650 സിസി ബൈക്കുകളുടെ സസ്‌പെന്‍ഷന്‍ നവീകരിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

ഇന്ത്യയ്ക്കകത്തും പുറത്തും റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി ബൈക്കുകള്‍ സൂപ്പര്‍ ഹിറ്റാണ്. ഇന്റര്‍സെപ്റ്റര്‍ 650 -യ്ക്കും കോണ്‍ടിനന്റല്‍ ജിടി 650 -യ്ക്കും ആവശ്യക്കാരേറെ. ഡീലര്‍ഷിപ്പുകളില്‍ വില്‍പ്പന തുടരവെ ബൈക്കുകള്‍ക്ക് സസ്‌പെന്‍ഷന്‍ അപ്‌ഗ്രേഡ് പ്രഖ്യാപിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.

650 സിസി ബൈക്കുകളുടെ സസ്‌പെന്‍ഷന്‍ നവീകരിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

അതായത് ഇന്റര്‍സെപ്റ്ററിലെയും കോണ്‍ടിനന്റല്‍ ജിടിയിലെയും സസ്‌പെന്‍ഷന്‍ യൂണിറ്റ് കമ്പനി സൗജന്യമായി മാറ്റി നല്‍കും. ഇതേസമയം, റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നടപടി തിരിച്ചുവിളിക്കലല്ല. ബൈക്കുകളില്‍ റബ്ബര്‍ സ്റ്റോപ്പറുള്ള സസ്‌പെന്‍ഷന്‍ യൂണിറ്റാണ് കമ്പനി പുതുതായി മാറ്റിസ്ഥാപിക്കുന്നത്. ആദ്യ ബാച്ചില്‍ പുറത്തിറങ്ങിയ മോഡലുകളില്‍ റബ്ബര്‍ സ്‌റ്റോപ്പറില്ല.

650 സിസി ബൈക്കുകളുടെ സസ്‌പെന്‍ഷന്‍ നവീകരിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

പുതിയ സസ്‌പെന്‍ഷന്‍ യൂണിറ്റില്‍ മഞ്ഞ നിറത്തില്‍ റബ്ബര്‍ സ്‌റ്റോപ്പറുകള്‍ കാണാം. റോഡിലെ കുഴികളിലൂടെ കടന്നുപോകുമ്പോഴുള്ള ആഘാതം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ റബ്ബര്‍ സ്റ്റോപ്പറിന് കഴിയും. ഇതുവഴി സസ്‌പെന്‍ഷനിലെ ലോഹ ഘടകങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന സാഹചര്യം കുറയും.

650 സിസി ബൈക്കുകളുടെ സസ്‌പെന്‍ഷന്‍ നവീകരിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

സര്‍വീസിനായി ചെല്ലുന്ന ബൈക്കുകള്‍ക്കാണ് സൗജന്യമായി സസ്‌പെന്‍ഷന്‍ അപ്ഗ്രഡേഷന്‍ ലഭിക്കുന്നത്. എന്നാല്‍ പുതിയ നടപടിയെ കുറിച്ച് കമ്പനി ഉടമകളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ശാലയില്‍ നിന്നും പുറത്തിറങ്ങിയ രണ്ടാം ബാച്ച് മുതല്‍ റബ്ബര്‍ സ്റ്റോപ്പര്‍ റോയല്‍ എന്‍ഫീല്‍ഡ് ഉറപ്പുവരുത്തുന്നുണ്ട്.

650 സിസി ബൈക്കുകളുടെ സസ്‌പെന്‍ഷന്‍ നവീകരിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

കഴിഞ്ഞ നവംബറിലാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ബൈക്കുകളുമായി റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ വന്നത്. ഇന്ത്യയ്ക്ക് മുന്‍പേ അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ വിപണികളില്‍ ബൈക്കിനെ കമ്പനി അവതരിപ്പിച്ചിരുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇരട്ട സിലിണ്ടര്‍ ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും.

