തൊഴിലില്ലായ്മ രൂക്ഷം, 13 വര്‍ഷത്തിനിടെ ആദ്യമായി സ്‌കൂട്ടര്‍ വില്‍പ്പന ഇടിഞ്ഞു

രാജ്യത്ത് വര്‍ധിക്കുന്ന തൊഴിലില്ലായ്മ വാഹന വിപണിയിലും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നു. പതിമൂന്ന് വര്‍ഷത്തിനിടെ ആദ്യമായി ഇരുചക്ര വാഹന വില്‍പ്പന ഇടിഞ്ഞു. കടുത്ത മാന്ദ്യത്തില്‍ ഉഴറുകയാണ് സ്‌കൂട്ടര്‍ വിപണി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2018-19) 67 ലക്ഷം സ്‌കൂട്ടര്‍ യൂണിറ്റുകള്‍ മാത്രമാണ് രാജ്യത്ത് വിറ്റുപോയത്. ഇടിവ് 0.27 ശതമാനം.

തൊഴിലില്ലായ്മ രൂക്ഷം, 13 വര്‍ഷത്തിനിടെ ആദ്യമായി സ്‌കൂട്ടര്‍ വില്‍പ്പന ഇടിഞ്ഞു

2017-18 വര്‍ഷത്തില്‍ സ്‌കൂട്ടര്‍ വില്‍പ്പന 67.2 ലക്ഷം യൂണിറ്റുകളായിരുന്നു. പൊതുവേ ഇരുചക്ര വാഹന വില്‍പ്പനയില്‍ മൂന്നിലൊന്ന് ഭാഗം സ്‌കൂട്ടറുകളുടെ സംഭാവനയാണ്. ഇന്ധനവിലയില്‍ അടിക്കടിയുണ്ടാവുന്ന വര്‍ധനവും തൊഴിലില്ലായ്മയും സ്‌കൂട്ടര്‍ വില്‍പ്പനയെ ബാധിച്ചെന്ന് കമ്പനികള്‍ പറയുന്നു.

Most Read: തോറ്റുകൊടുക്കാന്‍ തയ്യാറല്ല, പ്രതാപം തിരിച്ചുപിടിക്കാന്‍ പുതുതലമുറ ഹീറോ കരിസ്മ — വീഡിയോ

തൊഴിലില്ലായ്മ രൂക്ഷം, 13 വര്‍ഷത്തിനിടെ ആദ്യമായി സ്‌കൂട്ടര്‍ വില്‍പ്പന ഇടിഞ്ഞു

പോയവര്‍ഷം എട്ടുശതമാനം കൂടുതല്‍ വില്‍പ്പന കുറിച്ചെങ്കിലും ബൈക്ക് വിപണിയിലും ആശങ്കയൊഴിയുന്നില്ല. ജനുവരി മുതല്‍ താഴോട്ടാണ് ബൈക്ക് വില്‍പ്പന. ഡീലര്‍ഷിപ്പുകളില്‍ സ്റ്റോക്ക് വിറ്റുതീരാതെ കിടക്കുന്നതിനാല്‍ ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ടിവിഎസ് തുടങ്ങിയ മുന്‍നിര നിര്‍മ്മാതാക്കള്‍ ബൈക്ക് ഉത്പാദനം വെട്ടിക്കുറച്ചിരിക്കുകയാണ്.

തൊഴിലില്ലായ്മ രൂക്ഷം, 13 വര്‍ഷത്തിനിടെ ആദ്യമായി സ്‌കൂട്ടര്‍ വില്‍പ്പന ഇടിഞ്ഞു

കാറുകളും എസ്‌യുവികളുമടങ്ങുന്ന പാസഞ്ചര്‍ വാഹന വിപണിയിലും ചിത്രം ആശാവഹമല്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കിലൂടെയാണ് പാസഞ്ചര്‍ വാഹന വിപണി കടന്നുപോകുന്നത്. പോയവര്‍ഷം 2.7 ശതമാനം മാത്രം വളര്‍ച്ച രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍, 2019-20 വര്‍ഷം മൂന്നു മുതല്‍ അഞ്ചു ശതമാനം വളര്‍ച്ച പാസഞ്ചര്‍ വാഹന നിരയില്‍ സിയാം (വാഹന നിര്‍മ്മാതാക്കളുടെ സംഘടന) പ്രവചിക്കുന്നു.

തൊഴിലില്ലായ്മ രൂക്ഷം, 13 വര്‍ഷത്തിനിടെ ആദ്യമായി സ്‌കൂട്ടര്‍ വില്‍പ്പന ഇടിഞ്ഞു

ഇരുചക്ര വാഹന വിപണി അഞ്ചു മുതല്‍ ഏഴു ശതമാനം വരെ വളരാമെന്നാണ് സിയാമിന്റെ പക്ഷം. തൊഴിലില്ലായ്മാ നിരക്ക് വര്‍ധിക്കുന്നത് വാഹന വിപണിയെ ബാധിക്കുന്നതായി സിയാം പ്രസിഡന്റ് രാജന്‍ വധേര വ്യക്തമാക്കി. ഇന്‍ഷുറന്‍സ്, ഇന്ധനവില വര്‍ധനവുകള്‍ക്ക് പുറമെ തിരഞ്ഞെടുപ്പ് കാലവും പുതിയ വാഹനങ്ങളുടെ ഡിമാന്‍ഡ് കുറയ്ക്കുന്നു.

തൊഴിലില്ലായ്മ രൂക്ഷം, 13 വര്‍ഷത്തിനിടെ ആദ്യമായി സ്‌കൂട്ടര്‍ വില്‍പ്പന ഇടിഞ്ഞു

ദില്ലി, മുംബൈ, ബെംഗളൂരു, ചെന്നൈ നഗരങ്ങളില്‍ സ്വകാര്യ വാഹനങ്ങളുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞു. അടുത്തകാലത്തായി ജനങ്ങള്‍ പൊതുഗതാഗത സംവിധാനങ്ങളെ കൂടുതലായി ആശ്രയിക്കുന്നതായി റിപ്പോര്‍ട്ടില്‍ സിയാം വ്യക്തമാക്കി.

Most Read: വഴിവക്കിലെ വര്‍ക്ക്‌ഷോപ്പില്‍ കോടികള്‍ വിലമതിക്കുന്ന കാഡിലാക്ക് റിപ്പയറിങ്ങിനായി — ചിത്രങ്ങള്‍ വൈറൽ

തൊഴിലില്ലായ്മ രൂക്ഷം, 13 വര്‍ഷത്തിനിടെ ആദ്യമായി സ്‌കൂട്ടര്‍ വില്‍പ്പന ഇടിഞ്ഞു

വലിയ നഗരങ്ങളില്‍ ഓല, യൂബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ കാര്‍ വിപണിയെ പിന്നോട്ടടിക്കുന്നു. മിതമായ നിരക്കില്‍ യാത്രാ സൗകര്യങ്ങള്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ ലഭ്യമായതുകൊണ്ട് സ്വന്തമായി കാര്‍ വാങ്ങാന്‍ യുവതലമുറയ്ക്ക് ഇപ്പോള്‍ തിടുക്കമില്ലെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ മുന്‍ സെയില്‍സ് മാര്‍ക്കറ്റിങ് തലവന്‍ ജ്ഞാനേശ്വര്‍ സെന്‍ പറഞ്ഞു.

Source: TOI

More from DriveSpark

Article Published On: Wednesday, April 10, 2019, 14:13 [IST]
English summary
Scooter Sales Slip For The First Time In 13 Years. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X