ബിഎസ് VI പ്ലാറ്റിന, CT100 മോഡലുകളെ അവതരിപ്പിച്ച് ബജാജ്
ബജാജ് ഓട്ടോ തങ്ങളുടെ നിരയില്‍ നിന്നുള്ള ആദ്യ ബിഎസ് VI മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചു. CT100, പ്ലാറ്റിന മോഡലുകളുടെ ബിഎസ് VI പതിപ്പിനെയാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

CT100 -ന്റെ പുതിയ പതിപ്പിന് 40,794 രൂപയും, പ്ലാറ്റിനയുടെ പുതിയ പതിപ്പിന് 47,264 രൂപയുമാണ് എക്‌സ്‌ഷോറും വില. CT100, CT110 എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് CT100 വിപണിയില്‍ എക്കുന്നത്. പ്ലാറ്റിന 100 സിസി, പ്ലാറ്റിന 110 സിസി H-gear വകഭേദങ്ങളിലും വിപണിയില്‍ ലഭ്യമാകും.

നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV മോഡലുകളില്‍ നിന്നും 6,000-7,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പുകള്‍ക്ക് ഉണ്ടായിരിക്കുന്നത്. ഇരു മോഡലുകളിലും ഇപ്പോള്‍ ഫ്യൂവല്‍-ഇഞ്ചക്ഷന്‍ സംവിധാനം കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതോടെ ബൈക്കുകള്‍ക്ക് മികച്ച് മൈലേജും, സുഗമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

പുതുക്കിയ എക്സ്ഹോസ്റ്റും പുതിയ മോഡലുകളുടെ സവിശേഷതയാണ്. ചെയിന്‍ കവര്‍, ഫോര്‍ക്ക് തുടങ്ങിയ ഘടകങ്ങള്‍ക്കെല്ലാം ഇപ്പോള്‍ ബ്ലാക്ക് ഫിനിഷാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ബിഎസ് IV മോഡലില്‍ ഇത് സില്‍വര്‍ ഫിനിഷുകളായിരുന്നു.

ഇതുകൂടാതെ, മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഇരുമോഡലുകളിലും കമ്പനി വരുത്തിയിട്ടില്ല. 102 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് CT100 -ന്റെ കരുത്ത്. ഈ എഞ്ചിന്‍ 7,500 rpm -ല്‍ 7.5 bhp കരുത്തും 5,500 rpm -ല്‍ 8.24 Nm torque ഉം സൃഷ്ടിക്കും.

ബജാജ് CT110 -ന്, പ്ലാറ്റിന 110 -ല്‍ ലഭിച്ചിരിക്കുന്ന അതേ 115 സിസി എഞ്ചിന്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. ഈ എഞ്ചിന്‍, 7,000 rpm -ല്‍ 8.4 bhp കരുത്തും 5,000 rpm -ല്‍ 9.81 Nm torque ഉം സൃഷ്ടിക്കും. രണ്ട് ബൈക്കുകളിലും ഇപ്പോള്‍ ഇലക്ട്രോണിക്ക് ഇഞ്ചക്ഷന്‍ (EI) സംവിധാനമുണ്ട്.

ബജാജ് പ്ലാറ്റിന ശ്രേണിയെ സംബന്ധിച്ചിടത്തോളം, 100 സിസി മോഡലിന് 102 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനും, ബജാജ് പ്ലാറ്റിന 110 H-gear -ന് 110 സിസി എഞ്ചിനുമാണ് ലഭിക്കുന്നത്.

ഇത് 7,000 rpm -ല്‍ 8.4 bhp കരുത്തും 5,000 rpm -ല്‍ 9.81 Nm torque ഉം സൃഷ്ടിക്കും. ഇവയും ഇപ്പോള്‍ ഇലക്ട്രോണിക്ക് ഇഞ്ചക്ഷന്‍ (EI) സംവിധാനത്തോടെയാണ് വിപണിയില്‍ എത്തുന്നത്.

ഇത് മികച്ച മൈലേജും, ബൈക്കുകള്‍ക്ക് സുഗമമായ പ്രകടനവും വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പോയ വര്‍ഷമാണ് CT 110 -ന്റെ യും പ്ലാറ്റിന H-gear മോഡലിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

പുതിയ സ്റ്റിക്കറുകളും ബോഡി ഗ്രാഫിക്സും CT110 -ന് പതിവില്ലാത്ത പുതുമ സമര്‍പ്പിക്കും. യാത്രാസുഖം വര്‍ധിപ്പിക്കാനായി പതുപതുത്ത സീറ്റാണ് ബൈക്കിന് ബജാജ് നല്‍കുന്നത്. ഇന്ധനടാങ്കില്‍ റബര്‍ പാഡിങ്ങും ഒരുങ്ങുന്നുണ്ട്.

125 mm ട്രാവലുള്ള ടെലിസ്‌കോപിക്ക് ഫോര്‍ക്കുകള്‍ മുന്നിലും ഇരട്ട ഷോക്ക് അബ്സോര്‍ബറുകള്‍ പിന്നിലും ബൈക്കില്‍ സസ്പെന്‍ഷന്‍ നിറവേറ്റുന്നത്. മൂന്നു നിറങ്ങളിലാണ് ബൈക്ക് വില്‍പ്പനയ്ക്ക് വരുന്നത്. ഗ്ലാസ് എബണി ബ്ലാക്ക്, മാറ്റ് ഒലീവ് ഗ്രീന്‍, ഗ്ലാസ് ഫ്ളെയിം റെഡ് നിറങ്ങള്‍ CT110 -ല്‍ തിരഞ്ഞെടുക്കാം.


Click it and Unblock the Notifications








