പുതിയ ഹൈബ്രിഡ് സൈക്കിളുകളുമായി ട്രെക്ക് ഇന്ത്യ

വിപണിയില്‍ പുതിയ FX സീരീസ് ഹൈബ്രിഡ് സൈക്കിളുകളുമായി ട്രെക്ക് ഇന്ത്യ. FX സീരീസിന്റെ ഭാഗമായി അഞ്ചു സൈക്കിളുകളാണ് (FX1, FX2, FX3, FX2 ഡിസ്‌ക്ക്, FX3 ഡിസ്‌ക്ക്) ട്രെക്ക് ഇന്ത്യ വില്‍പ്പനയ്ക്ക് കൊണ്ടുവന്നിരിക്കുന്നത്. 32,199 രൂപ മുതല്‍ 62,799 രൂപ വരെ ഉയരും പുതിയ FX സീരീസ് സൈക്കിളുകളുടെ വിലസൂചിക.

പുതിയ ഹൈബ്രിഡ് സൈക്കിളുകളുമായി ട്രെക്ക് ഇന്ത്യ

പ്രാരംഭ വിലയായ 32,199 രൂപയ്ക്ക് FX1 മോഡൽ വിപണിയില്‍ ലഭ്യമാവും. FX2 മോഡലിന് വില 36,299 രൂപ. 51,599 രൂപ വിലയില്‍ FX3 -യും 42,399 രൂപ വിലയില്‍ FX2 ഡിസ്‌ക്കും ഷോറൂമില്‍ അണിനിരക്കും. 62,799 രൂപയാണ് ഏറ്റവും ഉയര്‍ന്ന FX3 ഡിസ്‌ക്ക് മോഡലിന് വില.

പുതിയ ഹൈബ്രിഡ് സൈക്കിളുകളുമായി ട്രെക്ക് ഇന്ത്യ

ട്രെക്ക് ഇന്ത്യ പേറ്റന്റ് നേടിയ ആല്‍ഫ ഗോള്‍ഡ് അലൂമിനിയം ഫ്രെയിം FX സീരീസ് ഹൈബ്രിഡ് സൈക്കിളുകളുടെ മുഖ്യാര്‍കര്‍ഷണമാണ്. കാര്‍ബണ്‍ നിര്‍മ്മിതിയാണ് ഫോര്‍ക്കുകള്‍. ട്യൂബ് രഹിത റിമ്മുകള്‍, പംങ്ചര്‍ പ്രതിരോധിക്കുന്ന ടയറുകള്‍, ഐസോസോണ്‍ ജെല്‍ ഹാന്‍ഡില്‍ബാറുകള്‍, ഗ്രിപ്പുകള്‍ എന്നിങ്ങനെ ഒരുപാട് പ്രത്യേകതകളുണ്ട് FX സീരീസ് സൈക്കിളുകൾക്ക്.

Most Read: ഇന്റേണ്‍ഷിപ്പ് ചെയ്യാം ഹാര്‍ലി ഡേവിഡ്‌സണില്‍

പുതിയ ഹൈബ്രിഡ് സൈക്കിളുകളുമായി ട്രെക്ക് ഇന്ത്യ

മോഡലുകളുടെ ഭാരക്കുറവും പ്രത്യേകം പരാമര്‍ശിക്കണം. ഫ്രെയിമില്‍ സ്ഥാപിച്ചിട്ടുള്ള ബ്ലുടൂത്ത് സെന്‍സര്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി ഉറപ്പുവരുത്തും. യാത്രാ റൂട്ട്, ആരോഗ്യനില തുടങ്ങിയ നിരവധി വിവരങ്ങള്‍ ഇതുവഴി ഉപയോക്താവിന് അറിയാം. ദുര്‍ഘടമായ നിരത്തിലും മികവുറ്റ നിയന്ത്രണം നല്‍കാനായാണ് ഐസോസോണ്‍ ജെല്‍ ഹാന്‍ഡില്‍ബാറുകള്‍.

പുതിയ ഹൈബ്രിഡ് സൈക്കിളുകളുമായി ട്രെക്ക് ഇന്ത്യ

റോഡില്‍ നിന്നുള്ള ആഘാതങ്ങളും ഓടിക്കുമ്പോഴുള്ള വിറയലും പരമാവധി കുറയ്ക്കാന്‍ കാര്‍ബണ്‍ ഫോര്‍ക്കുകള്‍ക്ക് കഴിയുമെന്ന് ട്രെക്ക് ഇന്ത്യ പറയുന്നു. നേരത്തെ പുറത്തിറങ്ങിയ മാര്‍ലിന്‍ 4, DS1 സൈക്കിളുകള്‍ക്ക് വിപണിയില്‍ ലഭിച്ച മികച്ച പ്രതികരണം കണ്ടാണ് പുതിയ FX സീരീസ് ഹൈബ്രിഡ് മോഡലുകളുമായുള്ള ട്രെക്ക് ഇന്ത്യയുടെ കടന്നുവരവ്.

More from DriveSpark

Article Published On: Sunday, April 7, 2019, 8:00 [IST]
English summary
Trek Bicycles Launches FX-Series Hybrid Cycles In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X