Just In
- 5 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 7 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 7 hrs ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 8 hrs ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
Don't Miss
- Movies
പൊളി ഫിറോസ് പറഞ്ഞ കാര്യങ്ങൾ സത്യമാകുന്നു കിടിലുവിനെ കുറിച്ച്, അശ്വതിയുടെ കുറിപ്പ്
- News
മൂന്നാമത്തെ ലോക്ക് ഡൗൺ: യുകെ യിൽ നിന്നും ചില പാഠങ്ങൾ; മുഖ്യമന്ത്രി മുന്നിൽ വേണം- മുരളി തുമ്മാരുകുടി എഴുതുന്നു
- Sports
IPL 2021: രാജസ്ഥാന് വിജയവഴിയിലേക്ക് വരാന്‍ രണ്ട് മാറ്റം വേണം, മധ്യനിരയും ഓപ്പണിംഗും മാറണം
- Finance
ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ
- Lifestyle
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ 11 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ച് ഏഥർ എനർജി
ഇന്ത്യയിൽ ധാരാളം ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ ഉണ്ടെങ്കിലും, ഒരു പൊതു ഇവി ചാർജിംഗ് പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനായി പലരും പ്രവർത്തിക്കുന്നില്ല എന്നതാണ് സത്യം.

എന്നാൽ, രാജ്യത്ത് ഇവികളുടെ വളർച്ച വർധിപ്പിക്കുന്നതിന് ഇവി ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കാൻ ചുരുക്കം ചില കമ്പനികൾ ശ്രമിക്കുന്നു. അതിലൊന്നാണ് ഏഥർ എനർജി.

എല്ലാ ഉപയോക്താക്കൾക്കും ആക്‌സസ് ചെയ്യാവുന്ന പബ്ലിക് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ചാർജിംഗ് നെറ്റ്‌വർക്ക് സൃഷ്ടിക്കാൻ ഏഥർ ലക്ഷ്യമിടുന്നു.
MOST READ: അവതരണത്തിന് മുമ്പ് ഹമ്മർ ഇവിയുടെ രണ്ടാം ടീസർ പുറത്തുവിട്ട് ജനറൽ മോട്ടോർസ്

ഇലക്ട്രിക് വാഹന നിർമാതാക്കളായ ഏഥർ എനർജി ഏഥർ ഗ്രിഡിനായുള്ള ഒന്നാം ഘട്ട ഇൻസ്റ്റാളേഷൻ പദ്ധതികൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനകം തന്നെ ബെംഗളൂരുവിൽ 37 ഉം, ചെന്നൈയിൽ 13 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുമുണ്ട്.

ഈ വർഷം അവസാനത്തോടെ ഒമ്പത് പുതിയ നഗരങ്ങളിലായി 135 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് അന്തിമ രൂപം നൽകിയിട്ടുണ്ട്, അത്തരത്തിൽ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ മൊത്തം 150 ആയി വർധിപ്പിക്കാനാണ് നിർമ്മാതാക്കളുടെ ശ്രമം.
MOST READ: ഉത്സവ സീസൺ ആഘോഷമാക്കാൻ വിലകിഴിവോടെ പുതിയ ഗ്ലാമർ ബ്ലെയ്സ് അവതരിപ്പിച്ച് ഹീറോ

ഇന്ന്, 11 നഗരങ്ങളിലെ ഇടങ്ങൾ ഏഥർ വെളിപ്പെടുത്തി, അടുത്ത മാസം മുതൽ അവരുടെ പുതിയ 450X ഇലക്ട്രിക് സ്കൂട്ടറിന്റെ ഡെലിവറികൾ ആരംഭിക്കും.

ഏഥർ പൊതു ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന നഗരങ്ങളും അതത് സ്ഥലങ്ങളും ചുവടെയുണ്ട്. ഇവിടെ, ആർക്കും പോയി അവരുടെ ഇവികൾ ബ്രാൻഡ് വ്യത്യാസമന്യേ ചാർജ് ചെയ്യാൻ കഴിയും.
MOST READ: പരസ്യ ചിത്രീകരണത്തിനിടെ മറകളില്ലാതെ ക്യാമറയിൽ പെട്ട് നിസ്സാൻ മാഗ്നൈറ്റ്

ഏത് തരത്തിലുള്ള ഇലക്ട്രിക് വാഹനങ്ങൾക്കും പുതിയ ഏഥർ ഗ്രിഡ് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗിക്കാൻ കഴിയും. 15 കിലോമീറ്റർ സഞ്ചരിക്കാൻ 10 മിനിറ്റിനുള്ളിൽ ഏഥർ 450X ചാർജ് ചെയ്യാൻ കഴിയും.

ഈ ഗ്രിഡ് സജ്ജീകരിക്കുന്നതിന്, VR മാൾ, PPZ മാൾ മാനേജ്മെന്റ്, റെസ്റ്റോറന്റ്, കഫേ ശൃംഖലകളായ ലിറ്റിൽ ഇറ്റലി, ബ്ലൂ ടോക്കായ്, ചായ് കിംഗ്സ്, സംഗീത മൊബൈൽ പോലുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയുമായി ഏഥർ എനർജി കരാറുകളിൽ ഏർപ്പെട്ടു.

ഹോം സ്‌ക്രീനിലെ ലഭ്യതയും സ്ഥാനങ്ങളും വിലയിരുത്താൻ ഇലക്ട്രിക് വാഹന ഉപയോക്താക്കളെ അനുവദിക്കുന്ന ഏഥർ ഗ്രിഡ് ആപ്പും ഗ്രിഡിനെ പിന്തുണയ്‌ക്കുന്നു.

ഫോർ വീലർ ലൊക്കേഷനുകൾ, സൗജന്യം/ പെയ്ഡ് പാർക്കിംഗ് സ്ലോട്ടുകൾ, ലൊക്കേഷൻ സമയം മുതലായവയെക്കുറിച്ചും അപ്ലിക്കേഷൻ ഉപയോക്താവിന് വിവരങ്ങൾ നൽകുന്നു.

ഏഥർ എനർജി 2018 -ൽ 450 ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയിരുന്നു, എന്നാൽ 2020 നവംബർ മുതൽ കമ്പനിയുടെ ഏറ്റവും പുതിയ ഓഫറായ 450X ഇതിനെ മാറ്റിസ്ഥാപിച്ചു. ഏഥർ 450 ഇ-സ്‌കൂട്ടറുമായി താരതമ്യപ്പെടുത്തുമ്പോൾ 450X കൂടുതൽ പ്രീമിയവും ശക്തവുമായ പതിപ്പാണ്.