ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും യമഹ SZ RR V2.0 മോഡലിനെ പിന്‍വലിക്കുന്നു

വാഹന നിര്‍മ്മാതാക്കളായ യമഹ ഇന്ത്യന്‍ വിപണിയില്‍ നിന്നും തങ്കളുടെ SZ RR V2.0 മോഡലിനെ പിന്‍വലിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 125 സിസിയും അതിന് മുകളിലേക്കുമുള്ള ബൈക്കുകളില്‍ ആന്റി-ലോക്ക് ബ്രേക്കിങ് (എബിഎസ്) സിസ്റ്റം കര്‍ശനമാക്കിയത് അടുത്തിടെയായിരുന്നു. അതിന് പിന്നാലെ മിക്ക നിര്‍മാതാക്കളും എബിഎസ് ഉള്‍പ്പെടുത്തിയ മോഡലുകള്‍ നിരത്തിലെത്തിച്ചു തുടങ്ങി. എന്നാല്‍ യമഹ SZ RR V2.0 പതിപ്പില്‍ ഈ സംവിധാനം കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെയാണ് ഈ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങുകയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും യമഹ SZ RR V2.0 വിടവാങ്ങുന്നു

എബിഎസ് സംവിധാനം നല്‍കിയിട്ടില്ലെങ്കിലും കമ്പനിയുടെ വെബ്‌സൈറ്റില്‍ ഇപ്പോഴും ബൈക്കിന്റെ പേര് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ ഒന്നിന് സമയപരിധി കഴിഞ്ഞിട്ടും കമ്പനി മോഡലില്‍ എബിഎസ് സിസ്റ്റം നല്‍കാതിരുന്നപ്പോള്‍ തന്നെ മാധ്യമങ്ങള്‍ വാഹനം പിന്‍വലിക്കുമെന്ന് വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയിരിക്കുന്നത്. 125 സിസിയില്‍ കൂടുതല്‍ എഞ്ചിന്‍ കരുത്തുള്ള ഇരുചക്രവാഹനങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.

ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും യമഹ SZ RR V2.0 വിടവാങ്ങുന്നു

2010 -ലാണ് യമഹ ആദ്യ പതിപ്പായ SZ R -നെ വിപണിയില്‍ എത്തിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2014 -ഓടെ അതിന്റെ പുതിയ പതിപ്പായ SZ RR V2.0 മോഡലിനെയും കമ്പനി നിരത്തിലെത്തിച്ചു. ആദ്യം അവതരിപ്പിച്ച പതിപ്പില്‍ നിന്നും പുതിയ ഫീച്ചറുകളും സവിശേഷതകളും ഉള്‍പ്പെടുത്തിയായിരുന്നു പുതിയ പതിപ്പിനെ ജാപ്പനീസ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ സെഗ്മെന്റില്‍ കൂടുതല്‍ ശക്തരായ എതിരാളികള്‍ എത്തിയതോടെ മോഡലിന്റെ ഡിമാന്‍ഡ് ക്രമേണ കുറഞ്ഞു.

ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും യമഹ SZ RR V2.0 വിടവാങ്ങുന്നു

149 സിസി, എയര്‍-കൂള്‍ഡ്, കാര്‍ബ്യൂറേറ്റഡ് മോട്ടോറാണ് SZ RR V2.0 പതിപ്പിന്റെ കരുത്ത്. ഇത് 11.9bhp കരുത്തും 12.8Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ഗിയര്‍ബോക്സാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. 134 കിലോഗ്രാം ആണ് ബൈക്കിന്റെ ഭാരം.

ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും യമഹ SZ RR V2.0 വിടവാങ്ങുന്നു

SZ RR V 2.0 നിര്‍ത്തലാക്കിയാലും, 150 സിസി ലൈനപ്പില്‍ യമഹയ്ക്ക് നാല് മോട്ടോര്‍സൈക്കിളുകളുണ്ട്. അതില്‍ YZF R15 V3, MT-15, FZ V3, FZ S V3 എന്നിവ ഉള്‍പ്പെടുന്നു. ചില മോഡലുകളെ പിന്‍വലിച്ച് പ്രീമിയം വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യ യമഹ മോട്ടോര്‍ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ കമ്പനിയുടെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ യാതൊരു വിധത്തിലുമുള്ള ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും യമഹ SZ RR V2.0 വിടവാങ്ങുന്നു

അടുത്തിടെ മഹീന്ദ്ര മോജോ 300 -നെ എബിഎസ് സുരക്ഷയില്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചു തുടങ്ങിയിരുന്നു. മുന്‍ഗാമികളായ XT300, UT300 എന്നിവയില്‍ നിന്നുള്ള സവിശേഷതകള്‍ സമന്വയിപ്പിച്ചാണ് ആന്റി ലോക്ക് ബ്രേക്ക്(എബിഎസ്) സംവിധാനം സഹിതമുള്ള പുത്തന്‍ മോജോയുടെ വരവ്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha SZ RR Version 2.0 discontinued from India. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X