ബുള്ളറ്റിനെ കോപ്പിയടിച്ച് മോഡലുകള്‍ ഇനിയും വരും: സിദ്ധാര്‍ത്ഥ ലാല്‍

By Rajeev Nambiar

ഇന്ത്യന്‍ വിപണിയില്‍ മാസ്മരിക വളര്‍ച്ചയാണ് റോയല്‍ എന്‍ഫീല്‍ഡ് വരിക്കുന്നത്. ബുള്ളറ്റ് വില്‍പ്പന വെച്ചടി വെച്ചടി ഉയരുന്നു. നിരയില്‍ ക്ലാസിക്ക് 350 മോഡലിനാണ് രാജ്യത്ത് ആവശ്യക്കാര്‍ കൂടുതല്‍. പ്രതിമാസം 40,000 മുതല്‍ 50,000 യൂണിറ്റുകളുടെ വില്‍പ്പന മുടക്കമില്ലാതെ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 നേടുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങളായി ബുള്ളറ്റ് വാങ്ങുന്നവരുടെ എണ്ണത്തില്‍ നേരിയ ഇടിവ് സംഭവിക്കുകയാണ്.

ബുള്ളറ്റിനെ കോപ്പിയടിച്ച് മോഡലുകള്‍ ഇനിയും വരും: സിദ്ധാര്‍ത്ഥ ലാല്‍

വളര്‍ച്ച കൂപ്പുകുത്തിയിട്ടില്ല. പക്ഷെ വളര്‍ച്ചാനിരക്ക് താഴാന്‍ തുടങ്ങുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇതാദ്യമായാണ് വളര്‍ച്ചയില്‍ നേരിയ ഇടിവ് കമ്പനി കുറിക്കുന്നത്. ബുള്ളറ്റ് മോഡലുകളുടെ വില ഉയര്‍ന്നതും ശ്രേണിയില്‍ ഒത്ത എതിരാളികള്‍ കടന്നുവന്നതും റോയല്‍ എന്‍ഫീല്‍ഡിന്റെ തിളക്കം മങ്ങാന്‍ കാരണമാവുന്നു. ജാവ ബൈക്കുകള്‍ക്കുള്ള പ്രചാരമാണ് ഇപ്പോള്‍ ബുള്ളറ്റുകള്‍ നേരിടുന്ന പ്രധാന ഭീഷണി. റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണിയില്‍ പുതിയ ജാവ ഫോര്‍ട്ടി ടൂ, ജാവ ബൈക്കുകള്‍ നോട്ടമിടുന്നു.

ബുള്ളറ്റിനെ കോപ്പിയടിച്ച് മോഡലുകള്‍ ഇനിയും വരും: സിദ്ധാര്‍ത്ഥ ലാല്‍

കഴിഞ്ഞ നവംബറിലാണ് ജാവ, ജാവ ഫോര്‍ട്ടി ടൂ മോഡലുകള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി കടന്നുവന്നത്. പിന്നാലെ ഓണ്‍ലൈന്‍ വെബ്സൈറ്റ് മുഖനയും ഡീലര്‍ഷിപ്പുകള്‍ മുഖേനയും പുതിയ ബൈക്കുകളുടെ ബുക്കിംഗ് ജാവ തുടങ്ങി. കാലങ്ങള്‍ക്കുശേഷം ബുള്ളറ്റുകള്‍ക്ക് ഒത്ത തടിയും തൂക്കവുമുള്ള മോഡലുകള്‍ വന്നതുകൊണ്ടാവണം പുതിയ ജാവ ബൈക്കുകള്‍ എങ്ങനെയുണ്ടെന്നറിയാന്‍ വിപണി കാതോര്‍ത്തിരിക്കുന്നത്.

