എബിഎസ് സഹായിക്കും.

പുതിയ മലിനീകരണ നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കുന്ന പശ്ചാത്തലത്തില്‍ നിലവിലെ കാര്‍ബ്യുറേറ്റര്‍ എഞ്ചിനില്‍ നിന്നും ചുവടുമാറാനും റോയല്‍ എന്‍ഫീല്‍ഡിന് പദ്ധതിയുണ്ട്. അടുത്തവര്‍ഷം ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള എഞ്ചിന്‍ യൂണിറ്റായിരിക്കും ബുള്ളറ്റുകളില്‍ തുടിക്കുക.


Click it and Unblock the Notifications








