ബജാജ് ഡൊമിനാർ 250 ഉടൻ വിപണിയിൽ എത്തും

ഡൊമിനാറിന്റെ എൻട്രി ലെവൽ ചെറിയ ശേഷിയുള്ള പതിപ്പ് ഉടൻ അവതരിപ്പിക്കുമെന്ന് ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് സ്ഥിരീകരിച്ചു.

ബജാജ് ഡൊമിനാർ 250 ഉടൻ വിപണിയിൽ എത്തും

ചെറിയ ശേഷിയുള്ള ബജാജ് ഡൊമിനാറിന്റെ പരീക്ഷണയോട്ടം നടത്തുന്ന ഒരു ടെസ്റ്റ് വാഹനം ഈ മാസം ആദ്യം കണ്ടെത്തിയിരുന്നു.

ബജാജ് ഡൊമിനാർ 250 ഉടൻ വിപണിയിൽ എത്തും

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് വാഹനം ലഭിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി ഡൊമിനാർ ചെറിയ ശേഷിയുള്ള എഞ്ചിൻ ഉപയോഗിച്ച് പുറത്തിറക്കുമെന്ന് ഒരു അഭിമുഖത്തിൽ, ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ് സ്ഥിരീകരിച്ചു.

ബജാജ് ഡൊമിനാർ 250 ഉടൻ വിപണിയിൽ എത്തും

നിലവിൽ 373.3 സിസി സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക്, DOHC, ലിക്വിഡ്-കൂൾഡ്, ഫ്യുവൽ ഇൻജക്റ്റഡ് മോട്ടോറാണ് ഡൊമിനാറിൽ വരുന്നത്.

ബജാജ് ഡൊമിനാർ 250 ഉടൻ വിപണിയിൽ എത്തും

8650 rpm -ൽ 40 bhp കരുത്തും 7000 rpm -ൽ 35 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

ബജാജ് ഡൊമിനാർ 250 ഉടൻ വിപണിയിൽ എത്തും

1.9 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ഡൊമിനാർ 400 ബജാജ് വിപണിയിൽ എത്തിക്കുന്നത്, ഇത് സാധാരണക്കാർക്ക് അപ്രാപ്യമാക്കുന്നു.

ബജാജ് ഡൊമിനാർ 250 ഉടൻ വിപണിയിൽ എത്തും

അതിനാൽ, ഇന്ത്യൻ നിർമ്മാതാക്കൾ പൾസർ ശ്രേണിയിൽ ചെയ്യുന്നതുപോലെ, ചെറിയ എഞ്ചിനോടു കൂടിയ ഡൊമിനാറിന്റെ എൻട്രി ലെവൽ പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

ബജാജ് ഡൊമിനാർ 250 ഉടൻ വിപണിയിൽ എത്തും

ഹസ്ഖ്‌വര്‍ണ സ്വാർട്ട്‌പിലൻ 250, വിറ്റിപ്പിലൻ 250 എന്നിവ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുമെന്നും ഡൊമിനാറിനും സമാനമായ ഘടനകൾ ലഭിക്കുമെന്നും ബജാജ് സ്ഥിരീകരിച്ചു.

ബജാജ് ഡൊമിനാർ 250 ഉടൻ വിപണിയിൽ എത്തും

വരാനിരിക്കുന്ന ഹസ്ഖ്‌വര്‍ണ ഇരട്ടകൾക്ക് കരുത്തേകുന്ന 248.8 സിസി എഞ്ചിനാവും ബൈക്കിന്റെ എൻട്രി ലെവൽ പതിപ്പിന് കരുത്ത് പകരുന്നത്.

ബജാജ് ഡൊമിനാർ 250 ഉടൻ വിപണിയിൽ എത്തും

ഇതേ 248.8 സിസി എഞ്ചിൻ കെടിഎം 250 ഡ്യൂക്കിലും വാഗ്ദാനം ചെയ്യുന്നു, ഇത് ഉടൻ ബിഎസ് VI -കംപ്ലയിന്റായി പരിഷ്കരിക്കാൻ ഒരുങ്ങുന്നു. ലിക്വിഡ്-കൂൾഡ് ഫ്യുവൽ ഇൻജക്റ്റഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ 9,000 rpm -ൽ 30 bhp കരുത്തും 7,500 rpm -ൽ 24 Nm torque ഉം സൃഷ്ടിക്കുന്നു.

ബജാജ് ഡൊമിനാർ 250 ഉടൻ വിപണിയിൽ എത്തും

എന്നിരുന്നാലും, ഈ എഞ്ചിന്റെ ഡീ ട്യൂൺഡ് പതിപ്പാവും വരാനിരിക്കുന്ന ബജാജ് ഡൊമിനാർ 250 -ൽ വാഗ്ദാനം ചെയ്യുന്നത്. സ്റ്റൈലിംഗിന്റെ കാര്യത്തിൽ, എൻട്രി ലെവൽ ഡൊമിനാർ വലിയ സഹോദരനിൽ നിന്ന് ഭൂരി ഭാഗം രൂപകൽപ്പനയും ഏറ്റെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ചെറിയ ടയറുകളും ചെറിയ ഡിസ്കുകളും പോലുള്ള മാറ്റങ്ങൾ അനിവാര്യമാണ്.

ബജാജ് ഡൊമിനാർ 250 ഉടൻ വിപണിയിൽ എത്തും

2020 മധ്യത്തോടെ പുറത്തിറങ്ങുന്ന ചെറിയ മിനാർ യമഹ FZ25, സുസുക്കി ജിക്സെർ, കെടിഎം ഡ്യൂക്ക് 250 എന്നിവയ്‌ക്കെതിരേ മത്സരിക്കും.

ബജാജ് ഡൊമിനാർ 250 ഉടൻ വിപണിയിൽ എത്തും

ഡൊമിനാർ 400 -ലും താങ്ങാനാവുന്ന വിലയിൽ എത്തുന്നതിനാൽ ചെറിയ ഡൊമിനാർ ബജാജിന് വിപണിയിൽ ഉയർന്ന വിൽപ്പന ഏർപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Dominar 250 to be launched in India Soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X