ട്രയംഫ് സ്‌ക്രാമ്പ്‌ളര്‍ 1200 XC ഇന്ത്യയില്‍, വില 10.73 ലക്ഷം രൂപ

10.73 ലക്ഷം രൂപ വിലയില്‍ പുതിയ ട്രയംഫ് സ്‌ക്രാമ്പ്‌ളര്‍ 1200 XC വിപണിയില്‍. ആധുനിക ക്ലാസിക്ക് ശൈലിയില്‍ ഊന്നിയുള്ള തനി ഓഫ്‌റോഡ് ബൈക്കാണ് സ്‌ക്രാമ്പ്‌ളര്‍ 1200 XC. രാജ്യാന്തര നിരയില്‍ 1200 XC, 1200 XE പതിപ്പുകളുണ്ടെങ്കിലും ഇന്ത്യയില്‍ സ്‌ക്രാമ്പ്‌ളര്‍ 1200 XC മോഡല്‍ മാത്രമേ വില്‍പ്പനയ്ക്ക് വരുന്നുള്ളൂ.

ട്രയംഫ് സ്‌ക്രാമ്പ്‌ളര്‍ 1200 XC ഇന്ത്യയില്‍, വില 10.73 ലക്ഷം രൂപ

ദീര്‍ഘദൂരം ഏതു പ്രതലവും കീഴടക്കാന്‍ പാകത്തില്‍ കുറഞ്ഞ സസ്‌പെന്‍ഷന്‍ ട്രാവലാണ് ബൈക്കിന് കമ്പനി നല്‍കുന്നത്. 89 bhp കരുത്തും 110 Nm torque ഉം വരെ സൃഷ്ടിക്കാന്‍ ട്രയംഫ് സ്‌ക്രാമ്പ്‌ളര്‍ 1200 XC -യിലെ 1,200 സിസി പാരലല്‍ ട്വിന്‍ എഞ്ചിന് കഴിയും. 21 ഇഞ്ചാണ് ബൈക്കിലെ മുന്‍ സ്‌പോക്ക് വീലിന് വലുപ്പം.

ട്രയംഫ് സ്‌ക്രാമ്പ്‌ളര്‍ 1200 XC ഇന്ത്യയില്‍, വില 10.73 ലക്ഷം രൂപ

200 mm ട്രാവലുള്ള 45 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മുന്നില്‍ ഒരുങ്ങുന്നു. പിറകില്‍ 200 mm ട്രാവലുള്ള ഓലിന്‍സ് ഷോക്ക് അബ്‌സോര്‍ബറുകള്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. ബ്രെമ്പോ M50 കാലിപ്പറുകളുള്ള 320 mm ഇരട്ട ഡിസ്‌ക്കുകളാണ് മുന്‍ ടയറില്‍ ബ്രേക്കിങ് നിര്‍വഹിക്കുക. രണ്ടു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 255 mm ബ്രെമ്പോ ഡിസ്‌ക്ക് പിന്‍ ടയറില്‍ വേഗത്തിന് കടിഞ്ഞാണിടും.

ട്രയംഫ് സ്‌ക്രാമ്പ്‌ളര്‍ 1200 XC ഇന്ത്യയില്‍, വില 10.73 ലക്ഷം രൂപ

ഇരട്ട ചാനല്‍ എബിഎസ് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. അഞ്ചു റൈഡിങ് മോഡുകള്‍ ബൈക്കിലുണ്ട്. റോഡ്, റെയിന്‍, സ്‌പോര്‍ട്, ഓഫ്‌റോഡ് മോഡുകള്‍ അതത് സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാം. ഓഫ്‌റോഡ് മോഡില്‍ പിന്‍ ടയറിലെ എബിഎസ് റൈഡര്‍ക്ക് ഓഫ് ചെയ്യാന്‍ കമ്പനി അവസരം നല്‍കും.

ട്രയംഫ് സ്‌ക്രാമ്പ്‌ളര്‍ 1200 XC ഇന്ത്യയില്‍, വില 10.73 ലക്ഷം രൂപ

ഈ മോഡുകള്‍ക്ക് പുറമെ പൂര്‍ണ്ണമായും കസ്റ്റമൈസ് ചെയ്യാവുന്ന റൈഡര്‍ മോഡും സ്‌ക്രാമ്പ്‌ളര്‍ 1200 XC -യിലുണ്ട്. ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയുടെ ബ്ലുടൂത്ത് കണക്ടിവിറ്റി മൊഡ്യൂള്‍ ബൈക്കില്‍ തിരഞ്ഞെടുക്കാം.

Most Read: ബൈക്കുകള്‍ക്ക് വന്‍ ഡിസ്കൗണ്ടുകളുമായി ട്രയംഫ്

ട്രയംഫ് സ്‌ക്രാമ്പ്‌ളര്‍ 1200 XC ഇന്ത്യയില്‍, വില 10.73 ലക്ഷം രൂപ

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ഗോപ്രോ കണ്‍ട്രോളുകള്‍ ബ്ലുടൂത്ത് യൂണിറ്റിന്റെ പ്രായോഗികത കൂട്ടും. 205 കിലോയാണ് ബൈക്കിന്റെ പുതിയ ട്രയംഫ് സ്‌ക്രാമ്പ്‌ളര്‍ 1200 XC -യുടെ ആകെ ഭാരം. വിപണിയില്‍ ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100, ബിഎംഡബ്ല്യു R നയന്‍ടി സ്‌ക്രാമ്പ്‌ളര്‍ ബൈക്കുകളുമായി ട്രയംഫ് സ്‌ക്രാമ്പ്‌ളര്‍ 1200 XC കൊമ്പുകോര്‍ക്കും.

Most Read Articles

Malayalam
English summary
2019 Triumph Scrambler 1200 XC Launched In India. Read in Malayalam.
Story first published: Tuesday, May 28, 2019, 20:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X