650 സിസി ബൈക്കുകളുടെ സസ്‌പെന്‍ഷന്‍ നവീകരിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

ട്രയംഫ് ബൈക്കുകളുടെ മാതൃകയിലുള്ള റെട്രോ ക്ലാസിക്ക് രൂപകല്‍പ്പന ബൈക്കുകളുടെ പ്രചാരത്തില്‍ നിര്‍ണായകമാവുന്നു. രാജ്യത്ത് ഇതിനകം അയ്യായിരത്തില്‍പ്പരം യൂണിറ്റുകളുടെ വില്‍പ്പന ഇരു ബൈക്കുകളും ചേര്‍ന്ന് നേടിക്കഴിഞ്ഞു.

Most Read: പെട്രോളും ഡീസലും വേണ്ട, വെള്ളത്തിലോടുന്ന എഞ്ചിന്‍ കണ്ടുപിടിച്ച് തമിഴ്‌നാട്ടുകാരന്‍

650 സിസി ബൈക്കുകളുടെ സസ്‌പെന്‍ഷന്‍ നവീകരിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

2.49 ലക്ഷം രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 -ക്ക് വില. 2.66 ലക്ഷം രൂപയ്ക്ക് കോണ്‍ടിനന്റല്‍ ജിടി 650 -യും വില്‍പ്പനയ്ക്ക് വരുന്നു. ഇരു ബൈക്കുകളും ഒരേ എഞ്ചിനും ഷാസിയുമാണ് പങ്കിടുന്നത്. കമ്പനി പുതുതായി ആവിഷ്‌കരിച്ച 649 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിന് 47 bhp കരുത്തും 52 Nm torque ഉം സൃഷ്ടിക്കാനാവും.

Most Read: 130 കിലോമീറ്റര്‍ വേഗത്തില്‍ ബ്രേക്ക് പിടിക്കുമ്പോള്‍, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

650 സിസി ബൈക്കുകളുടെ സസ്‌പെന്‍ഷന്‍ നവീകരിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

എയര്‍ കൂളിങ്, ഓയില്‍ കൂളിങ് യൂണിറ്റുകളുടെ പിന്തുണ എഞ്ചിനുണ്ട്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയോടെയാണ് ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിന്റെ ഒരുക്കം. ഇന്റര്‍സെപ്റ്ററിലും കോണ്‍ടിനന്റല്‍ ജിടിയിലും ഇരട്ട ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. മൂന്നുവര്‍ഷ വാറന്റി ഇരു ബൈക്കുകള്‍ക്കും കമ്പനി നല്‍കുന്നുണ്ട്.

Most Read: ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് വിപണിയില്‍, ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ക്രൂയിസര്‍ ബൈക്ക്

650 സിസി ബൈക്കുകളുടെ സസ്‌പെന്‍ഷന്‍ നവീകരിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

സില്‍വര്‍ സ്‌പെക്ടര്‍, റാവിഷിങ് റെഡ്, ഓറഞ്ച് ക്രഷ്, ബേക്കര്‍ എക്‌സ്പ്രസ് വൈറ്റ് & റെഡ്, ഗ്ലിറ്റര്‍ & ഡസ്റ്റ് ക്രോം, മാര്‍ക്ക് ത്രീ ബ്ലാക്ക് എന്നീ ആറു നിറപ്പതിപ്പുകള്‍ ഇന്റര്‍സെപ്റ്റര്‍ 650 -യില്‍ തിരഞ്ഞെടുക്കാം. ബ്ലാക്ക് മാജിക്, വെന്റ്യുറ ബ്ലൂ, മിസ്റ്റര്‍ ക്ലീന്‍, ഡോ. മായെം, ഐസ് ക്വീന്‍ നിറങ്ങളാണ് കോണ്‍ടിന്റല്‍ ജിടി 650 -യില്‍ അണിനിരക്കുന്നത്.

Source: GaadiWaadi

More from DriveSpark

Article Published On: Monday, May 13, 2019, 16:56 [IST]
English summary
Royal Enfield Upgrading 650 Twins Rear Suspension. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X