250 സിസി ഹിമാലയനെ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്
യുവാക്കള്‍ക്കിടയില്‍ അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് സ്വീകാര്യത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് അഡ്വഞ്ചര്‍ ടൂററായ ഹിമാലയനുമായി റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ എത്തുന്നത്.

നിലവില്‍ ഹിമാലയന്‍ മോഡലുകളുടെ ബിഎസ് VI പതിപ്പുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പുതിയ ക്ലാസിക്ക്, തണ്ടര്‍ബേഡ് മോഡലുകളും ബിഎസ് VI എഞ്ചിനില്‍ 2020 ഏപ്രില്‍ ഒന്നിനു മുന്നോടിയായി വിപണിയില്‍ എത്തും. എന്നാല്‍ ഇപ്പോഴിതാ പുതിയൊരു റിപ്പോര്‍ട്ട് കൂടി എത്തിയിരിക്കുകയാണ്.

എന്‍ട്രി-ലെവലിലേക്ക് പുതിയ ഹിമാലയന്‍ മോഡലിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. 250 സിസി അഡ്വഞ്ചര്‍ നിരയിലേക്കാണ് പുതിയ ബൈക്ക് എത്തുന്നത്.

കെടിഎം 250 അഡ്വഞ്ചര്‍ മോഡലായിരിക്കും വിപണിയിലെ എതിരാളി. കഴിഞ്ഞ മാസമാണ് കെടിഎം 250 അഡ്വഞ്ചര്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഉടന്‍ തന്നെ ബൈക്കിനെ വില്‍പ്പനയ്ക്ക് എത്തിക്കുമെന്നും കെടിഎം അറിയിച്ചു.

അടുത്ത വര്‍ഷം അവസാനമോ, 2021 -ന്റെ തുടക്കത്തിലോ ബൈക്കിനെ കമ്പനി വിപണിയില്‍ എത്തിക്കും. ഓഫ് റോഡിങിന് സഹായകമാകുന്ന വിധത്തിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് മുന്നില്‍ 21 ഇഞ്ച് ടയറും, പിന്നില്‍ 18 ഇഞ്ച് ടയറുകളുമാണ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ പുതിയ 250 സിസി ബൈക്കിന് മുന്നില്‍ 19 ഇഞ്ച് ടയറും, പിന്നില്‍ 17 ഇഞ്ച് ടയറുമാണ് നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പരീക്ഷണ ഓട്ടം നടത്തുന്ന ബിഎസ് VI ഹിമാലയന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

എഞ്ചിനൊപ്പം തന്നെ ബൈക്കില്‍ ചെറിയ മാറ്റങ്ങളും കമ്പനി ഉള്‍പ്പെടുത്തിട്ടുണ്ടെന്നതാണ് മുഖ്യസവിശേഷത. എന്നാല്‍ മൊത്തത്തിലുള്ള ഡിസൈനില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. മുന്നിലെ വിന്‍ഷീല്‍ഡിന്റെ വലിപ്പത്തിലും, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലും മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.

കാഴ്ച്ചയില്‍ പുതുമ നല്‍കുന്നതിനായി വശങ്ങളില്‍ പുതിയ ഗ്രാഫിക്സും ഹിമാലയനില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും. ടെയില്‍ ലാമ്പിലും മാറ്റം കൂടി ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇതിനകം തന്നെ തങ്ങളുടെ അഡ്വഞ്ചര്‍ ടൂററിന് മൂന്ന് പുതിയ കളര്‍ ഓപ്ഷനുകളില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. നിലവില്‍ സ്നോ, ഗ്രാനൈറ്റ്, സ്ലീറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനിലാണ് ഹിമാലന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. പുതിയ നിറങ്ങള്‍ ഉള്‍പ്പെടുത്തിയത് ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റുമാറ്റങ്ങളൊന്നും ബൈക്കിലില്ല.

24.5 bhp കരുത്തും 32 Nm torque ഉം ഉത്പാദിപ്പിക്കുന്ന 411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. മുന്നില്‍ ലോംഗ്-ട്രാവല്‍ ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹാഫ്-ഡ്യുപ്ലെക്സ് ക്രാഡില്‍ ഫ്രെയിമിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിയാമലയന്‍ അഡ്വഞ്ചര്‍ ടൂററിന്റെ നിര്‍മ്മാണം. സുരക്ഷയ്ക്കായി ഇരട്ട-ചാനല്‍ എബിഎസും, മുന്നില്‍ രണ്ട് പിസ്റ്റണ്‍ കാലിപ്പര്‍ ഉള്ള 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ സിംഗിള്‍ പിസ്റ്റണ്‍ കാലിപ്പര്‍ ഉള്ള 240 mm ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്.

ബിഎസ് VI വാഹനം എന്ന് വിപണിയില്‍ എത്തുമെന്നോ, വിലയോ, എഞ്ചിന്‍ സംബന്ധിച്ച് മറ്റ് വിവരങ്ങളോ കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. 2020 -ന്റെ തുടക്കത്തില്‍ തന്നെ വാഹനം വില്‍പ്പനയ്ക്ക് എത്തിയേത്തും. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ 10,000 രൂപ മുതല്‍ 15,000 രൂപ വരെ വില ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Click it and Unblock the Notifications








