ജൂണിലും ബുള്ളറ്റ് വില്‍പ്പന താഴോട്ട്

രക്ഷയില്ല, ജൂണിലും ബുള്ളറ്റ് വില്‍പ്പന താഴോട്ടു വീണു. 24 ശതമാനം തകര്‍ച്ചയോടെയാണ് ജൂണ്‍ മാസം റോയല്‍ എന്‍ഫീല്‍ഡ് പിന്നിട്ടിരിക്കുന്നത്. 72,588 യൂണിറ്റുകള്‍ വിറ്റിടത്ത് ഇക്കുറി 55,082 യൂണിറ്റുകളിലേക്ക് ബൈക്ക് വില്‍പ്പന ചുരുങ്ങി. ഇതേസമയം വിദേശ രാജ്യങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയെന്നത് ശ്രദ്ധേയം.

ജൂണിലും ബുള്ളറ്റ് വില്‍പ്പന താഴോട്ട്

പോയമാസം 3,257 യൂണിറ്റുകളാണ് കമ്പനി വിദേശ വിപണികളില്‍ എത്തിച്ചത്. കയറ്റുമതിയില്‍ സംഭവിച്ച വളര്‍ച്ച 72 ശതമാനം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,889 യൂണിറ്റുകള്‍ മാത്രമേ കമ്പനി വിദേശത്തു വിറ്റിരുന്നുള്ളൂ. രാജ്യാന്തര, ആഭ്യന്തര വിപണികളിലെ കണക്കുകള്‍ ഒരുമിച്ചെടുത്താല്‍ 58,339 യൂണിറ്റുകളില്‍ എത്തിനില്‍ക്കും റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രകടനം.

ജൂണിലും ബുള്ളറ്റ് വില്‍പ്പന താഴോട്ട്

ഇവിടെയും 22 ശതമാനം തകര്‍ച്ച കമ്പനി നേരിടുന്നുണ്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ 74,477 യൂണിറ്റുകളുടെ ആകെ വില്‍പ്പന റോയല്‍ എന്‍ഫീല്‍ഡ് കുറിച്ചിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസപാദ കണക്കുകളും ശുഭകരമല്ല കമ്പനിക്ക്. ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ 1.83 ലക്ഷം ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റത്.

ജൂണിലും ബുള്ളറ്റ് വില്‍പ്പന താഴോട്ട്

മുന്‍വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 19 ശതമാനം ഇടിവാണ് കമ്പനി അഭിമുഖീകരിക്കുന്നത്. അഭ്യന്തര വിപണിയില്‍ മാത്രം 21 ശതമാനം തകര്‍ച്ച റോയല്‍ എന്‍ഫീല്‍ഡിന് സംഭവിച്ചു. 2.19 ലക്ഷം യൂണിറ്റുകള്‍ വിറ്റിരുന്നിടത്ത് 1.74 ലക്ഷം യൂണിറ്റുകളില്‍ കച്ചവടം പൂര്‍ത്തിയാക്കിയ സ്ഥിതിവിശേഷം.

ജൂണിലും ബുള്ളറ്റ് വില്‍പ്പന താഴോട്ട്

ഇതേസമയം, ഏപ്രില്‍ – ജൂണ്‍ കാലഘട്ടത്തില്‍ വിദേശ വിപണികളില്‍ കമ്പനി കൂടുതല്‍ പിടിമുറുക്കി. 63 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ മൂന്നൂമാസങ്ങള്‍ക്കൊണ്ട് കമ്പനി നേടിയിരിക്കുന്നത്. 5,636 യൂണിറ്റുകളില്‍ നിന്നും 9,159 യൂണിറ്റുകളിലേക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ കയറ്റുമതി ഉയര്‍ന്നു.

ജൂണിലും ബുള്ളറ്റ് വില്‍പ്പന താഴോട്ട്

നടപ്പുസാമ്പത്തിക വര്‍ഷം 9.50 ലക്ഷം ബൈക്കുകള്‍ പുറത്തിറക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ലക്ഷ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.22 ലക്ഷം യൂണിറ്റുകളായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലെത്തിച്ചത്. വലിയ ബൈക്ക് ലോകത്തും ചെറിയ ബൈക്ക് ലോകത്തും ഒരുപോലെ ചുവടുവെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ്.

ജൂണിലും ബുള്ളറ്റ് വില്‍പ്പന താഴോട്ട്

നിലവില്‍ 350 സിസിയിലാണ് റോയല്‍ എന്‍ഫീല്‍ഡ് നിര ആരംഭിക്കുന്നത്. ഇതിന് താഴെയും സാന്നിധ്യമറിയിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു. 250 സിസി ബൈക്കിനെ ആവിഷ്‌കരിച്ച് കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് കമ്പനി പദ്ധതിയിടുന്നത്. 650 സിസിക്ക് മുകളില്‍ പുതിയ അവതാരങ്ങളെ നിര്‍മ്മിക്കാനും റോയല്‍ എന്‍ഫീല്‍ഡിന് ആലോചനയുണ്ട്.

ജൂണിലും ബുള്ളറ്റ് വില്‍പ്പന താഴോട്ട്

നിലവില്‍ 350, 500 സിസി ശ്രേണിയിലാണ് റോയല്‍ എന്‍ഫീല്‍ഡിന് ആധിപത്യമുള്ളത്. ക്ലാസിക്ക്, തണ്ടര്‍ബേര്‍ഡ്, ഹിമാലയന്‍ മോഡലുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരമേറെ. ഇവര്‍ക്ക് പുറമെ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകളെയും നിരയില്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ ആധുനിക ബൈക്കുകളെന്നാണ് ഇരുവര്‍ക്കമുള്ള വിശേഷണം.

Most Read Articles

Malayalam
English summary
Royal Enfield June Sales. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X