എബിഎസോടെ പുതിയ ടിവിഎസ് അപാച്ചെ RTR 160 4V FI, വില കൂടി

പുതിയ അപാച്ചെ RTR 160 4V FI എബിഎസ് പതിപ്പുമായി ടിവിഎസ് വിപണിയില്‍. 98,644 രൂപയാണ് ബൈക്കിന് വില. സാധാരണ അപാച്ചെ RTR 160 4V മോഡലിനെ അപേക്ഷിച്ച് പുതിയ പതിപ്പിന് 6,999 രൂപ കുടുതലാണ്. നിലവില്‍ ബൈക്കിന്റെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പില്‍ മാത്രമാണ് ഒറ്റ ചാനല്‍ എബിഎസുള്ളത്. അതേസമയം അപാച്ചെ RTR 160 4V കാര്‍ബ്യുറേറ്റര്‍ പതിപ്പിലും എബിഎസ് സംവിധാനം കമ്പനി നല്‍കുമെന്ന് സൂചനയുണ്ട്. 92,000 രൂപയോളം ബൈക്കിന് വില പ്രതീക്ഷിക്കാം.

എബിഎസോടെ പുതിയ ടിവിഎസ് അപാച്ചെ RTR 160 4V FI, വില കൂടി

എബിഎസ് സുരക്ഷയുള്ള പുതിയ അപാച്ചെ RTR 160 4V മോഡലിന്റെ ബുക്കിംഗ് രാജ്യത്തെ മുഴുവന്‍ ടിവിഎസ് ഡീലര്‍ഷിപ്പുകളും ആരംഭിച്ചു. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് നാലു വാല്‍വ് ടെക്‌നോളജിയുടെ പിന്തുണയോടെ ടിവിഎസ് അപാച്ചെ RTR 160 വിപണിയില്‍ അവതരിച്ചത്.

കാര്‍ബ്യുറേറ്റഡ്/മുന്‍ ഡിസ്‌ക്ക് (81,490 രൂപ), കാര്‍ബ്യുറേറ്റഡ്/ ഇരട്ട ഡിസ്‌ക്ക് (84,490 രൂപ), ഫ്യൂവല്‍ ഇഞ്ചക്ടഡ്/ഇരട്ട ഡിസ്‌ക്ക് (89,990 രൂപ) എന്നീ മൂന്നു വകഭേദങ്ങള്‍ ബൈക്കിലുണ്ട്. വിലകള്‍ ദില്ലി ഷോറൂം അടിസ്ഥാനപ്പെടുത്തി.

എബിഎസോടെ പുതിയ ടിവിഎസ് അപാച്ചെ RTR 160 4V FI, വില കൂടി

മുതിര്‍ന്ന അപാച്ചെ RTR 200 4V മോഡലിനെ ആധാരമാക്കിയാണ് RTR 160 4V -യുടെ ഒരുക്കം. ബൈക്കിന്റെ രൂപകല്‍പ്പനയില്‍ കമ്പനിയുടെ മോട്ടോര്‍സ്‌പോര്‍ട്‌സ് വിഭാഗം, ടിവിഎസ് റേസിംഗ് നിര്‍ണായക ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഡബിള്‍ ക്രാഡില്‍ സ്പ്ലിറ്റ് സിങ്ക്രോ സ്റ്റിഫ് ഷാസിയാണ് അപാച്ചെ RTR 160 4V ഉപയോഗിക്കുന്നത്.

എബിഎസോടെ പുതിയ ടിവിഎസ് അപാച്ചെ RTR 160 4V FI, വില കൂടി

ബൈക്കിലെ 159.7 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 16.56 bhp കരുത്ത് സൃഷ്ടിക്കും (കാര്‍ബ്യുറേറ്റര്‍ പതിപ്പില്‍ കരുത്തുത്പാദനം 16.28 bhp ആണ്). ഓയില്‍ കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ശ്രേണിയില്‍ ഏറ്റവും കരുത്തുറ്റ ബൈക്കെന്ന് അവകാശവാദമില്ലെങ്കിലും ഏറ്റവും വേഗമേറിയ മോഡലുകളില്‍ ഒന്നാണ് അപാച്ചെ RTR 160 4V.

ഇന്ത്യന്‍ വിപണിയില്‍ ബജാജ് പള്‍സര്‍ NS160, സുസുക്കി ജിക്‌സര്‍, യമഹ FZ V3.0, ഹോണ്ട CB ഹോര്‍ണറ്റ് ബൈക്കുകളുമായി ടിവിഎസ് ബൈക്ക് മത്സരിക്കും. ഏപ്രില്‍ ഒന്നുമുതല്‍ 125 സിസിക്ക് മുകളിലുള്ള ഇരുച്ചക്ര വാഹനങ്ങളില്‍ എബിഎസ് നിര്‍ബന്ധമാവുന്നത് പ്രമാണിച്ചാണ് മോഡലിന് എബിഎസ് നല്‍കാനുള്ള ടിവിഎസിന്റെ തീരുമാനം. ശ്രേണിയില്‍ എതിരാളികളില്‍ പലര്‍ക്കും ഈ അടുത്തകാലത്താണ് എബിഎസ് ലഭിച്ചത്.

More from DriveSpark

Article Published On: Wednesday, February 13, 2019, 17:30 [IST]
English summary
TVS Apache RTR 160 4V FI ABS Launched At Rs 98,644. Read in Malayalam.
കൂടുതല്‍... #ടിവിഎസ് #tvs motor #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X