പുതുമകളോടെ 2019 സുസുക്കി ഇന്‍ട്രൂഡര്‍ 150 — വില 1.08 ലക്ഷം രൂപ

2019 സുസുക്കി ഇന്‍ട്രൂഡര്‍ 150 വിപണിയില്‍ പുറത്തിറങ്ങി. 1.08 ലക്ഷം രൂപയാണ് പുതുക്കിയ ഇന്‍ട്രൂഡര്‍ 150 പതിപ്പിന് വില (ദില്ലി ഷോറൂം). മുന്‍മോഡലിനെ അപേക്ഷിച്ച് ഡിസൈനില്‍ ചെറിയ മാറ്റങ്ങളോടെയാണ് പുത്തന്‍ ഇന്‍ട്രൂഡര്‍ പതിപ്പ് കടന്നുവന്നിരിക്കുന്നത്. ഇത്തവണ പുതിയ മെറ്റാലിക് മാറ്റ് ടൈറ്റാനിയം സില്‍വര്‍ നിറപ്പതിപ്പ് ഇന്‍ട്രൂഡറിന്റെ മാറ്റുകൂട്ടും.

പുതുമകളോടെ 2019 സുസുക്കി ഇന്‍ട്രൂഡര്‍ 150 — വില 1.08 ലക്ഷം രൂപ

ബൈക്കിലെ ഗിയര്‍ഷിഫ്റ്റ് ശൈലി കമ്പനി പരിഷ്‌കരിച്ചു. ബ്രേക്ക് പെഡലിന് സംഭവിച്ച മാറ്റങ്ങള്‍ ബൈക്കിലെ യാത്രാസുഖത്തെ സ്വാധീനിക്കുമെന്ന് കമ്പനി പറയുന്നു. പിറകിലിരിക്കുന്നവര്‍ക്കായി പ്രത്യേക ബാക്ക്‌റെസ്റ്റ് കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഇവയൊഴിച്ചാല്‍ വലിയ വ്യത്യാസങ്ങളൊന്നും പഴയ, പുതിയ മോഡലുകള്‍ തമ്മിലില്ല.

പുതുമകളോടെ 2019 സുസുക്കി ഇന്‍ട്രൂഡര്‍ 150 — വില 1.08 ലക്ഷം രൂപ

ജിക്‌സറിലെ 154.9 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ഇന്‍ട്രൂഡര്‍ 150 -യിലും. എയര്‍ കൂളിങ് സംവിധാനമുള്ള എഞ്ചിന് 8,000 rpm -ല്‍ 14.6 bhp കരുത്തും 6,000 rpm -ല്‍ 14 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. ഇന്ധനക്ഷമത കുറയാതെ മികവുറ്റ ആക്സിലറേഷനും കരുത്തുത്പാദനവും ഉറപ്പുവരുത്തുന്ന സുസുക്കി ഇക്കോ പെര്‍ഫോര്‍മന്‍സ് സാങ്കേതികവിദ്യ ഇന്‍ട്രൂഡറിന്റെ മാറ്റു വര്‍ധിപ്പിക്കുന്നു.

Most Read: ജാവ ബൈക്കുകളുടെ മൈലേജ് വിവരങ്ങള്‍ പുറത്ത്

പുതുമകളോടെ 2019 സുസുക്കി ഇന്‍ട്രൂഡര്‍ 150 — വില 1.08 ലക്ഷം രൂപ

44 കിലോമീറ്റര്‍ മൈലേജാണ് മോഡലില്‍ കമ്പനി നല്‍കുന്ന വാഗ്ദാനം. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുകളും ഇന്‍ട്രൂഡറില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റാനായുണ്ട്. 266 mm ഡിസ്‌ക്ക് മുന്‍ ടയറിലും 220 mm ഡിസ്‌ക്ക് പിന്‍ ടയറിലും ബ്രേക്കിങ് നിറവേറ്റും.

പുതുമകളോടെ 2019 സുസുക്കി ഇന്‍ട്രൂഡര്‍ 150 — വില 1.08 ലക്ഷം രൂപ

സുസുക്കിയുടെ എക്കാലത്തേയും വലിയ ഹിറ്റായ ഇന്‍ട്രൂഡര്‍ M1800R ക്രൂയിസര്‍ ബൈക്കാണ് കുഞ്ഞന്‍ ഇന്‍ട്രൂഡറിന് പ്രചോദനം. വലുപ്പം ഇന്‍ട്രൂഡറിന്റെ പ്രധാന ആകര്‍ഷണമാവുന്നു. എല്‍ഇഡി പൊസിഷന്‍ ലൈറ്റുള്ള ത്രികോണ ഹെഡ്‌ലാമ്പില്‍ തുടങ്ങും ഇന്‍ട്രൂഡര്‍ വിശേഷങ്ങള്‍. ഹെഡ്‌ലാമ്പിന് മുകളിലുള്ള ചെറിയ കൗള്‍ ഇന്‍ട്രൂഡറിന് ക്രൂയിസര്‍ മുഖഭാവം സമ്മാനിക്കുന്നു.

Most Read: ഇന്റേണ്‍ഷിപ്പ് ചെയ്യാം ഹാര്‍ലി ഡേവിഡ്‌സണില്‍

പുതുമകളോടെ 2019 സുസുക്കി ഇന്‍ട്രൂഡര്‍ 150 — വില 1.08 ലക്ഷം രൂപ

ഊതിപെരുപ്പിച്ച ഇന്ധനടാങ്ക് ശൈലി മസ്‌കുലീന്‍ പ്രഭാവമാണ് ബൈക്കിന് നല്‍കുന്നത്. ക്രൂയിസര്‍ ബൈക്കുകളുടെ എല്ലാ സവിശേഷതകളും ഇന്‍ട്രൂഡറില്‍ കാണാന്‍ കഴിയും. വീതിയേറിയ ഹാന്‍ഡില്‍ബാര്‍, മുന്നോട്ടു നീങ്ങിയ ഫൂട്ട്പെഗുകള്‍, താഴ്ന്നിറങ്ങിയ സീറ്റുകള്‍ എന്നിവയെല്ലാം ഇന്‍ട്രൂഡറില്‍ യാത്രാസുഖം ഉറപ്പുവരുത്തും. വെട്ടിവെടിപ്പാക്കിയ ഇരട്ട പോര്‍ട്ട് എക്‌സ്‌ഹോസ്റ്റും ക്രോം ആവരണമുള്ള മിററുകളും മോഡലിന്റെ മറ്റു വിശേഷങ്ങളാണ്.

Most Read Articles

Malayalam
English summary
2019 Suzuki Intruder 150 Launched In India. Read in Malayalam.
Story first published: Friday, April 5, 2019, 19:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X