ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുതിയ യമഹ MT-15
പുതിയ നെയ്ക്കഡ് സ്‌പോര്‍ട്‌സ് ബൈക്ക്, MT-15 മോഡലിനെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് യമഹ. റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ച്ച് 15 -ന് ബൈക്ക് വിപണിയില്‍ എത്തും. ഡീലര്‍ഷിപ്പുകളില്‍ ബൈക്കിന്റെ പ്രീ-ബുക്കിംഗ് തുടരുകയാണ്. ബുക്കിംഗ് തുക 5,000 രൂപ. ബുക്ക് ചെയ്യുന്നവര്‍ക്ക് ഏപ്രില്‍ ആദ്യവാരം മുതല്‍ MT-15 ലഭിച്ചുതുടങ്ങും. പ്രീമിയം കമ്മ്യൂട്ടര്‍ നിരയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ക്ക് മേല്‍ക്കൈ നേടിക്കൊടുക്കാന്‍ MT-15 -ന് കഴിയുമെന്നാണ് വിലയിരുത്തല്‍.

അതേസമയം ഔദ്യോഗിക വരവ് അടുത്തിരിക്കെ പുതിയ യമഹ ബൈക്കിനെ ദില്ലിയില്‍ നിന്നും ക്യാമറ പകര്‍ത്തുകയുണ്ടായി. മറകളേതും കൂടാതെയുള്ള യമഹ MT-15 -ന്റെ ചിത്രങ്ങള്‍ വാഹന പ്രേമികള്‍ക്ക് ഇടയില്‍ വലിയ പ്രചാരം നേടുകയാണ്. യമഹയുടെ ജനപ്രീതിയാര്‍ജ്ജിച്ച YZF-R15 V3.0 മോഡലിന്റെ നെയ്ക്കഡ് പതിപ്പാണ് വരാനിരിക്കുന്ന MT-15. 150-160 സിസി ശ്രേണിയില്‍ കൂടുതല്‍ സ്‌പോര്‍ടി സാധ്യതകള്‍ MT-15 തുറന്നുവെയ്ക്കും.

നിലവില്‍ കമ്മ്യൂട്ടര്‍ ബൈക്കുകളുടെ ആധിപത്യമാണ് ഈ നിരയില്‍. ഒരുപിടി ഏഷ്യന്‍ രാജ്യങ്ങളില്‍ MT-15 വില്‍പ്പനയ്ക്ക് വരുന്നുണ്ട്. ബൈക്ക് ഇന്ത്യയില്‍ എത്തുമ്പോള്‍ ചിലവ് ചുരുക്കല്‍ നടപടികള്‍ യമഹ സ്വീകരിക്കുന്നുണ്ടുതാനും. അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളായി മാറും. സസ്‌പെന്‍ഷനിലും വെട്ടിക്കുറയ്ക്കലുകളുണ്ടാവും.

എന്തായാലും R15 ഉപയോഗിക്കുന്ന അണ്ടര്‍ബോണ്‍ ഷാസി MT-15 -ലും കമ്പനി പിന്തുടരും. ഉയര്‍ന്ന ഹാന്‍ഡില്‍ബാറും പിറകിലേക്ക് ചാഞ്ഞ ഫൂട്ട്‌പെഗുകളുമായിരിക്കും ബൈക്കില്‍. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ഇരട്ട ചാനല്‍ എബിഎസ് എന്നിവയെല്ലാം MT-15 -ന്റെ വിശേഷങ്ങളില്‍പ്പെടും. ഇരട്ട ചാനല്‍ എബിഎസ് കരുത്തില്‍ മൂന്നാംതലമുറ R15 -നെ യമഹ അവതരിപ്പിച്ചതും അടുത്തിടെയാണ്.

എഞ്ചിനടക്കം ഘടകങ്ങളില്‍ ഏറിയ പങ്കും R15 -ല്‍ നിന്നാണ് മോഡല്‍ പങ്കിടുക. 155 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 10,000 rpm -ല്‍ 19.3 bhp കരുത്തും 8,500 rpm -ല്‍ 15 Nm torque ഉം പരമാവധി കുറിക്കും. ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ച് ഗിയര്‍മാറ്റം അതിവേഗം സാധ്യമാക്കും.

ഇന്ത്യയില്‍ നാലു നിറങ്ങളിലാവും യമഹ MT-15 വില്‍പ്പനയ്ക്ക് വരിക. ബ്ലൂ, ബ്ലാക്ക്, ഗ്രെയ്-ബ്ലാക്ക്, ബ്ലൂ-ബ്ലാക്ക് നിറപ്പതിപ്പുകള്‍ മോഡലില്‍ അണിനിരക്കുമെന്നാണ് വിവരം. എന്തായാലും ശ്രേണിയില്‍ മറ്റു കമ്മ്യൂട്ടര്‍ മോഡലുകളെക്കാള്‍ വിലയേറിയ താരമായിരിക്കും MT-15. വിപണിയില്‍ 1.20 ലക്ഷം മുതല്‍ 1.40 ലക്ഷം രൂപ വരെ യമഹ MT-15 -ന് വില പ്രതീക്ഷിക്കാം.
ടിവിഎസ് അപാച്ചെ RTR 200, ബജാജ് പള്‍സര്‍ NS200 മോഡലുകള്‍ക്ക് ഭീഷണി മുഴക്കാനുള്ള പ്രാപ്തി യമഹ MT-15 -നുണ്ട്. നിലവില്‍ 150 സിസി ശ്രേണിയില്‍ FZ നിരയും യമഹയ്ക്കുണ്ട്.
Image Source: Auto Today


Click it and Unblock the Notifications








