ബിഎസ് VI അവഞ്ചര്‍ 160 അവതരിപ്പിച്ച് ബജാജ്; വില 94,893 രൂപ

ജനപ്രിയ ക്രൂയിസര്‍ ബൈക്കായ അവഞ്ചര്‍ 160 -യുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ബജാജ്. 94,893 രൂപയാണ് പുതിയ ബൈക്കിന്റെ എക്‌സ്‌ഷോറും വില.

ബിഎസ് VI അവഞ്ചര്‍ 160 അവതരിപ്പിച്ച് ബജാജ്; വില 94,893 രൂപ

പഴയ ബിഎസ് IV പതിപ്പില്‍ നിന്നും 11,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പിന് ഉണ്ടായിരിക്കുന്നത്. ബിഎസ് VI മോഡലിനായി ബജാജ് ഓട്ടോ ഡീലര്‍മാര്‍ നേരത്തെ തന്നെ ബുക്കിങ് ആരംഭിച്ചിരുന്നു. നിലവിലെ മോഡലിന് സമാനമായിരിക്കും പുതിയ മോട്ടോര്‍സൈക്കിളും.

ബിഎസ് VI അവഞ്ചര്‍ 160 അവതരിപ്പിച്ച് ബജാജ്; വില 94,893 രൂപ

വാഹനത്തില്‍ കോസ്‌മെറ്റിക് മാറ്റങ്ങളൊന്നും ഉള്‍പ്പെടുത്താന്‍ കമ്പനി തയാറായിട്ടില്ല. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. 160 സിസി SOHC എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

ബിഎസ് VI അവഞ്ചര്‍ 160 അവതരിപ്പിച്ച് ബജാജ്; വില 94,893 രൂപ

ഈ എഞ്ചിന്‍ 8,500 rpm -ല്‍ 15 bhp കരുത്തും 7,000 rpm -ല്‍ 13.7 Nm torque ഉം ഉത്പാദിപ്പിക്കും. പഴയ പതിപ്പുമായ താരതമ്യപ്പെടുത്തുമ്പോള്‍ കരുത്തില്‍ മാറ്റം ഇല്ലെങ്കിലും ടോര്‍ഖില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ബിഎസ് IV പതിപ്പ് 7,500 rpm-ല്‍ 13.5 Nm torque ആയിരുന്നു ഉത്പാദിപ്പിച്ചിരുന്നത്.

ബിഎസ് VI അവഞ്ചര്‍ 160 അവതരിപ്പിച്ച് ബജാജ്; വില 94,893 രൂപ

പോയ വര്‍ഷം അവഞ്ചര്‍ നിരയെ കമ്പനി പരിഷ്‌കരിച്ചിരുന്നു. പുതുക്കിയ ബൈക്കില്‍ സിംഗിള്‍ ചാനല്‍ എബിഎസ് നല്‍കുകയും വിലയില്‍ വര്‍ധനവ് ഉണ്ടാവുകയും ചെയ്തിരുന്നു. ഏപ്രില്‍ ഒന്നിന് മുന്നോടിയായി തങ്ങളുടെ നിരയിലെ മോഡലുകളെയെല്ലാം ബിഎസ് VI -ലേക്ക് പരിഷ്‌കരിക്കാനൊരുങ്ങുകയാണ് ബജാജ്.

ബിഎസ് VI അവഞ്ചര്‍ 160 അവതരിപ്പിച്ച് ബജാജ്; വില 94,893 രൂപ

ഡിസൈനിലോ ഫീച്ചറുകളിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, താഴ്ന്ന സീറ്റ്, സൂപ്പര്‍ വൈഡ് റിയര്‍ ടയര്‍, റോഡ്സ്റ്റര്‍ പോലുള്ള ഹെഡ്ലാമ്പ്, സ്പോര്‍ടി എക്സ്ഹോസ്റ്റ് തുടങ്ങിയ ബൈക്കിന്റെ സവിശേഷതകളാണ്.

ബിഎസ് VI അവഞ്ചര്‍ 160 അവതരിപ്പിച്ച് ബജാജ്; വില 94,893 രൂപ

സുരക്ഷയ്ക്കായി സിംഗിള്‍-ചാനല്‍ എബിഎസിനൊപ്പം മുന്നില്‍ 280 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

ബിഎസ് VI അവഞ്ചര്‍ 160 അവതരിപ്പിച്ച് ബജാജ്; വില 94,893 രൂപ

എബോണി ബ്ലാക്ക്, സ്‌പൈസി റെഡ് എന്നീ നിറങ്ങളിലാണ് പുതിയ ബൈക്കുകളും വിപണിയില്‍ എത്തുന്നത്. 2005 -ലാണ് ബജാജില്‍ നിന്ന് അവഞ്ചര്‍ പിറക്കുന്നത്. അന്ന് മുതല്‍ തന്നെ ഉപയോക്താക്കളുടെ മനംകവര്‍ന്ന ബൈക്കാണിത്.

ബിഎസ് VI അവഞ്ചര്‍ 160 അവതരിപ്പിച്ച് ബജാജ്; വില 94,893 രൂപ

ദീര്‍ഘദൂര യാത്രകള്‍ക്കും നഗരത്തിലെ യാത്രയ്ക്കും യോജിക്കുന്ന രീതിയില്‍ ഒരുക്കിയെന്നതാണ് ഈ ബൈക്കിനെ ജനങ്ങള്‍ ഏറ്റെടുക്കാന്‍ കാരണം. ഉടന്‍ തന്നെ അവഞ്ചര്‍ 220 -യുടെയും ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കും. നേരത്തെ ബൈക്കിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

Article Published On: Wednesday, April 1, 2020, 20:44 [IST]
English summary
Bajaj Avenger 160 BS6 launched. Read in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X