കമ്മ്യൂട്ടര്‍ ബൈക്കുകള്‍ നിര്‍ത്തുന്നു, ഔദ്യോഗിക പ്രഖ്യാപനവുമായി സുസുക്കി

ജാപ്പനീസ് ബൈക്ക് നിര്‍മ്മതാക്കളായ സുസുക്കി കമ്മ്യൂട്ടര്‍ ബൈക്കുകളുടെ ഉത്പാദനം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. രാജ്യത്തെ മുന്‍നിര ബൈക്ക് നിര്‍മ്മാതാക്കളെല്ലാം കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ നിന്ന് മാറി പ്രീമിയം/പെര്‍ഫോര്‍മെന്‍സ് ശ്രേണിയില്‍ കേന്ദ്രീകരിക്കുമെന്നതിലേക്കാണ് സുസുക്കിയുടെ ഔദ്യോഗിക പ്രഖ്യാപനം സൂചന നല്‍കുന്നത്. ഇതിന് മുമ്പ് യമഹയും ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരുന്നു.

കമ്മ്യൂട്ടര്‍ ബൈക്കുകള്‍ നിര്‍ത്തുന്നു, ഔദ്യോഗിക പ്രഖ്യാപനവുമായി സുസുക്കി

ഇപ്പോഴിതാ മറ്റൊരു പ്രമുഖ ബ്രാന്‍ഡ് കൂടി യമഹയുടെ പാത പിന്തുടരുന്നു. കമ്മ്യൂട്ടര്‍ ശ്രേണിയില്‍ നിന്ന് മാറി പ്രീമിയം/പെര്‍ഫോര്‍മെന്‍സ് ബൈക്ക് ഉത്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് സുസുക്കി ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

കമ്മ്യൂട്ടര്‍ ബൈക്കുകള്‍ നിര്‍ത്തുന്നു, ഔദ്യോഗിക പ്രഖ്യാപനവുമായി സുസുക്കി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 1.7 ലക്ഷം രൂപയെന്ന എക്‌സ്‌ഷോറൂം വിലയില്‍ ജിക്‌സര്‍ SF 250 -യെ സുസുക്കി വിപണിയിലെത്തിച്ചത്.

കമ്മ്യൂട്ടര്‍ ബൈക്കുകള്‍ നിര്‍ത്തുന്നു, ഔദ്യോഗിക പ്രഖ്യാപനവുമായി സുസുക്കി

നിര്‍മ്മാണത്തില്‍ പുതിയ തന്ത്രം ആവിഷ്‌ക്കരിക്കുകയാണെന്നും ജിക്‌സര്‍ SF 250 -യ്ക്ക് ശേഷം കമ്പനി അവതരിപ്പിക്കുന്ന പുതിയ ബൈക്കുകളെല്ലാം തന്നെ 150 സിസിയ്ക്ക് മുകളിലുള്ളതായിരിക്കുമെന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ദേവാശിഷ് ഹന്‍ഡ അറിയിച്ചു.

കമ്മ്യൂട്ടര്‍ ബൈക്കുകള്‍ നിര്‍ത്തുന്നു, ഔദ്യോഗിക പ്രഖ്യാപനവുമായി സുസുക്കി

ബജാജ് പള്‍സര്‍ 220F, യമഹ ഫേസര്‍ 25 എന്നിവയില്‍ നിന്നൊരു മാറ്റം ആഗ്രഹിക്കുന്നവര്‍ക്കായി പുതിയൊരു സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണി ഒരുക്കുന്നതിലാണ് കമ്പനിയുടെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്മ്യൂട്ടര്‍ ബൈക്കുകള്‍ നിര്‍ത്തുന്നു, ഔദ്യോഗിക പ്രഖ്യാപനവുമായി സുസുക്കി

സുസുക്കി ജിക്‌സര്‍ SF 155, സുസുക്കി ജിക്‌സര്‍ SF 250 എന്നിവയുള്‍പ്പടെ പോയ വര്‍ഷം കമ്പനി അവതരിപ്പിച്ച ബൈക്കുകളെല്ലാം പെര്‍ഫോര്‍മന്‍സ് ശ്രേണിയിലുള്ളവയാണ്. തങ്ങളുടെ നിരയിലെ പ്രമുഖ മോഡലായിരുന്ന ഹയാതെയുടെ നിര്‍മ്മാണം പോലും നിര്‍ത്തുകയുണ്ടായി.

Most Read: ഹീറോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഹോണ്ട, ഏപ്രില്‍ മാസത്തെ ബൈക്ക് വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

കമ്മ്യൂട്ടര്‍ ബൈക്കുകള്‍ നിര്‍ത്തുന്നു, ഔദ്യോഗിക പ്രഖ്യാപനവുമായി സുസുക്കി

ഉയര്‍ന്ന ശേഷിയുള്ള ഇരുചക്ര വാഹനങ്ങളായിരിക്കും ഭാവിയില്‍ കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുക. എല്ലാ വര്‍ഷവും രണ്ടു വീതം സ്‌കൂട്ടറുകളും ബൈക്കുകളും പുറത്തിറക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്നും ഹന്‍ഡ അറിയിച്ചു.

Most Read: ക്യാമറയില്‍ പതിഞ്ഞ് ടാറ്റ ടിയാഗൊ, ടിയാഗൊ NRG ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍

കമ്മ്യൂട്ടര്‍ ബൈക്കുകള്‍ നിര്‍ത്തുന്നു, ഔദ്യോഗിക പ്രഖ്യാപനവുമായി സുസുക്കി

കടുത്ത മത്സരമുള്ള സ്‌പോര്‍ട് ബൈക്ക് ശ്രേണിയാണ് സുസുക്കിയുടെ ലക്ഷ്യമെന്ന് ഈ തീരുമാനത്തിലൂടെ വ്യക്തമായിരിക്കുകയാണ്.

Most Read: 150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കാന്‍ സാധ്യത - കാരണമിതാണ്‌

കമ്മ്യൂട്ടര്‍ ബൈക്കുകള്‍ നിര്‍ത്തുന്നു, ഔദ്യോഗിക പ്രഖ്യാപനവുമായി സുസുക്കി

150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ 2025 -മുതല്‍ നിരോധിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തയ്ക്ക് തൊട്ടു പിന്നാലെയാണ് കമ്മ്യൂട്ടര്‍ ബൈക്കുകളുടെ ഉത്പാദനം നിര്‍ത്തുകയാണെന്ന് ഔദ്യോഗിക പ്രഖ്യാപനവുമായി സുസുക്കിയെത്തിയതെന്നുള്ളതും ശ്രദ്ധേയമാണ്. ഏതായാലും ഇരുചക്ര വാഹന വിപണിയിലെ സംഭവിക്കാന്‍ സാധ്യതയുള്ള വലിയൊരു മാറ്റത്തിന് കൂടിയാണ് സുസുക്കിയുടെ പുതിയ പ്രഖ്യാപനം വിരല്‍ ചൂണ്ടുന്നത്.

Source: The Times of India

More from DriveSpark

Article Published On: Thursday, May 23, 2019, 18:48 [IST]
English summary
Suzuki To Stop Manufacturing Commuter Motorcycles – Will Cater To Performance Segment Only. Read In Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X