XSR 155 മോഡലിനെ തായ്‌ലാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ച് യമഹ

യുവാക്കളെ ലക്ഷ്യമിട്ട് എന്‍ട്രി ലെവല്‍ റെട്രോ സ്റ്റൈല്‍ മോഡലായ XSR 155 -നെ തായ്‌ലാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ച് യമഹ. യുവാക്കളുടെ പള്‍സ് അറിയാവുന്ന യമഹ കഴിഞ്ഞ ദിവസം R15 V3, FZ25, Ray ZR എന്നീ മോഡലുകളുടെ മോണ്‍സ്റ്റര്‍ പതിപ്പ് വിപണിയിലെത്തിച്ചിരുന്നു.

XSR 155 മോഡലിനെ തായ്‌ലാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ച് യമഹ

മോഡലിന് 91,500 ബാത്താണ് (ഏകദേശം 2.10 ലക്ഷം രൂപ) തായ്‌ലാന്‍ഡിലെ വില. യമഹയുടെ സ്‌പോര്‍ട്ട് ഹെറിറ്റേജ് റേഞ്ചിലെ ഏറ്റവും ചെറിയ വാഹനം കൂടിയാണ് XSR 155. വലിയ XSR 700, XSR 900 എന്നിവയുടെ ഡിസൈനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് XSR 155 മോഡലിന്റെ രൂപഘടന ഡിസൈന്‍.

XSR 155 മോഡലിനെ തായ്‌ലാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ച് യമഹ

ആരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന റെട്രോ രൂപമാണ് XSR 155 വാഹനത്തിനുള്ളത്. ഡെല്‍റ്റ ബോക്‌സ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. റൗഡ് ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, കണ്ണുനീര്‍തുള്ളിയുടെ രൂപത്തിലുള്ള ഫ്യുവല്‍ടാങ്ക്, സിംഗിള്‍ പീസ് സീറ്റ് എന്നിവയൊക്കെ മോഡലിന്റെ സവിശേഷതയാണ്. 17 ഇഞ്ച് അലോയ് വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

XSR 155 മോഡലിനെ തായ്‌ലാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ച് യമഹ

കൂടാതെ കാസ്റ്റ് അലുമിനിയം സ്വിംഗാര്‍മും യമഹ വാഗ്ദാനം ചെയ്യുന്നു. ഉയര്‍ന്ന വീതിയേറിയ ഹാന്‍ഡില്‍ ബാര്‍, റൗണ്ട് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ലാമ്പ് എന്നീ ഫീച്ചറുകളും XSR 155 മോഡലിനെ വ്യത്യസ്തമാക്കും. 2000 mm നീളവും 805 mm വീതിയും 1080 mm ഉയരവും 810 mm സീറ്റ് ഹൈറ്റുമാണ് വാഹനത്തിന് ഉള്ളത്.

XSR 155 മോഡലിനെ തായ്‌ലാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ച് യമഹ

MT-15, YZF-R15 V3.0 എന്നിവയ്ക്ക് കരുത്തേകുന്ന 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് യമഹ XSR 155 -ന്റെയും കരുത്ത്. 19.3 bhp പവറും 14.7 Nm torque ഉം ഈ എന്‍ജിന്‍ സൃഷ്ടിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ചും കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

XSR 155 മോഡലിനെ തായ്‌ലാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ച് യമഹ

മുന്നില്‍ യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷ ഒരുക്കാന്‍ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം അധിക സുരക്ഷയ്ക്കായി ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനവും XSR 155 -ല്‍ യമഹ നല്‍കിയിട്ടുണ്ട്.

XSR 155 മോഡലിനെ തായ്‌ലാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ച് യമഹ

അധികം വൈകാതെ XSR155 യമഹ ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ ഓട്ടോ എക്‌സ്‌പോയില്‍ ഈ മോഡലിനെ യമഹ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന.

Most Read:മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

XSR 155 മോഡലിനെ തായ്‌ലാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ച് യമഹ

അടുത്തിടെയാണ് യമഹ R15, FZ-25, Ray ZR എന്നീ മോഡലുകളുടെ മോണ്‍സ്റ്റര്‍ പതിപ്പിനെ യമഹ വിപണിയില്‍ അവതരിപ്പിച്ചത്. മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോ ജിപി റേസിംഗ് ടീമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മൂന്ന് മോഡലുകളും മോണ്‍സ്റ്റര്‍ എനര്‍ജി ഭാവത്തില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Most Read:ഇന്ത്യൻ വിപണിക്കായി ഒരുങ്ങിയിരിക്കുന്ന 400 സിസിയിൽ താഴെയുള്ള ബൈക്കുകൾ

XSR 155 മോഡലിനെ തായ്‌ലാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ച് യമഹ

യമഹയുടെ ഈ മൂന്ന് ബൈക്കുകളുലും മോണ്‍സ്റ്റര്‍ ഗ്രാഫിക്‌സും, മോണ്‍സ്റ്റര്‍ ബാഡ്ജിങും നല്‍കിയാണ് ലിമിറ്റഡ് എഡീഷന്‍ പതിപ്പുകളെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിറം, ടാങ്കുകള്‍, സൈഡ് പാനലുകള്‍ എന്നിവയെല്ലാം YFZ-R1M -ല്‍ നിന്നും ഉരിതിരിഞ്ഞെടുത്തവയാണ്.

Most Read:ജാവ ബൈക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍; ഇത്തവണ വില്ലനായത് തുരുമ്പ്

XSR 155 മോഡലിനെ തായ്‌ലാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ച് യമഹ

പ്രീമിയം ഗോള്‍ഡ് യമഹ മോട്ടോര്‍ ട്യൂണിംഗ് ഫോര്‍ക്ക് ലോഗോ, മോണ്‍സ്റ്റര്‍ ബ്രാന്‍ഡ് ലോഗോ, എന്നിവയും ഇതിലുണ്ട്. ഈ ലിമിറ്റഡ് എഡിഷന്‍ വണ്ടികള്‍ക്കൊപ്പം റേസിംഗ് ബ്രാന്റഡ് ടി ഷര്‍ട്ടും കമ്പനി നല്‍കുന്നുണ്ട്.

More from DriveSpark

Article Published On: Thursday, August 22, 2019, 12:00 [IST]
English summary
Yamaha Revealed XSR-155 in Thailand. Read more in Malayalam.
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X