450X എന്ന ലിമിറ്റഡ് എഡിഷൻ മോഡലിനെ അവതരിപ്പാനൊരുങ്ങി ഏഥർ എനർജി
ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി 450X എന്ന പുതിയ മോഡലിന്റെ പേര് വെളിപ്പെടുത്തി. പുതിയ ഏഥർ 450X ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡിന്റെ നിരയിലെ നിലവിലെ 450 മോഡലിന് മുകളിലായി സ്ഥാപിക്കും.

മെച്ചപ്പെട്ട പ്രകടനം, മികച്ച കണക്റ്റിവിറ്റി സവിശേഷതകൾ, കൂടാതെ കൂടുതൽ ഇന്റലിജന്റ് ഫംഗ്ഷണാലിറ്റികൾ എന്നിവയും പുതിയ ഏഥർ 450X വാഗ്ദാനം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിലുടനീളം ലഭ്യമാവുന്ന ലിമിറ്റഡ് എഡിഷൻ മോഡലായിരിക്കും പുതിയ ഏഥർ 450X.

പുതിയ 450Xനായി കമ്പനി മുൻകൂട്ടി ഓർഡറുകൾ സ്വീകരിച്ചു തുടങ്ങി. എന്നിരുന്നാലും, ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ ആയതിനാൽ, പ്രീ-ഓർഡറുകൾ ക്ഷണം മാത്രമുള്ള അടിസ്ഥാനത്തിലാണ്. ഏഥർ 450Xന് മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപയോക്താക്കൾക്ക് പ്രീ-ഓർഡർ ക്ഷണ കോഡുകൾ ലഭിക്കും, അത് മറ്റുള്ളവരുമായും പങ്കിടാം.

ഏഥർ 450X വരും ആഴ്ചകളിൽ അവതരിപ്പിക്കാനാണ് നിർമ്മാതാക്കൾ ഒരുങ്ങുന്നത്, എന്നാൽ വാഹനം പിന്നീടുള്ള ഘട്ടത്തിലാവും വിൽപ്പനയ്ക്ക് എത്തുക. പുതിയ ലിമിറ്റഡ് എഡിഷൻ സ്കൂട്ടറിനെക്കുറിച്ച് കമ്പനി മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, അനാവരണം ചെയ്യുന്ന സമയത്ത് വാഹനത്തിന്റെ സവിശേഷതകളും വിലനിർണ്ണയവും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

450X -ന്റെ ഡെലിവറികൾ ലോഞ്ച് ചെയ്ത സമയം മുതൽ തന്നെ ആരംഭിക്കുമെന്നും ഏഥർ അറിയിച്ചിട്ടുണ്ട്. ഏഥർ 450X മുൻകൂട്ടി ബുക്ക് ചെയ്ത എല്ലാ ഉപഭോക്താക്കൾക്കും തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറിയിൽ മുൻഗണന ലഭിക്കും.

ഏഥർ എനർജിക്ക് നിലവിൽ 450 എന്ന മോഡൽ ഇലക്ട്രിക് സ്കൂട്ടർ ഉണ്ട്. 5.4 കിലോവാട്ട് കരുത്തും 20.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.4 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

മണിക്കൂറിൽ 80 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 450 -ക്ക് പൂർണ്ണ ചാർജിൽ പരമാവധി 75 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും.

കൂടുതൽ ശക്തമായ ഇലക്ട്രിക് മോട്ടോർ, ബാറ്ററി പായ്ക്ക് എന്നിവയുമായി ഏഥർ 450X വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ഉയർന്ന ടോപ്പ് സ്പീഡും, കൂടുതൽ മൈലേജും 450X നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഥർ 450 നിലവിൽ ബാംഗ്ലൂരിലും ചെന്നൈയിലും ലഭ്യമാണ്, സമീപ ഭാവിയിൽ മറ്റ് മെട്രോകളിലേക്കും വിൽപ്പന വ്യാപിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.

ഏഥർ എന്ന് തെലുങ്കിൽ എഴുതി ഏഥർ എനർജി അടുത്തിടെ ഒരു പുതിയ ടീസർ പുറത്തിറക്കിയിരുന്നു. ആന്ധ്രാപ്രദേശാണ് തങ്ങളുടെ അടുത്ത വിപണിയായി ഈ ടീസർ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








