എബിഎസ് സുരക്ഷയില്‍ ടിവിഎസ് അപാച്ചെ RTR 160

ഏപ്രില്‍ മുതല്‍ പുതിയ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാവുന്നത് പ്രമാണിച്ച് അപാച്ചെ RTR 160 എബിഎസ് എഡിഷനുമായി ടിവിഎസ് വിപണിയില്‍. 84,710 രൂപ പ്രാരംഭ വിലയില്‍ പുതിയ ബൈക്ക് ഷോറൂമുകളിലെത്തി. ഒറ്റ ചാനല്‍ എബിഎസ് സംവിധാനമാണ് അപാച്ചെ RTR 160 -യ്ക്ക് ലഭിക്കുന്നത്. എബിഎസില്ലാത്ത പഴയ മോഡലിനെ അപേക്ഷിച്ച് പുതിയ എബിഎസ് പതിപ്പിന് 6,000 രൂപ കൂടുതലാണ്.

എബിഎസ് സുരക്ഷയില്‍ ടിവിഎസ് അപാച്ചെ RTR 160

റിയര്‍ ഡ്രം ബ്രേക്ക്, റിയര്‍ ഡിസ്‌ക്ക് ബ്രേക്ക് എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍ മോഡലിലുണ്ട്. അപാച്ചെ RTR 160 ഡ്രം ബ്രേക്ക് വകഭേദം 84,710 രൂപ വില കുറിക്കുമ്പോള്‍, റിയര്‍ ഡിസ്‌ക്ക് ബ്രേക്ക് പതിപ്പ് 87,719 രൂപ വിലയില്‍ വില്‍പ്പനയ്ക്ക് അണിനിരക്കും. വിലകള്‍ ദില്ലി ഷോറൂം അടിസ്ഥാനപ്പെടുത്തി.

എബിഎസ് സുരക്ഷയില്‍ ടിവിഎസ് അപാച്ചെ RTR 160

പുതിയ എബിഎസ് എഡിഷന്‍ വന്നെങ്കിലും എബിഎസില്ലാത്ത അപാച്ചെ RTR 160 മോഡല്‍ വില്‍പ്പനയില്‍ തുടരും. നിലവിലെ സ്റ്റോക്ക് വിറ്റുതീര്‍ക്കാന്‍ വേണ്ടിയാണിത്. ഏപ്രില്‍ മുതല്‍ എബിഎസ്, സിബിഎസ് സംവിധാനങ്ങളില്ലാതെ ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുമതിയില്ല. 125 സിസിയില്‍ താഴെങ്കില്‍ കോമ്പി ബ്രേക്കിംഗ് സംവിധാനമാണ് മോഡലുകളില്‍ ഒരുങ്ങേണ്ടത്.

എബിഎസ് സുരക്ഷയില്‍ ടിവിഎസ് അപാച്ചെ RTR 160

എബിഎസ് സുരക്ഷയുണ്ടെന്നതൊഴിച്ചാല്‍ വലിയ പരിഷ്‌കാരങ്ങളൊന്നും പുതിയ ബൈക്കിന് സംഭവിച്ചിട്ടില്ല. മുന്‍ മോഡലിലെ അക്രമണോത്സുക ഭാവം എബിഎസ് എഡിഷന്‍ അപാച്ചെ RTR 160 -യും വരിക്കുന്നു. വെട്ടിവെടിപ്പാക്കിയ ഇന്ധനടാങ്ക് ശൈലി ബൈക്കില്‍ ശ്രദ്ധയാകര്‍ഷിക്കും.

എബിഎസ് സുരക്ഷയില്‍ ടിവിഎസ് അപാച്ചെ RTR 160

നീണ്ട എഞ്ചിന്‍ കൗളും സിഗ്നേച്ചര്‍ അപാച്ചെ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും മോഡലിന്റെ സവിശേഷതകളാണ്. 160 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് അപാച്ചെ RTR 160 -യുടെ ഹൃദയം. എയര്‍ കൂളിംഗ് ശേഷി സംവിധാനം മാത്രമെ എഞ്ചിനിലുള്ളൂ.

Most Read: രക്ഷകനായി എബിഎസ്, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടിവിഎസ് അപ്പാച്ചെ RR 310

എബിഎസ് സുരക്ഷയില്‍ ടിവിഎസ് അപാച്ചെ RTR 160

15 bhp കരുത്തും 13 Nm torque ഉം എഞ്ചിന്‍ പരമാവധി കുറിക്കും. അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ട്യൂബ് ഗ്യാസ് ഷോക്ക് യൂണിറ്റ് സസ്‌പെന്‍ഷന് വേണ്ടി മോഡലില്‍ ഒരുങ്ങുന്നുണ്ട്.

എബിഎസ് സുരക്ഷയില്‍ ടിവിഎസ് അപാച്ചെ RTR 160

270 mm പെറ്റല്‍ ഡിസ്‌ക്ക് മുന്‍ ടയറില്‍ ബ്രേക്കിംഗ് നിര്‍വഹിക്കും. വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി 130 mm ഡ്രം, 200 mm ഡിസ്‌ക്ക് യൂണിറ്റുകളാണ് പിന്‍ ടയറില്‍ ഇടംപിടിക്കുക. ഒറ്റ ചാനല്‍ എബിഎസ് സംവിധാനം മുന്‍ ഡിസ്‌ക്ക് ബ്രേക്കില്‍ സമയോജിതമായി പ്രവര്‍ത്തിക്കും.

എബിഎസ് സുരക്ഷയില്‍ ടിവിഎസ് അപാച്ചെ RTR 160

മുന്‍ ടയര്‍ അളവ് 90/90 R-17. പിന്‍ ടയര്‍ അളവ് 110/80 R-17. അലോയ് വീലുകള്‍ക്ക് 17 ഇഞ്ച് വലുപ്പമുണ്ട്. വിപണിയില്‍ കെടിഎം 125 ഡ്യൂക്ക്, 200 ഡ്യൂക്ക്, യമഹ FZ 1250, ബജാജ് പള്‍സര്‍ NS200, വരാനിരിക്കുന്ന യമഹ MT-15 മോഡലുകളുമായി ടിവിഎസ് അപാച്ചെ RTR 160 മത്സരിക്കും.

More from DriveSpark

Article Published On: Thursday, February 28, 2019, 12:22 [IST]
English summary
TVS Apache RTR 160 ABS Launched In India. Read in Malayalam.
കൂടുതല്‍... #ടിവിഎസ് #tvs motor #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X