ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി യമഹ

ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ. അധികം വൈകാതെ തന്നെ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു.

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി യമഹ

ഇന്ത്യന്‍ വിപണി ഇലക്ട്രിക്കിലേക്ക് ചുവടുവെച്ചതോടെ മറ്റ് നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിച്ചു തുടങ്ങി. 2020 -ഓടെ ഒരുപിടി പുതിയ ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുകയും ചെയ്യും.

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി യമഹ

സുസുക്കി ഉടന്‍ തന്നെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യമഹയും പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം കൂടുതല്‍ പഠനങ്ങള്‍ നടത്തിയശേഷം മാത്രമേ സ്‌കൂട്ടറിനെ വിപണിയില്‍ എത്തിക്കുകയുള്ളുവെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി യമഹ

നിലവില്‍ ആഗേള വിപണിയില്‍ യഹമ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. ഏകദേശം അഞ്ച് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ മോഡലുകള്‍ തായ്‌വാനില്‍ കമ്പനി വില്‍ക്കുന്നുണ്ട്. EC-05 എന്ന പുതിയ മോഡലിനെ ഓഗസ്റ്റ് മാസത്തിലാണ് തായ്‌വാനില്‍ കമ്പനി അവതരിപ്പിച്ചത്.

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി യമഹ

ഇന്ത്യയിലേക്ക് എത്തുമ്പോള്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ നയങ്ങള്‍, വാഹനത്തിന് ആവശ്യമായ സാധങ്ങളുടെ ലഭ്യത, ചാര്‍ജിങ് സ്‌റ്റേഷനുകള്‍, സര്‍വ്വീസ്, ഫിനാന്‍സ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ പഠനങ്ങള്‍ നടത്തിയതിന് ശേഷം മാത്രമാകും ഇലക്ട്രിക്ക് വാഹനത്തെ അവതരിപ്പിക്കുക എന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി യമഹ

എന്നാല്‍ സ്‌കൂട്ടര്‍ സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ബജാജിന്റെ ചേതക് ഇലക്ട്രിക്ക് തന്നെയാകും യമഹയുടെ നിരത്തിലെ പ്രധാന എതിരാളി. വിപണിയില്‍ അവതരിപ്പിച്ചെങ്കിലും ജനുവരി മാസത്തോടെ ചേതക്കിനെ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് ബജാജ് പദ്ധതിയിട്ടിരിക്കുന്നത്.

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി യമഹ

ചേതക്ക് ഇലക്ട്രിക്കിന്റെ വിലയോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പൂനെയിലും, ബംഗളൂരുവിലും ആകും വാഹനം ആദ്യം വില്‍പ്പനയ്ക്ക് എത്തുക. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ബജാജിന്റെ പുതിയ പുതിയ അര്‍ബണൈറ്റ് ബ്രാന്‍ഡിലാണ് ചേതക്ക് എത്തുന്നത്.

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി യമഹ

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കുമെങ്കിലും അതിനൊപ്പം തന്നെ പെട്രോള്‍ പതിപ്പുകളുടെ നിരയും വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ 2020 ഏപ്രില്‍ ഒന്നിന് മുമ്പായി തങ്ങളുടെ നിരയിലെ മോഡലുകളുടെ ബിഎസ് VI എഞ്ചിന്‍ പതിപ്പുകളെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യമഹ.

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി യമഹ

കഴിഞ്ഞ ദിവസം ഫാസിനോ 125, റേ ZR 125, റേ ZR 125 സ്ട്രീറ്റ്, MT-15 എന്നീ മോഡലുകളുടെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി യമഹ

ഇന്ത്യന്‍ വിപണിയില്‍ യമഹയുടെ ജനപ്രീയ സ്‌കൂട്ടറാണ് ഫാസിനോ. ബേസ് മോഡലായ STD ഡ്രം ബ്രേക്ക് വകഭേദത്തിന് 66,430 രൂപയും, STD ഡിസ്‌ക് ബ്രേക്ക് പതിപ്പിന് വില 68,930 രൂപയുമാണ് വില.

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി യമഹ

DLX ഡ്രം ബ്രേക്കിന് 67,430 രൂപയും DLX ഡിസ്‌ക് ബ്രേക്ക് പതിപ്പിന് 69,930 രൂപയുമാണ് എക്‌സ്‌ഷോറൂം വില. നിലവിലുള്ള ബിഎസ് IV മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍, എഞ്ചിന്‍, സ്‌റ്റൈലിങ്, ഫീച്ചറുകള്‍ എന്നിവയില്‍ കാര്യമായ മാറ്റങ്ങളോടെയാണ് 2020 ഫാസിനോ എത്തുന്നത്.

ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി യമഹ

റേ ZR 125, റേ ZR 125 സ്ട്രീറ്റ് മോഡലുകളെ അവതരിപ്പിച്ചെങ്കിലും വില സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ കമ്പനി നടത്തിയിട്ടില്ല. എന്നാല്‍ സ്‌കൂട്ടറുകള്‍ക്ക് 85,000 മുതല്‍ 1.15 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Plans To Launch Electric Scooter In India. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X