2020 നവംബറില്‍ ടിവിഎസ് ഐക്യൂബിനെ പിന്നിലാക്ക് ബജാജ് ചേതക്

2020 നവംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു. കൊവിഡ്-19 മഹാമാരി മൂലം വാഹന വ്യവസായം ഇപ്പോള്‍ വീണ്ടെടുക്കലിന്റെ ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നതാണ് വാസ്തവം.

2020 നവംബറില്‍ ടിവിഎസ് ഐക്യൂബിനെ പിന്നിലാക്ക് ബജാജ് ചേതക്

ചില സെഗ്മെന്റുകളും നല്ല വില്‍പ്പന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM) കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ചു.

2020 നവംബറില്‍ ടിവിഎസ് ഐക്യൂബിനെ പിന്നിലാക്ക് ബജാജ് ചേതക്

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പന കണക്കുകളില്‍ രണ്ട് മുഖ്യധാരാ നിര്‍മ്മാതാക്കളായ ടിവിഎസും ബജാജ് ഓട്ടോയും പട്ടികപ്പെടുത്തുന്നു. ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ ടിവിഎസിന്റെ ഐക്യൂബിനെ വീണ്ടും വില്‍പ്പനയില്‍ പരാജയപ്പെടുത്തി. 2020 നവംബറില്‍ ചേതക്കിന് 264 യൂണിറ്റുകളുടെ വില്‍പ്പന കണ്ടെത്താന്‍ കഴിഞ്ഞു. ഐക്യുബിന്റെ വെറും 99 യൂണിറ്റുകള്‍ മാത്രമാണ് ടിവിഎസ് വിറ്റഴിച്ചത്.

2020 നവംബറില്‍ ടിവിഎസ് ഐക്യൂബിനെ പിന്നിലാക്ക് ബജാജ് ചേതക്

പുനെയിലെ 5 ഡീലര്‍ഷിപ്പുകള്‍ വഴിയും ബെംഗളൂരുവി 13 ഡീലര്‍ഷിപ്പുകള്‍ വഴിയുമാണ് ബജാജ് ചേതക് വില്‍പ്പന നടക്കുന്നത്. ടിവിഎസ് ഐക്യൂബ് ബെംഗളൂരുവിലെ 10 ടിവിഎസ് ഡീലര്‍ഷിപ്പുകള്‍ വഴി വില്‍പ്പനയ്ക്ക് എത്തുന്നു.

2020 നവംബറില്‍ ടിവിഎസ് ഐക്യൂബിനെ പിന്നിലാക്ക് ബജാജ് ചേതക്

2020 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഈ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളുടെയും മൊത്തം വില്‍പ്പന കണക്കുകളെക്കുറിച്ച് പറയുമ്പോള്‍ ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ 1,122 യൂണിറ്റ് വില്‍പ്പനയ്ക്ക് സാക്ഷ്യം വഹിച്ചു. ടിവിഎസ് ഐക്യൂബ് വെറും 234 യൂണിറ്റ് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്.

2020 നവംബറില്‍ ടിവിഎസ് ഐക്യൂബിനെ പിന്നിലാക്ക് ബജാജ് ചേതക്

മുഖ്യധാരാ നിര്‍മ്മാതാക്കള്‍ നിലവില്‍ ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് എന്നിവ മാത്രമാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ള രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍. താമസിയാതെ, സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക് വിപണിയില്‍ എത്തും.

2020 നവംബറില്‍ ടിവിഎസ് ഐക്യൂബിനെ പിന്നിലാക്ക് ബജാജ് ചേതക്

പരീക്ഷണയോട്ടം നടത്തുന്ന സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ബജാജ് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ ചേതക്കിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 1.15 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില.

2020 നവംബറില്‍ ടിവിഎസ് ഐക്യൂബിനെ പിന്നിലാക്ക് ബജാജ് ചേതക്

1.15 ലക്ഷം രൂപയാണ് ഐക്യൂബിന്റെയും എക്‌സ്‌ഷോറൂം വില. നിരവധി ഫീച്ചറുകള്‍ ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ ലഭ്യമാണ്. കണക്ട് ടെക്നോളജി സ്‌കൂട്ടറിന്റെ മറ്റൊരു സവിശേഷതയാണ്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, തിളങ്ങുന്ന ലോഗോ എന്നിവയൊക്കെയാണ് സ്‌കൂട്ടറിലെ സവിശേതകള്‍.

2020 നവംബറില്‍ ടിവിഎസ് ഐക്യൂബിനെ പിന്നിലാക്ക് ബജാജ് ചേതക്

4.4kW ഇലക്ട്രിക്ക് മോട്ടറാണ് സ്‌കൂട്ടറിന്റെ കരുത്ത്. മണിക്കൂറില്‍ 78 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗം. 4.2 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. സ്‌കൂട്ടറിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

2020 നവംബറില്‍ ടിവിഎസ് ഐക്യൂബിനെ പിന്നിലാക്ക് ബജാജ് ചേതക്

എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള 3kWh ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ ചേതക് ഇലക്ട്രിക്കിന് കരുത്ത് നല്‍കുന്നത്. 16 Nm torque ഉം ഈ ഇലക്ട്രിക് മോട്ടോര്‍ സൃഷ്ടിക്കും.

2020 നവംബറില്‍ ടിവിഎസ് ഐക്യൂബിനെ പിന്നിലാക്ക് ബജാജ് ചേതക്

ഇക്കോ, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. ഇക്കോ മോഡില്‍ ഒറ്റചാര്‍ജില്‍ 95 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. 70 കിലോമീറ്ററാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത.

2020 നവംബറില്‍ ടിവിഎസ് ഐക്യൂബിനെ പിന്നിലാക്ക് ബജാജ് ചേതക്

സ്റ്റാന്റേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും സ്‌കൂട്ടറില്‍ ലഭ്യമാണ്. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ സ്‌കൂട്ടര്‍ 25 കിലോമീറ്റര്‍ ദൂരം ഓടിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

2020 നവംബറില്‍ ടിവിഎസ് ഐക്യൂബിനെ പിന്നിലാക്ക് ബജാജ് ചേതക്

എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്‌സ് അസിസ്റ്റ് ഫങ്ഷന്‍ എന്നിവയെല്ലാം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്.

Most Read Articles

Malayalam
English summary
Bajaj Chetak Electric Scooter Beats TVS iQube In November 2020. Read in Malayalam.
Story first published: Saturday, December 12, 2020, 19:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X