2019 ട്രയംഫ് സ്പീഡ് ട്വിന്‍ ഇന്ത്യയില്‍, വില 9.46 ലക്ഷം രൂപ

പുത്തന്‍ സ്പീഡ് ട്വിന്നുമായി ട്രയംഫ് ഇന്ത്യയില്‍. 9.46 ലക്ഷം രൂപ വിലയില്‍ ട്രയംഫ് സ്പീഡ് ട്വിന്‍ വിപണിയില്‍ പുറത്തിറങ്ങി. 1938 മോഡല്‍ സ്പീഡ് ട്വിന്‍ 5T -യെ അനുസ്മരിച്ചാണ് 2019 സ്പീഡ് ട്വിന്നിന്റെ രംഗപ്രവേശം. പാരലല്‍ ട്വിന്‍ എഞ്ചിന്‍ വിജയകരമായി തുടിച്ച ലോകത്തെ ആദ്യ ബൈക്കായി ട്രയംഫ് സ്പീഡ് ട്വിന്‍ 5T അറിയപ്പെടുന്നു.

2019 ട്രയംഫ് സ്പീഡ് ട്വിന്‍ ഇന്ത്യയില്‍, വില 9.46 ലക്ഷം രൂപ

1.2 ലിറ്റര്‍ പാരലല്‍ ട്വിന്‍ എഞ്ചിനാണ് പുതിയ സ്പീഡ് ട്വിന്നിന്റെ ഹൃദയം. ത്രക്സ്റ്റണ്‍ R -ല്‍ നിന്നുള്ള എഞ്ചിന്‍ യൂണിറ്റാണിത്. എന്നാല്‍ സ്പീഡ് ട്വിന്നിനായി എഞ്ചിനില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ ട്രയംഫ് വരുത്തി. പുതിയ മഗ്നീഷ്യം ക്യാം കവര്‍, എഞ്ചിന്‍ കവര്‍ എന്നിവയ്‌ക്കൊപ്പം പരിഷ്‌കരിച്ച ക്ലച്ച് യൂണിറ്റും എഞ്ചിന്‍ മുഖത്തെ മാറ്റങ്ങളില്‍പ്പെടും. സ്പീഡ് ട്വിന്നിന്റെ ഭാരം രണ്ടരക്കിലോയോളം കുറയ്ക്കാന്‍ ഈ നടപടികള്‍ സഹായിച്ചു.

2019 ട്രയംഫ് സ്പീഡ് ട്വിന്‍ ഇന്ത്യയില്‍, വില 9.46 ലക്ഷം രൂപ

6,750 rpm -ല്‍ 95.6 bhp കരുത്തും 4,950 rpm -ല്‍ 112 Nm torque ഉം സൃഷ്ടിക്കാന്‍ ബൈക്കിലെ എഞ്ചിന് ശേഷിയുണ്ട്. 2018 മോഡലിനെ അപേക്ഷിച്ച് 40 ശതമാനം കൂടുതല്‍ കരുത്തും ടോര്‍ഖും 2019 സ്പീഡ് ട്വിന്‍ അവകാശപ്പെടും. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്.

Most Read: ട്രക്ക് ഓടിച്ച് സർദാർജി സമ്പാദിക്കുന്നത് 1.6 കോടി രൂപ — വീഡിയോ

2019 ട്രയംഫ് സ്പീഡ് ട്വിന്‍ ഇന്ത്യയില്‍, വില 9.46 ലക്ഷം രൂപ

41 mm കയാബ ക്യാട്രിഡ്ജ് ഫോര്‍ക്കുകള്‍ മുന്നിലും ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലും മോഡലില്‍ സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. പ്രീ-ലോഡ് ക്രമപ്പെടുത്താനുള്ള സൗകര്യം പിറകിലെ ഷോക്ക് അബ്‌സോര്‍ബര്‍ യൂണിറ്റിലുണ്ട്. നാലു പിസ്റ്റണ്‍ ആക്‌സിയല്‍ കാലിപ്പറുകളുള്ള 305 mm ഇരട്ട ഡിസ്‌ക്ക് ബ്രേക്കാണ് ട്രയംഫ് സ്പീഡ് ട്വിന്നിന്റെ മുന്‍ ടയറില്‍ ഒരുങ്ങുന്നത്. പിന്‍ ടയറില്‍ രണ്ടു കാലിപ്പറുകളുള്ള 220 mm ഡിസ്‌ക്ക് വേഗം നിയന്ത്രിക്കും.

2019 ട്രയംഫ് സ്പീഡ് ട്വിന്‍ ഇന്ത്യയില്‍, വില 9.46 ലക്ഷം രൂപ

17 ഇഞ്ചാണ് അലോയ് വീലുകളുടെ വലുപ്പം. പിരെല്ലി ഡയാബ്‌ളോ റോസോ II ടയറുകളാണ് മുന്നിലും പിന്നിലും. 196 കിലോയാണ് സ്പീഡ് ട്വിന്നിന്റെ ഭാരം. അതായത് ട്രയംഫ് ത്രക്സ്റ്റണ്‍ R -നെക്കാള്‍ കുറഞ്ഞ ഭാരം സ്പീഡ് ട്വിന്‍ അവകാശപ്പെടുന്നു. ഇരട്ട ചാനല്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ബൈക്കിലെ സ്റ്റാന്‍ഡേര്‍ഡ് വിശേഷങ്ങളാണ്.

2019 ട്രയംഫ് സ്പീഡ് ട്വിന്‍ ഇന്ത്യയില്‍, വില 9.46 ലക്ഷം രൂപ

ത്രക്സ്റ്റണിനെ അപേക്ഷിച്ച് കുറച്ചേറെ വീതികൂടിയ ഹാന്‍ഡില്‍ബാറാണ് സ്പീഡ് ട്വിന്നിന്. എഞ്ചിന്‍ മൊബിലൈസര്‍, മള്‍ട്ടി ഫംങ്ഷന്‍ സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിങ്ങനെ നീളും മറ്റു പ്രത്യേകതകള്‍.

Most Read: ഒമ്പത് ടൺ ഭാരമുള്ള ട്രക്കിന് രക്ഷകനായി ഫോഴ്സ് ഗൂർഖ — വീഡിയോ

2019 ട്രയംഫ് സ്പീഡ് ട്വിന്‍ ഇന്ത്യയില്‍, വില 9.46 ലക്ഷം രൂപ

റെയിന്‍, റോഡ്, സ്‌പോര്‍ട് എന്നിങ്ങനെ മൂന്നു റൈഡിങ് മോഡുകളുമുണ്ട് 2019 ട്രയംഫ് സ്പീഡ് ട്വിന്നില്‍. തായ്‌ലാന്‍ഡ് നിര്‍മ്മിത സ്പീഡ് ട്വിന്നാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരുന്നത്. വിപണിയില്‍ കവാസാക്കി Z900 RS, ബിഎംഡബ്ല്യു R നയന്‍ടി മോഡലുകളുമായി ട്രയംഫ് സ്പീഡ് ട്വിന്‍ മത്സരിക്കും.

Most Read Articles

Malayalam
English summary
2019 Triumph Speed Twin Launched In India At Rs 9.46 lakh. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X