ഏഥര്‍ 450 ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍ത്തലാക്കും; 450X മാത്രം വില്‍പ്പനയ്ക്ക്

ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി തങ്ങളുടെ ഇലക്ട്രിക്ക് സ്‌കൂട്ടറായ ഏഥര്‍ 450 -യുടെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട. നേരത്തെ ഏഥര്‍ 340 -യുടെ വില്‍പ്പനയും കമ്പനി അവസാനിപ്പിച്ചിരുന്നു.

ഏഥര്‍ 450 ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍ത്തലാക്കും; 450X മാത്രം വില്‍പ്പനയ്ക്ക്

കഴിഞ്ഞ ദിവസമാണ് ഏഥര്‍ 450X എന്ന പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. ഇതോടെയാണ് പഴയ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നിലവില്‍ അവസാന ബാച്ചിനായുള്ള ബുക്കിങ് വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

ഏഥര്‍ 450 ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍ത്തലാക്കും; 450X മാത്രം വില്‍പ്പനയ്ക്ക്

2018 ജൂലൈ മാസത്തിലാണ് ഏഥര്‍ 450, ഏഥര്‍ 340 എന്നിങ്ങനെ രണ്ട് ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഏഥര്‍ 450-യ്ക്ക് 1.24 ലക്ഷം രൂപയും, ഏഥര്‍ 340-യ്ക്ക് 1.09 ലക്ഷം രൂപയുമായിരുന്നി എക്‌സ്‌ഷോറും വില.

ഏഥര്‍ 450 ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍ത്തലാക്കും; 450X മാത്രം വില്‍പ്പനയ്ക്ക്

എന്നാല്‍ ചെറിയ പതിപ്പിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ കഴിഞ്ഞ വര്‍ഷം തന്നെ ഏഥര്‍ 340 -യുടെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചിരുന്നു. 2.4 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ഏഥര്‍ 450 -ന് കരുത്ത് പകരുന്നത്. ഒറ്റചാര്‍ജില്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. ബ്രഷ്ലെസ് ഡിസി ഇലക്ട്രിക്ക് മോട്ടോറുകളാണ് സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഏഥര്‍ 450 ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍ത്തലാക്കും; 450X മാത്രം വില്‍പ്പനയ്ക്ക്

കളര്‍ ടച്ച്‌സ്‌ക്രീന്‍, ബ്ലുടൂത്ത് കണക്ടിവിറ്റി, OTA അപ്‌ഡേറ്റുകള്‍, സ്മാര്‍ട്ട് ഫോണ്‍ ആപ്പ് മുഖേനയുള്ള വാഹന പരിശോധന തുടങ്ങിയ നിരവധി നൂതന സംവിധാനങ്ങള്‍ ഏഥര്‍ 450 സ്‌കൂട്ടറിനുണ്ട്. മുന്‍ പിന്‍ ടയറുകളില്‍ ഡിസ്‌ക് ബ്രേക്കും നല്‍കിയിട്ടുണ്ട്. റിവേഴ്‌സ് ഗിയര്‍ മോഡലിന്റെ സവിശേഷതകളാണ്.

ഏഥര്‍ 450 ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍ത്തലാക്കും; 450X മാത്രം വില്‍പ്പനയ്ക്ക്

ഇലക്ട്രിക്ക് മോട്ടര്‍ 7.2 bhp കരുത്തും 20.5 Nm torque ഉം സൃഷ്ടിക്കും. മണിക്കൂറില്‍ 88 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗത. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.9 സെക്കന്‍ഡുകള്‍ മാത്രം മതി. ചെന്നൈയിലും ബാംഗ്ലൂരുവിലും മാത്രമാണ് നിലവില്‍ ഏഥറിന് ഡീലര്‍ഷിപ്പുകള്‍ ഉള്ളത്.

ഏഥര്‍ 450 ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍ത്തലാക്കും; 450X മാത്രം വില്‍പ്പനയ്ക്ക്

അധികം വൈകാതെ മുംബൈ, ഡല്‍ഹി, പുനെ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും വിപണി ശൃംഖല വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അടുത്തിടെയാണ് 450-യുടെ വില്‍പ്പന കമ്പനി ചെന്നെയില്‍ ആരംഭിച്ചത്. ഏകദേശം 100 യൂണിറ്റുകളാണ് ഇവിടെ വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നതും.

ഏഥര്‍ 450 ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍ത്തലാക്കും; 450X മാത്രം വില്‍പ്പനയ്ക്ക്

വാഹന വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രിയം ഏറിയതോടെ മിക്ക നിര്‍മ്മാതാക്കളും അവരുടെ ഇലക്ട്രിക്ക് മോഡലുകളെ അവതരിപ്പിച്ചു തുടങ്ങി. ചേതക് ഇലക്ട്രിക്ക്, ടിവിഎസ് ഐക്യൂബ് മോഡലുകള്‍ അടുത്തിടെ വിപണിയില്‍ എത്തിയതിന് പിന്നാലെയാണ് ഏഥര്‍ 450-യുടെ പുതിയ പതിപ്പിനെ അവതരിപ്പിച്ചത്.

ഏഥര്‍ 450 ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍ത്തലാക്കും; 450X മാത്രം വില്‍പ്പനയ്ക്ക്

99,000 രൂപയാണ് പുതിയ പതിപ്പിന്റെ വില. പ്ലസ്, പ്രോ എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഒറ്റ ചാര്‍ജില്‍ 116 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ 450X കഴിയും എന്ന് സര്‍ട്ടിഫൈ ചെയ്തിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യങ്ങില്‍ 85 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്.

ഏഥര്‍ 450 ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍ത്തലാക്കും; 450X മാത്രം വില്‍പ്പനയ്ക്ക്

ഇക്കോ, പവര്‍ എന്നിവയ്ക്ക് പുറമേ വാര്‍പ്പ് എന്ന പുതിയ റൈഡിംഗ് മോഡും സ്‌കൂട്ടറിന് ലഭിച്ചിട്ടുണ്ട്. 450X ഒരു സൂപ്പര്‍ സ്‌കൂട്ടറെന്നാണ് ഏഥര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള ശ്രേണിയില്‍ വെള്ള നിറം മാത്രം ലഭിക്കുമ്പോള്‍ 450X -ന് വൈറ്റ്, ഗ്രേ, ഗ്രീന്‍ എന്നീ പുതിയ നിറങ്ങളിലാകും വിപണിയില്‍ എത്തുക.

More from DriveSpark

Article Published On: Thursday, January 30, 2020, 14:52 [IST]
English summary
Ather 450 electric scooter discontinued, Only 450X to be on sale. Read in Malayalam.
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X