ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി ഗാംഗുലി

By Rajeev Nambiar

കഴിഞ്ഞവര്‍ഷമാണ് ചെറു ബൈക്കുകളുമായി ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയില്‍ കടന്നുവന്നത്. G310 R ഉം G310 GS ഉം. മോഡലുകള്‍ വന്നതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് G310 R -നെ സ്വന്തമാക്കി. ഇപ്പോള്‍ ഇതാ ക്രിക്കറ്റ് ലോകത്ത് നിന്നും മറ്റൊരു താരംകൂടി G310 വാങ്ങിയിരിക്കുകയാണ്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി അഡ്വഞ്ചര്‍ പതിപ്പായ ബിഎംഡബ്ല്യു ഏ310 GS സ്വന്തമാക്കി.

ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി ഗാംഗുലി

ബിഎംഡബ്ല്യു മോട്ടോറാഡാണ് ഗാംഗുലി G310 GS വാങ്ങിയ വിവരം ആരാധകരെ അറിയിച്ചത്. ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും ചെറിയ അഡ്വഞ്ചര്‍ ബൈക്കാണിത്. മോഡലിന് മൂന്നരലക്ഷം രൂപ വിലയുണ്ട്. ടിവിഎസുമായുള്ള പങ്കാളിത്തത്തിലാണ് G310 R, G310 GS ബൈക്കുകളെ ബിഎംഡബ്ല്യു ഇന്ത്യയില്‍ പുറത്തിറക്കുന്നത്. അപാച്ചെ RR310 ഉം ഇതേ കൂട്ടുകെട്ടില്‍ നിന്ന് അണിനിരക്കുന്നു.

ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി ഗാംഗുലി

പൊതുവെ പുതുതലമുറ ബിഎംഡബ്ല്യു 7 സീരീസ് സെഡാനിലാണ് ഗാംഗുലിയുടെ സഞ്ചാരം. ഒരുപക്ഷെ കുടുംബാഗങ്ങള്‍ക്ക് വേണ്ടിയാകാം താരം പുതിയ G310 GS വാങ്ങിയത്. നെയ്ക്കഡ് പതിപ്പ് G310 R -ന്റെ എഞ്ചിനും ഷാസിയുമാണ് G310 GS -ലും.

ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി ഗാംഗുലി

ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നിന്നും രൂപകല്‍പന ചെയ്ത ബൈക്കുകളെ ടിവിഎസിന്റെ ഹൊസൂര്‍ നിര്‍മ്മാണശാലയില്‍ നിന്ന് ബിഎംഡബ്ല്യു പുറത്തിറക്കുന്നു. അഡ്വഞ്ചര്‍ ബൈക്കുകളില്‍ കണ്ടുവരുന്ന ബീക്ക് ഫെന്‍ഡറും എഞ്ചിന് സംരക്ഷണമേകുന്ന ബാഷ് ബ്ലേറ്റും ഉയര്‍ത്തിയ എക്സ്ഹോസ്റ്റ് സംവിധാനവും മോഡലിന്റെ പ്രധാന വിശേഷങ്ങളാണ്.

ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി ഗാംഗുലി

പിറകില്‍ പ്രത്യേക ലഗ്ഗേജ് റാക്കും കമ്പനി നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ ഓപ്ഷനല്‍ ആക്സസറിയായി ടോപ് ബോക്സ് ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കാം. 110/80, 150/70 ടയറുകളാണ് ബൈക്കിന് മുന്നിലും പിന്നിലും. 19 ഇഞ്ചാണ് മുന്‍ വീലിന്റെ വലുപ്പം. പിന്‍ വീലിന് 17 ഇഞ്ചും വലുപ്പമുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 180 mm. 169.5 കിലോ ഭാരം ബിഎംഡബ്ല്യു G310 GS രേഖപ്പെടുത്തും.

ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി ഗാംഗുലി

റേസിംഗ് റെഡ്, പേള്‍ വൈറ്റ് മെറ്റാലിക്, കോസ്മിക് ബ്ലാക് നിറശൈലികള്‍ മോഡലില്‍ ലഭ്യമാണ്. ആദ്യം സൂചിപ്പിച്ചതുപോലെ G310 R -ലും G310 GS -ലും ഒരേ എഞ്ചിനാണ് തുടിക്കുന്നത്. 313 സിസി റിവേഴ്‌സ് ഇന്‍ക്ലൈന്ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 34 bhp കരുത്തും 28 Nm torque ഉം പരമാവധി കുറിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

പൂജ്യത്തില്‍ നിന്നും 50 കിലോമീറ്റര്‍ വേഗം തൊടാന്‍ ബൈക്കിന് രണ്ടര സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 143 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗം. വിപണിയില്‍ ബിഎംഡബ്ല്യു G310 GS -ന് നേരിട്ടുള്ള എതിരാളികളില്ല.

Article Published On: Friday, February 8, 2019, 15:30 [IST]
English summary
Sourav Ganguly Takes Delivery Of BMW G310 GS. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X