വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടുഒണോ 125; അവതരണത്തെക്കുറിച്ച് വ്യക്തമാക്കാതെ അപ്രീലിയ

അപ്രീലിയായുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടുഒണോ 125. ടുഒണോ V4 1100 RR -ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ വാഹനം നിര്‍മ്മിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടുഒണോ 125; അവതരണത്തെക്കുറിച്ച് വ്യക്തമാക്കാതെ അപ്രീലിയ

കമ്പനിയുടെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ബൈക്ക് ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് വാഹനം ഇന്ത്യന്‍ വിപണിയില്‍ കമ്പനി ഉടന്‍ അവതരിപ്പിച്ചേക്കുമെന്നാണ്.

വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടുഒണോ 125; അവതരണത്തെക്കുറിച്ച് വ്യക്തമാക്കാതെ അപ്രീലിയ

ഇന്ത്യന്‍ വിപണിയിലേക്ക് കുറഞ്ഞ കരുത്തിലുള്ള മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്ന് കമ്പനി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. 2020 ഓട്ടോ എക്സ്പോയില്‍ മോഡലിനെ കമ്പനി അവതരിപ്പിക്കുമെന്നും വാഹന പ്രേമികള്‍ പ്രതീക്ഷിച്ചു.

വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടുഒണോ 125; അവതരണത്തെക്കുറിച്ച് വ്യക്തമാക്കാതെ അപ്രീലിയ

എന്നാല്‍ ബൈക്കിനെ കമ്പനി അവതരിപ്പിച്ചില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ ബൈക്ക് ഇടംപിടിച്ചിരിക്കുന്നത്. 124 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടുഒണോ 125; അവതരണത്തെക്കുറിച്ച് വ്യക്തമാക്കാതെ അപ്രീലിയ

മോട്ടോര്‍സൈക്കിളിന്റെ കൃത്യമായ പവര്‍, ടോര്‍ക്ക് കണക്കുകള്‍ വെബ്സൈറ്റില്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് ഏകദേശം 14 bhp കരുത്തും 11 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടുഒണോ 125; അവതരണത്തെക്കുറിച്ച് വ്യക്തമാക്കാതെ അപ്രീലിയ

മുന്നില്‍ 40mm അപ്പ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. സുരക്ഷയ്ക്കായി മുന്‍വശത്ത് ഒരു 300 mm ഡിസ്‌കും 4 പിസ്റ്റണ്‍ കാലിപ്പറും പിന്നില്‍ 218 mm ഡിസ്‌കും സിംഗിള്‍ പിസ്റ്റണ്‍ കാലിപ്പറുമാണ് നല്‍കിയിരിക്കുന്നത്.

വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടുഒണോ 125; അവതരണത്തെക്കുറിച്ച് വ്യക്തമാക്കാതെ അപ്രീലിയ

17 ഇഞ്ച് അലോയ് വീലുകളാണ് അപ്രീലിയ ടുഒണോ 125 മറ്റൊരു സവിശേഷത. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റം, ക്വിക്ക്-ഷിഫ്റ്റര്‍, റേസിങ് എക്സ്ഹോസ്റ്റ്, വലിയ ഹാന്‍ഡില്‍ബാര്‍, ചെറുതായി ഫോര്‍വേഡ് ചെയ്തിരിക്കുന്ന ഫുട്‌പെഗുകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയൊക്കെ ബൈക്കിലെ സവിശേഷതകളാണ്.

വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടുഒണോ 125; അവതരണത്തെക്കുറിച്ച് വ്യക്തമാക്കാതെ അപ്രീലിയ

ഇതിനൊപ്പം തന്നെ മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയിലേക്കും ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ് അപ്രീലിയ. ഈ വര്‍ഷം നടന്ന ഓട്ടോ എക്‌സ്‌പോയില്‍ SR160 എന്നൊരു മാക്‌സി സ്‌കൂട്ടര്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഇറ്റാലിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മാക്‌സി-സ്‌കൂട്ടര്‍ ഓഫറാണ് അപ്രീലിയ SXR160.

വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടുഒണോ 125; അവതരണത്തെക്കുറിച്ച് വ്യക്തമാക്കാതെ അപ്രീലിയ

മികച്ച വില്‍പ്പന നേടുന്ന സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന് എതിരാളിയായാകും പുതിയ അപ്രിലിയ SXR160 വിപണിയില്‍ സ്ഥാനംപിടിക്കുക. നിരവധി പുതിയ സവിശേഷതകള്‍, ഡിസൈന്‍ എന്നിവയുമായാണ് പുതിയ അപ്രീലിയ SXR160 മാക്സി സ്‌കൂട്ടറിന്റെ കടന്നുവരവ്.

വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ടുഒണോ 125; അവതരണത്തെക്കുറിച്ച് വ്യക്തമാക്കാതെ അപ്രീലിയ

പുതിയ 160 സിസി മാക്‌സി സ്‌കൂട്ടര്‍ ഓഫറിന്റെ പവര്‍ കണക്കുകള്‍ അപ്രീലിയ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിപണിയില്‍ എത്തിക്കുന്ന വേളയില്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിടും. പുതിയ സ്‌കൂട്ടറിനായുള്ള ബുക്കിങ് ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia Tuono 125 Listed On Company’s Official Website. Read in Malayalam.
Story first published: Thursday, March 5, 2020, 19:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X