റേ ZR 125, റേ ZR 125 സ്ട്രീറ്റ് റാലി മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ അവതരിപ്പിച്ച് യമഹ
യമഹ മോട്ടോർ ഇന്ത്യ പുതിയ റേ ZR 125, റേ ZR 125 സ്ട്രീറ്റ് റാലി സ്കൂട്ടളുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി. നിലവിലെ 125 സിസി സ്കൂട്ടറുകളെ പുതു തലമുറ റേ ZR മോഡലുകൾ പകരംവയ്ക്കും.

നിലവിലെ തലമുറ യമഹ റേ ZR സ്കൂട്ടർ മോഡലുകളിൽ 113 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്, ഇത് 7.2 bhp കരുത്തും 8.1 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പുതിയ 125 സിസി എഞ്ചിനുകൾ 8.2bhp കരുത്തും 9.7Nm torque ഉം സൃഷ്ടിക്കുന്നു.
യമഹ റേ ZR 125, റേ ZR 125 സ്ട്രീറ്റ് റാലി സ്കൂട്ടർ മോഡലുകളിലെ പുതിയ 125 സിസി എഞ്ചിനുകൾ ഫ്യുവൽ ഇൻജക്ടഡും ബിഎസ് VI നിലവാരത്തിലേക്ക് പരിഷ്കരിച്ചവയുമാണ്.
റേ ZR, റേ ZR സ്ട്രീറ്റ് റാലി എന്നിവയിലെ പുതിയ 125 സിസി എഞ്ചിനുകൾ 16 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുള്ളവയാണെന്ന് (58 കിലോമീറ്റർ മൈലേജ്) യമഹ പറയുന്നു. സ്റ്റാർട്ടപ്പ്, ആക്സിലറേഷൻ, ഡീക്കിലറേഷൻ എന്നിവ ഉൾപ്പടെ വേൾഡ് മോട്ടോർസൈക്കിൾ ടെസ്റ്റ് സൈക്കിൾ (WMTC) മാനദണ്ഡത്തിലാണ് എഞ്ചിനുകൾ പരീക്ഷിച്ചത്.
പുതിയ മോഡൽ ZR 125 -ൽ ശാന്തമായ എഞ്ചിൻ സംവിധാനവും സ്റ്റോപ്പ് / സ്റ്റാർട്ട് സിസ്റ്റവും ഉൾക്കൊള്ളുന്നു. സ്ട്രീറ്റ് റാലിയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വിശാലമായ 110 mm സെക്ഷൻ പിൻ ടയർ എന്നിവയും ഉൾപ്പെടുന്നു.
കൂടുതൽ മസ്കുലറായ രൂപകൽപ്പനയാണ് പുതിയ മോഡലുകൾക്ക് യമഹ നൽകിയിരിക്കുന്നത്, റാലി സ്ട്രീറ്റ് മോഡലവിൽ മുന്നിലും, പിന്നിലും ക്രാഷ് ഗാർഡ് ഉൾപ്പെടെയുള്ള നിർവധി ഓപ്ഷണൽ ആക്‌സസറികൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.
പുതിയ യമഹ റേ ZR 125, റേ ZR 125 റാലി സ്ട്രീറ്റ് എന്നിവയുടെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ സ്കൂട്ടറുകൾക്ക് 85,000 മുതൽ 1.15 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
അനുബന്ധ വാർത്തകളിൽ, യമഹ മോട്ടോർ ഇന്ത്യ 2020 ഫാസിനോ 125 FI പുറത്തിറക്കി. 66,430 രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില. പുതിയ യമഹ ഫാസിനോ നിലവിലെ തലമുറ സ്കൂട്ടറിനെ മാറ്റിസ്ഥാപിക്കും, രണ്ട് വകഭേദങ്ങളിലാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.
പുതിയ ഫാസിനോയിലും 125 സിസി 'ബ്ലൂ കോർ' സിംഗിൾ സിലിണ്ടർ എഞ്ചിൻ, 12 ഇഞ്ച് അലോയ് വീലുകൾ, ഒരു മൾട്ടി-ഫംഗ്ഷൻ കീ, സൈഡ്-സ്റ്റാൻഡ് കട്ട്-ഓഫ് സ്വിച്ച് എന്നിവ ഉൾപ്പെടുന്നു.
Image Courtesy: aiymrc/Instagram


Click it and Unblock the Notifications