സിബിഎസോടെ സുസുക്കി ആക്‌സസ് 125 — വില 56,667 രൂപ

കോമ്പി ബ്രേക്കിംഗ് സംവിധാനവുമായി 2019 സുസുക്കി ആക്‌സസ് 125. ഏപ്രില്‍ മുതല്‍ പുതിയ സുരക്ഷാ ചട്ടങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത് മാനിച്ചു പ്രചാരമേറിയ ആക്‌സസ് 125 സ്‌കൂട്ടറിനെ സുസുക്കി വിപണിയില്‍ പുതുക്കി. ഇനി കോമ്പി ബ്രേക്ക് സംവിധാനത്തോടെയാണ് ആക്‌സസ് 125 ഡ്രം വകഭേദം വില്‍പ്പനയ്ക്ക് അണിനിരക്കുക.

സിബിഎസോടെ സുസുക്കി ആക്‌സസ് 125 — വില 56,667 രൂപ

സ്‌കൂട്ടറിന് വില 56,667 രൂപ (ദില്ലി ഷോറൂം). സിബിഎസില്ലാത്ത മുന്‍മോഡലിനെക്കാളും 690 രൂപ മാത്രമെ പുതിയ ആക്‌സസ് 125 സിബിഎസ് പതിപ്പിന് കൂടുതലുള്ളൂ. കോമ്പി ബ്രേക്കിംഗ് സംവിധാനം ലഭിച്ചതൊഴിച്ചാല്‍ മറ്റു മാറ്റങ്ങളൊന്നും ആക്‌സസ് 125 സ്‌കൂട്ടറിനില്ല.

സിബിഎസോടെ സുസുക്കി ആക്‌സസ് 125 — വില 56,667 രൂപ

നിലവില്‍ സിബിഎസ് സുരക്ഷയില്ലാത്ത ആക്‌സസ് 125 ഉം ഡീലര്‍ഷിപ്പുകളില്‍ വില്‍പ്പനയിലുണ്ട്. 55,977 രൂപയാണ് ഈ മോഡലിന് വില. ഏപ്രില്‍ മുതല്‍ സ്‌കൂട്ടറിന്റെ സിബിഎസ് പതിപ്പ് മാത്രമെ നിരയിലുണ്ടാവുകയുള്ളൂ. 125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ ജനപ്രിയ മോഡലുകളില്‍ സുസുക്കി ആക്‌സസ് 125 പ്രഥമനാണ്.

സിബിഎസോടെ സുസുക്കി ആക്‌സസ് 125 — വില 56,667 രൂപ

ലളിതമായ ഡിസൈന്‍ ശൈലി സ്‌കൂട്ടറിന് കൂടുതല്‍ പക്വത സമര്‍പ്പിക്കുന്നു. ഏതുപ്രായക്കാര്‍ക്കും അനുയോജ്യമാകും വിധമാണ് ആക്‌സസ് 125 -ന്റെ രൂപകല്‍പനയും. സ്‌കൂട്ടറിന്റെ ആറു നിറപ്പതിപ്പുകളെയാണ് കമ്പനി വിപണിയില്‍ കൊണ്ടുവരുന്നത്.

Most Read: 'കവാസാക്കി പച്ചയില്‍' പുതിയ ബജാജ് ഡോമിനാര്‍, ചിത്രങ്ങള്‍ പുറത്ത്

സിബിഎസോടെ സുസുക്കി ആക്‌സസ് 125 — വില 56,667 രൂപ

കുറഞ്ഞ ഭാരവും പ്രകടനക്ഷമതയുള്ള എഞ്ചിനും ആക്‌സസിന് പ്രചാരം കൂടാനുള്ള കാരണങ്ങളാണ്. അലോയ് വീലുകള്‍, അനലോഗ് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വണ്‍ പുഷ് സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനം, മുന്‍ പോക്കറ്റ്, മുന്‍ ചാര്‍ജ്ജിംഗ് സോക്കറ്റ് എന്നിവയെല്ലാം മോഡലിന്റെ അടിസ്ഥാന വിശേഷങ്ങളില്‍പ്പെടും.

സിബിഎസോടെ സുസുക്കി ആക്‌സസ് 125 — വില 56,667 രൂപ

ഇന്ധനശേഷി 5.6 ലിറ്റര്‍. 60 കിലോമീറ്റര്‍ മൈലേജ് ആക്‌സസ് 125 കുറിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ആക്‌സസിലുള്ള 125 സിസി എഞ്ചിന് 8.4 bhp കരുത്തും 10.2 Nm torque ഉം പരമാവധി കുറിക്കാനാവും. എയര്‍ കൂളിംഗ് സംവിധാനമാണ് എഞ്ചിന് ലഭിക്കുന്നത്.

സിബിഎസോടെ സുസുക്കി ആക്‌സസ് 125 — വില 56,667 രൂപ

സുസുക്കി അവതരിപ്പിക്കുന്ന മാക്‌സി സ്‌കൂട്ടര്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിലും ഇതേ എഞ്ചിനാണ് തുടിക്കുന്നത്. പ്രതിമാസം 40,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന സുസുക്കി ആക്‌സസിനുണ്ട്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മാത്രം 39,163 യൂണിറ്റുകളുടെ വില്‍പ്പന മോഡല്‍ കുറിച്ചു.

സിബിഎസോടെ സുസുക്കി ആക്‌സസ് 125 — വില 56,667 രൂപ

വിപണിയില്‍ ഹോണ്ട ആക്ടിവ 125, ഹീറോ ഡെസ്റ്റിനി 125, ടിവിഎസ് എന്‍ടോര്‍ഖ് 125 തുടങ്ങിയ സ്‌കൂട്ടറുകളുമായാണ് സുസുക്കി ആക്‌സസ് 125 -ന്റെ മത്സരം.

Most Read Articles

Malayalam
English summary
2019 Suzuki Access 125 Launched With Combi-Braking System. Read in Malayalam.
Story first published: Saturday, February 2, 2019, 13:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X