ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംകണ്ടെത്തി അപ്രീലിയ RS 660

അടുത്തിടെയാണ് ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ അപ്രീലിയ RS 660-യുടെ ടീസര്‍ പങ്കുവെച്ച്ത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബൈക്ക് ഇടംപിച്ചിരിക്കുന്നത്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംകണ്ടെത്തി അപ്രീലിയ RS 660

ഉടന്‍ തന്നെ ബൈക്ക് വിപണിയില്‍ എത്തുമെന്ന് സൂചനകളാണ് ഇത് വ്യക്തമാക്കുന്നത്. RSV4 -ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് RS 600-യുടെ ഡിസൈന്‍. 2018 EICMA മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച RS 660 ആശയത്തെ പ്രെഡക്ഷന്‍ രൂപത്തില്‍ 2019 EICMA ഷോയില്‍ കമ്പനി അവതരിപ്പിക്കും.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംകണ്ടെത്തി അപ്രീലിയ RS 660

റിപ്പോര്‍ട്ട് അനുസരിച്ച് 100 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 660 സിസി എഞ്ചിനാകും ബൈക്കിന്റെ കരുത്ത്. യമഹ YZF-R6, കവാസാക്കി നിഞ്ച ZX-6R, നെക്സ്റ്റ്-ജെന്‍ ട്രയംഫ് ഡേറ്റോണ 765 എന്നിവയായിരിക്കും അപ്രീലിയ RS 660-ന്റെ വിപണി എതിരാളികള്‍.

MOST READ: കുഴിയിൽ വീണ മാരുതി കാറിനെ കരകയറ്റി കൊമ്പൻ

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംകണ്ടെത്തി അപ്രീലിയ RS 660

എല്‍ഇഡി ഹെഡലാമ്പുകള്‍, ഇരട്ട ബബിള്‍ വിന്‍ഡ്സ്‌ക്രീന്‍, റൈഡര്‍ സീറ്റിനായി ചുവന്ന കവര്‍ എന്നിവ ബൈക്കിന്റെ സവിശേഷതകളാകും. 2019 മെയ് മാസത്തില്‍ അപ്രീലിയ RS 660-ന്റെ പ്രൊഡക്ഷന്‍ പതിപ്പ് വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംകണ്ടെത്തി അപ്രീലിയ RS 660

പിന്നില്‍ ഒരു മോണോ ഷോക്ക് സസ്‌പെന്‍ഷനും, മുന്‍വശത്ത് അപ്‌സൈഡ് ഡൗണ്‍ ടെലിസ്‌ക്കോപ്പിക്ക് ഫോര്‍ക്കുകളും ഇടംപിടിച്ചേക്കും. 2018-ലെ അടിസ്ഥാന മോട്ടോര്‍സൈക്കിളില്‍ ഒഹ്ലിന്‍സ് സോഴ്സ്ഡ് സസ്പെന്‍ഷന്‍ സജ്ജീകരണമാണ് നല്‍കിയിരുന്നത്.

MOST READ: സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംകണ്ടെത്തി അപ്രീലിയ RS 660

അപ്രീലിയയുടെ ഉയര്‍ന്ന മോഡലുകളായ ടുവാനോ, RSV4 എന്നിവയ്ക്ക് സമാനമായി RS 660 രണ്ട് വകഭേദങ്ങളില്‍ എത്തിയേക്കാം. മുന്‍വശത്ത് ഇരട്ട ഡിസ്‌കുകളും പിന്നില്‍ ഒരു ഡിസ്‌കും ബ്രേക്കിംഗ് വിഭാഗത്തില്‍ ഉള്‍പ്പെടും.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംകണ്ടെത്തി അപ്രീലിയ RS 660

റോട്ടറുകള്‍ പിടിച്ചെടുക്കാന്‍ ബ്രെംബോ സോഴ്സ്ഡ് കോളിപ്പറുകള്‍ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോര്‍ണറിംഗ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സമഗ്രമായ ഇലക്ട്രോണിക്ക് പാക്കേജിനൊപ്പം ബോഷ് സോഴ്സ്ഡ് IMU-വും അപ്രീലിയ ചേര്‍ത്തേക്കാം.

MOST READ: പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംകണ്ടെത്തി അപ്രീലിയ RS 660

അപ്രീലിയ നിരയില്‍ നിന്നും ടുഒണോ 125 അടുത്തിടെയാണ് വെബ്‌സൈറ്റില്‍ ഇടംപിടിച്ചത്. അധികം വൈകാതെ തന്നെ ബൈക്കും വിപണിയില്‍ അരങ്ങേറ്റം കുറിക്കും.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംകണ്ടെത്തി അപ്രീലിയ RS 660

ടുഒണോ V4 1100 RR -ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ വാഹനം നിര്‍മ്മിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ വിപണിയിലേക്ക് കുറഞ്ഞ കരുത്തിലുള്ള മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്ന് കമ്പനി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

More from DriveSpark

Article Published On: Thursday, May 7, 2020, 21:35 [IST]
English summary
Aprilia RS 660 To Be Launched Soon. Read in Malayalam.
കൂടുതല്‍... #അപ്രീലിയ #aprilia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X