കെടിഎം ഡ്യൂക്ക് ചന്തത്തില്‍ യമഹ MT-15
MT-15. യമഹ നിരയിലെ ഏറ്റവും പുതിയ അവതാരം. വിപണിയില്‍ 1.36 ലക്ഷം രൂപയ്ക്കാണ് MT-15 വില്‍പ്പനയ്ക്ക് എത്തുന്നത്. വില നോക്കുമ്പോള്‍ MT-15 -ന്, FZ-15 -നെക്കാള്‍ 40,000 രൂപ കൂടുതലാണ്. ഇതേസമയം പ്രാരംഭ സ്‌പോര്‍ട്‌സ് ബൈക്കായ R15 V3.0 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍, ബൈക്ക് 3,350 രൂപ കുറവ് രേഖപ്പെടുത്തും.

പതിവുപോലെ ചിലവുചുരുക്കല്‍ നടപടികള്‍ പുതിയ MT-15 -ലും കമ്പനി സ്വീകരിച്ചത് കാണാം. ഇന്ത്യന്‍ വരവില്‍ ബൈക്കിന് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും ഇരട്ട ചാനല്‍ എബിഎസും നഷ്ടമായി. സമകാലിക ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് മുന്നില്‍ സസ്‌പെന്‍ഷന് വേണ്ടി. ഇരട്ട ചാനല്‍ എബിഎസ് സംവിധാനം ഒറ്റ ചാനല്‍ എബിഎസ് യൂണിറ്റിനായി വഴിമാറി.

ബൈക്കിന്റെ നിറപ്പകിട്ടിന്റെ കാര്യത്തിലും യമഹ പിശുക്കു കാട്ടിയിട്ടുണ്ട്. നിലവില്‍ രണ്ടു നിറങ്ങള്‍ മാത്രമേ യമഹ MT-15 -ലുള്ളൂ: മെറ്റാലിക് ബ്ലാക്കും ഡാര്‍ക്ക് മാറ്റ് ബ്ലൂവും. എന്നാല്‍ ഇപ്പോള്‍ ബൈക്ക് പ്രേമികളുടെ ആവശ്യം മാനിച്ച് ബൈക്കിന് വര്‍ണ്ണപ്പകിട്ടേകാന്‍ യമഹ ഡീലര്‍ഷിപ്പുകള്‍ മുന്‍കൈയ്യെടുത്ത് തുടങ്ങി.

20,000 രൂപ മുതല്‍ 25,000 രൂപ വരെ ചിലവില്‍ ഡീലര്‍ഷിപ്പുകള്‍ MT-15 -ന്റെ നിറംമാറ്റി നല്‍കും. അടുത്തിടെ ബെംഗളൂരുവിലെ യമഹ ഡീലര്‍ഷിപ്പ് MT-15 -ന് പൂശിയ 'കെടിഎം ഓറഞ്ച്' നിറം ആരാധകര്‍ക്കിടയില്‍ പ്രചാരം നേടിക്കഴിഞ്ഞു. ഡീലര്‍ഷിപ്പ് തന്നെ ആര്‍ടി ഓഫീസില്‍ നിന്നും പുതിയ നിറത്തിന് അനുമതി വാങ്ങി ആര്‍സി ബുക്കില്‍ രേഖപ്പെടുത്തുന്നതിനാല്‍ കെടിഎം ഓറഞ്ച് നിറത്തിനായി ആവശ്യക്കാരേറുകയാണ്.

പ്രധാനമായും ഇന്ത്യന്‍ യുവാക്കളെയാണ് MT-15 -ലൂടെ യമഹ ലക്ഷ്യമിടുന്നത്. പൂര്‍ണ്ണ ഫെയറിങ്ങുള്ള മൂന്നാംതലമുറ R15, MT-15 -ന് ആധാരമാവുന്നു. പതിവു സങ്കല്‍പ്പങ്ങള്‍ തിരുത്തി ഇരട്ട എല്‍ഇഡി യൂണിറ്റുകള്‍ ഹെഡ്‌ലാമ്പിന്റെ ഭാഗമായി ബൈക്കില്‍ ഒരുങ്ങുന്നുണ്ട്.
Most Read: കെടിഎമ്മിന്റെ വഴിയേ ബജാജും, പള്‍സര്‍ NS125 വിപണിയിലേക്ക്

യമഹയുടെ വിഖ്യാത ലിറ്റര്‍ ക്ലാസ് മോഡല്‍ MT-10, മോഡലിന്റെ രൂപകല്‍പ്പനയില്‍ നിര്‍ണായക സ്വാധീനമായി മാറുന്നു. വെട്ടിവെടിപ്പാക്കിയ ഇന്ധനടാങ്കും മഡ്ഗാര്‍ഡില്‍ ഇടംപിടിക്കുന്ന എല്‍ഇഡി ടെയില്‍ലാമ്പും MT-15 വിശേഷങ്ങളില്‍പ്പെടും. ടയര്‍ ഹഗ്ഗറും മോഡലില്‍ പരാമര്‍ശിക്കണം. ഉയര്‍ത്തിയ ഹാന്‍ഡില്‍ബാറും ബൈക്കിന് നടുവിലുള്ള ഫൂട്ട് പെഗുകളും ഓടിക്കുന്നയാള്‍ക്ക് നടു നിവര്‍ന്ന റൈഡിങ് പൊസിഷനാണ് സമര്‍പ്പിക്കുന്നത്.

പിറകില്‍ മോണോഷോക്ക് അബ്‌സോര്‍ബര്‍ യൂണിറ്റ് സസ്‌പെന്‍ഷന്‍ നിറവേറ്റും. 2,022 mm നീളവും 800 mm വീതിയും 1,070 mm ഉയരവും ബൈക്കിനുണ്ട്. വീല്‍ബേസ് 1,335 mm. ഗ്രൗണ്ട് ക്ലിയറന്‍സ് 160 mm. 288 കിലോ ഭാരം കുറിക്കുന്ന ബൈക്കിന് 10 ലിറ്ററാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന ഇന്ധനശേഷി.

155 സിസി DOHC എഞ്ചിനാണ് പുതിയ യമഹ MT-15 -ന്റെ ഹൃദയം. ലിക്വിഡ് കൂളിങ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. 19.1 bhp കരുത്തും 14.7 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ് യൂണിറ്റ്. പരമാവധി വേഗം മണിക്കൂറില്‍ 130 കിലോമീറ്റര്‍. വിപണിയില്‍ കെടിഎം 125, ബജാജ് പള്‍സര്‍ NS200 എന്നിവരുമായാണ് യമഹ MT-15 -ന്റെ പ്രധാന അങ്കം.
Source: Perfect Riders


Click it and Unblock the Notifications








