R15S ഫേസർ 150 എന്നിവയുടെ ഉത്പാദനം നിര്‍ത്തി യമഹ
രാജ്യത്ത് R15S ഫേസർ 150 എന്നീ മോഡലുകളുടെ ഉത്പാദനം നിറുത്താന്‍ യമഹ തീരുമാനിച്ചു. ഡീലര്‍ഷിപ്പുകള്‍ ഇരു മോഡലുകളുടേയും വില്‍പ്പന നിര്‍ത്തിയ സാഹചര്യത്തില്‍ കൂടെയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളുടെ തീരുമാനം.

ഫെയ്‌സര്‍ 150 -യെ യമഹയുടെ ഒഫീഷ്യല്‍ ബ്രാന്റ് വെബ്‌സൈറ്റില്‍ നിന്നും നൂക്കം ചെയ്തു. എന്നാല്‍ R15S ഇപ്പോളും പട്ടികയിലുണ്ട്. ഇരു മോഡലുകള്‍ക്കും പുതിയ പകരക്കാര്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ബൈക്കുകളില്‍ കര്‍ശനമാക്കിയ എബിഎസ് സംവിധാനം യമഹ ഈ രണ്ട് മോഡലുകളില്‍ നവീകരിച്ചിരുന്നില്ല. അതിനാല്‍ തന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരു മോഡലുകള്‍ക്കും വില്‍പ്പനയുമില്ല.

നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള R15 -ന്റെ പ്രാക്ടിക്കല്‍ പതിപ്പായിരുന്നു R15S. പുതിയ R15 V2.0 -യിലുള്ള എല്ലാ മാറ്റങ്ങളും R15S -ലും പകര്‍ത്തിയിരുന്നു. ഡെല്‍റ്റ ബോക്‌സ് ഫ്രെയിമും, നീളത്തിലുള്ള സിംഗിള്‍ സീറ്റ് സെറ്റപ്പ് എന്നിവയോടൊപ്പം ആദ്യ തലമുറ R15 -ന്റെ രൂപഘടനയായിരുന്നു വാഹനത്തിന്.

യമഹയുടെ മറ്റൊരു ജനപ്രിയ വാഹനമായ FZ -യുെട പ്ലാറ്റ്‌ഫോമില്‍ തന്നെ പിറവി കൊണ്ട് മറ്റൊരു മോഡലാണ് ഫേസർ. നേക്കഡ് ബൈക്കായ FZ -ക്ക് ബോഡി കിറ്റ് കയറ്റിയതാണ് ഫേസർ എന്നാണ് പലരുടേയും അഭിപ്രായം.

R15S, ഫേസർ 150 ഇരു വാഹനങ്ങളിലും ഒരേ 149 സിസി ,സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ് വരുന്നത്. R15S -ല്‍ 16 bhp കരുത്തും 15 Nm torque നല്‍കുന്ന എഞ്ചിന്‍ ഫേസർ 150 -ല്‍ 13 bhp കരുത്തും 12 Nm torque ആണ് നല്‍കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് രണ്ട് വാഹനങ്ങള്‍ക്കും.

R15S -നെ നിലവിലുള്ള R15V3.0 -യുമായി താരതമ്യപ്പെടുത്തിയാല്‍ V3.0 -യില്‍ 19.3 bhp കരുത്തും 14.7 Nm torque നല്‍കുന്ന 155 സിസി സിംഗള്‍ സിലണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണുള്ളത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സ് തന്നെയാണ് V3.0 -ലുമുള്ളത്.

ഇരു മോഡലുകള്‍ക്കും അടുത്തിടെയൊന്നും കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിരുന്നില്ല. പഴയ എഞ്ചിന്‍ തന്നെയായിരുന്നു തുടര്‍ന്നിരുന്നത്. വിപണിയില്‍ പഴക്കം വന്ന എഞ്ചിനും ഡിസൈനുമാണ് വില്‍പ്പനയിലും ഒരു പരുധിവരെ ഇടിവുണ്ടാക്കിയത്. യമഹ അടുത്തിടെ പുതിയ ഫേസർ-25, FZ-25 എന്നീ മോഡലുകള്‍ പുറത്തിറക്കിയിരുന്നു. 150 സിസി വിഭാഗത്തില്‍ പുതിയ MT-15 -നെയും കളത്തിലിറക്കി.

യമഹയുെട കരുത്തന്‍ R3 -ക്കും മോശം കാലഘട്ടമാണ്. 2019 മെയ് മാസത്തില്‍ R3 -യുടെ ഒരു യൂണിറ്റ് പോലും വിറ്റ് പോയിട്ടില്ല എന്നത് വളരെ നിരാശാജനകമാണ്. വില്‍പ്പന കുറയുവാനുള്ളതിന്റെ യഥാര്‍ഥ കാരണങ്ങള്‍ അറിയില്ലെങ്കിലും ബൈക്കിന്റെ വിലയാവാം ഒരു കാരണം. അല്ലെങ്കില്‍ ആളുകള്‍ ഒരു ഫെയ്‌സ്‌ലിഫ്റ്റിനായി കാത്തിരിക്കുകയാവാം. R3 -യുടെ പുതിയ പതിപ്പ് അന്താരാഷ്ട്ര വിപണിയില്‍ നേരത്തെ എത്തിയിരുന്നു.
Source: Financial Express


Click it and Unblock the Notifications








