ഇന്ത്യയിലെ ആദ്യ എഥനോള്‍ ബൈക്ക് ടിവിഎസ് അപ്പാച്ചെ RTR 200 4V പുറത്തിറക്കി

എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ ബൈക്ക് അപ്പാച്ചെ RTR 200 4V ടിവിഎസ് പുറത്തിറക്കി. 1.2 ലക്ഷം രൂപയാണ് പുതിയ അപ്പാച്ചെ RTR 200 4V -യുടെ എക്‌സ്-ഷോറൂം വില. 2018 ഓട്ടോ എക്‌സപോയിലാണ് എഥനോളില്‍ ഓടുന്ന വാഹനത്തെ ടിവിഎസ് അവതരിപ്പിച്ചത്.

ഇന്ത്യയിലെ ആദ്യ എഥനോള്‍ ബൈക്ക് ടിവിഎസ് അപ്പാച്ചെ RTR 200 4V പുറത്തിറക്കി

ഘട്ടം ഘട്ടമായിട്ടായിരിക്കും അപ്പാച്ചെ RTR 200 4V -യുെട വില്‍പ്പന നിര്‍മ്മാതാക്കള്‍ നടത്തുക. ആദ്യ ഘട്ടത്തില്‍ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാവും വാഹനം ലഭിക്കുന്നത്.

ഇന്ത്യയിലെ ആദ്യ എഥനോള്‍ ബൈക്ക് ടിവിഎസ് അപ്പാച്ചെ RTR 200 4V പുറത്തിറക്കി

നിലവിലുള്ള പെട്രോള്‍ പതിപ്പ് അപ്പാച്ചെ RTR സഹോദരന്റെ അതേ ഡിസൈനാവും അപ്പാച്ചെ RTR 200 4V -ഉം പിന്തുടരുക. എന്നാല്‍ എഥനോള്‍ പതിപ്പില്‍ പുതി പച്ച നിറത്തിലുള്ള ഗ്രാഫിക്ക്‌സുകളാവും. മറ്റ് വാഹനങ്ങളില്‍ നിന്ന് ഇവയെ തിരിച്ചറിയാന്‍ ഇത് സഹായിക്കും.

ഇന്ത്യയിലെ ആദ്യ എഥനോള്‍ ബൈക്ക് ടിവിഎസ് അപ്പാച്ചെ RTR 200 4V പുറത്തിറക്കി

200 സിസി E100 സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ് അപ്പാച്ചെ RTR 200 4V -യിലുള്ളത്. 20.7 bhp കരുത്തും 18.1 Nm torque ഉം പുറപ്പെടുവിക്കുവാ്# വാഹനത്തിന് സാധിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ്. മണിക്കൂറില്‍ 129 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ വാഹനത്തിനാവും എന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്.

ഇന്ത്യയിലെ ആദ്യ എഥനോള്‍ ബൈക്ക് ടിവിഎസ് അപ്പാച്ചെ RTR 200 4V പുറത്തിറക്കി

ഇരട്ട സ്പ്രേ-ഇരട്ട പോര്‍ട്ടുള്ള ഇലക്ട്രോണിക്ക് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റമാണ് എഥനോളില്‍ ഓടുന്ന പുതിയ അപ്പാച്ചെ RTR 200 -നുള്ളത്. ഇന്ധനം വൃത്തിയായി കത്തുന്നതിനോടൊപ്പം വാഹനത്തിന് മതിയായ കരുത്തും നല്‍കാന്‍ ഇത് സഹായിക്കുന്നു.

ഇന്ത്യയിലെ ആദ്യ എഥനോള്‍ ബൈക്ക് ടിവിഎസ് അപ്പാച്ചെ RTR 200 4V പുറത്തിറക്കി

ഉയര്‍ന്ന ഒക്ടെയിന്‍ അളവുള്ള ഗാസൊലിന്‍ ആല്‍കഹോള്‍ മിശ്രിതമാണ് എഥനോള്‍. സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്നതിനാല്‍ പെട്രോള്‍ ഡീസല്‍ എന്നീ ഇന്ധനങ്ങളേക്കാള്‍ പരിസ്ഥിത സൗഹ്യദ ഇന്ധനമാണിത്.

ഇന്ത്യയിലെ ആദ്യ എഥനോള്‍ ബൈക്ക് ടിവിഎസ് അപ്പാച്ചെ RTR 200 4V പുറത്തിറക്കി

വിപണിയില്‍ പുതുക്കി എടുക്കാവുന്ന തരം ഇന്ധനമാണിത്. 35 ശതമാനം കുറച്ച് കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം പുറംതള്ളുന്ന എഥനോള്‍ പ്രകൃതിയിലേക്ക് ജീര്‍ണ്ണിച്ചു പോവുന്നതാണ്.

Most Read Articles

Malayalam
English summary
TVS Apache RTR 200 4V Ethanol Launched In India — Priced At Rs 1.2 Lakh. Read More Malaylam.
Story first published: Saturday, July 13, 2019, 16:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more