2019 ട്രെക്ക് ഡൊമേന്‍ സൈക്കിളുകള്‍ വിപണിയില്‍ — വില 57,999 രൂപ മുതല്‍

2019 'ഡൊമേന്‍' സൈക്കിള്‍ നിരയുമായി ട്രെക്ക് ബൈസൈക്കിള്‍. ട്രെക്ക് ഡൊമേന്‍ AL 2, AL 3, AL 4, AL 5 എന്നീ നാലു മോഡലുകളെ കമ്പനി വിപണിയിലെത്തിച്ചു. 57,999 രൂപ പ്രാരംഭ വിലയില്‍ പുതിയ ട്രെക്ക് സൈക്കിളുകള്‍ ഷോറൂമില്‍ ലഭ്യമാവും. തുടക്കക്കാര്‍ക്കും സൈക്കിളിങ്ങ് പ്രേമികള്‍ക്കും ഒരുപോലെ അനുയോജ്യമാകുംവിധമാണ് സൈക്കിളുകളുടെ രൂപകല്‍പ്പന. 100 സീരീസ് ആല്‍ഫ അലൂമിനിയം ഫ്രെയിം സൈക്കിളുകളുടെ പ്രധാന സവിശേഷതയാണ്.

2019 ട്രെക്ക് ഡൊമേന്‍

ഭാരം കുറഞ്ഞ അലൂമിനിയം ഫ്രെയിം എന്‍ഡ്യൂറന്‍സ് ജ്യോമെട്രി ഉറപ്പുവരുത്തും. ഇക്കാരണത്താല്‍ കരുത്തും നിയന്ത്രണവും മികവുറ്റ് സമന്വയിക്കും ഡൊമേന്‍ സൈക്കിളുകളില്‍. ഫ്രെയിമിന് ആജീവനാന്ത വാറന്റിയുണ്ട്. സുഖകരമായ യാത്രയ്ക്കും സ്ഥിരതയ്ക്കും സൈക്കിളിന്റെ ഹെഡ് ട്യൂബ് കുറച്ചേറെ ഉയരത്തിലാണ് ഒരുങ്ങുന്നത്. വിറയല്‍ പരമാവധി കുറയ്ക്കാന്‍ ഐഎസ്ഒ സ്പീഡ് കാര്‍ബണ്‍ ഫോര്‍ക്കുകള്‍ക്ക് സാധിക്കുമെന്ന് കമ്പനി പറയുന്നു.

2019 ട്രെക്ക് ഡൊമേന്‍

ഡൊമേന്‍ സൈക്കിളുകളില്‍ സൈക്കിളിങ്ങ് ഗിയറുകള്‍ വളരെ എളുപ്പം ഘടിപ്പിക്കാം. മോഡലുകളില്‍ പൂര്‍ണ്ണ മഡ്ഗാര്‍ഡുകള്‍ തിരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ട്യൂബ്‌ലെസ് റെഡി റിമ്മുകള്‍, പങ്ചര്‍ പ്രതിരോധിക്കുന്ന ബോണ്‍ട്രേഗര്‍ R1 ഹാര്‍ഡ് കേസ് ലൈറ്റ് ടയറുകള്‍ തുടങ്ങിയ നിരവധി ആക്‌സസറികളും ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ സൈക്കിളുകളില്‍ ഒരുങ്ങുന്നു.

More from DriveSpark

Article Published On: Monday, February 25, 2019, 15:32 [IST]
English summary
Trek Domane 2019 Bicycle Range Launched In India; Prices Start At Rs 57,999. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X