ബുള്ളറ്റിനെ കോപ്പിയടിച്ച് മോഡലുകള്‍ ഇനിയും വരും: സിദ്ധാര്‍ത്ഥ ലാല്‍

എന്തായാലും ആദ്യ ബൈക്ക് ശാലയില്‍ നിന്നും പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ 2019 സെപ്തംബര്‍ വരെയുള്ള മുഴുവന്‍ ജാവ മോഡലുകളും രാജ്യത്ത് ബുക്ക് ചെയ്യപ്പെട്ടു. ഇനി ജാവ ബുക്ക് ചെയ്യുന്നവര്‍ക്ക് പത്തുമാസത്തില്‍ കൂടുതല്‍ കാത്തിരിക്കണം ബൈക്ക് കൈയ്യില്‍ കിട്ടാന്‍. മറുഭാഗത്ത് റോയല്‍ എന്‍ഫീല്‍ഡിന്റെ കാര്യമെടുത്താല്‍ നവംബര്‍ മുതല്‍ വളര്‍ച്ചയുടെ വേഗം കുറഞ്ഞു. ഇക്കാര്യം ഐഷര്‍ മോട്ടോര്‍സ് തലവന്‍ സിദ്ധാര്‍ത്ഥ ലാലും സമ്മതിക്കുന്നു. പക്ഷെ ബുള്ളറ്റിന്റെ വിപണി പിടിച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അദ്ദേഹം കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടു.

ബുള്ളറ്റിനെ കോപ്പിയടിച്ച് മോഡലുകള്‍ ഇനിയും വരും: സിദ്ധാര്‍ത്ഥ ലാല്‍

ഇന്ത്യയില്‍ ശക്തമായ വിപണന ശൃഖല റോയല്‍ എന്‍ഫീല്‍ഡിനുണ്ട്. വില്‍പ്പന മാത്രമല്ല, വില്‍പ്പനാനന്തര സേവനങ്ങളിലും കമ്പനി കാര്യക്ഷമമായി ഇടപെടുന്നു. വിപണിയില്‍ ധാരാളം എതിരാളികള്‍ നിലവിലുണ്ട്. ഇനിയുംവരും ബുള്ളറ്റുകളെ കോപ്പിയടിച്ച് മോഡലുകള്‍. എന്നാല്‍ കമ്പനിയുടെ പ്രചാരം തെല്ല് കുറയില്ലെന്ന് സിദ്ധാര്‍ത്ഥ ലാല്‍ വ്യക്തമാക്കി.

ബുള്ളറ്റിനെ കോപ്പിയടിച്ച് മോഡലുകള്‍ ഇനിയും വരും: സിദ്ധാര്‍ത്ഥ ലാല്‍

കഴിഞ്ഞ പത്തുവര്‍ഷം കൊണ്ടു ഇരുപതിരട്ടി വളര്‍ച്ചയാണ് റോയല്‍ എന്‍ഫീല്‍ഡ് കുറിച്ചത്. വിപണി വിഹിതം ഇക്കാലയളവില്‍ പത്തുശതമാനത്തില്‍ നിന്നും 30 ശതമാനമായി ഉയര്‍ന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ റോയല്‍ എന്‍ഫീല്‍ഡിനാണ് ശക്തമായ വിപണന ശൃഖലയുള്ളതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ബുള്ളറ്റിനെ കോപ്പിയടിച്ച് മോഡലുകള്‍ ഇനിയും വരും: സിദ്ധാര്‍ത്ഥ ലാല്‍

എന്നാല്‍ ബൈക്കുകളില്‍ പുതിയ സാങ്കേതികവിദ്യ പ്രയോഗിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് കാട്ടുന്ന വിമുഖത വരുംഭാവിയില്‍ വിനയായി മാറാം. എന്തായാലും ജാവ ബൈക്കുകളുടെ കടന്നുവന്ന പശ്ചാത്തലത്തിൽ ബുള്ളറ്റ് നിരയെ പുതുക്കേണ്ടത് കമ്പനിയെ സംബന്ധിച്ച് അനിവാര്യതയായി മാറിക്കഴിഞ്ഞു.

Source: MoneyControl

Most Read Articles

Malayalam
English summary
Royal Enfield Sales Dip. Read in Malayalam.
Story first published: Friday, February 15, 2019, 11:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X