2,000 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ബജാജ് ചേതക് ഇലക്ട്രിക്ക്

2020 ജനുവരി 15 -നാണ് ചേതക് ഇലക്ട്രിക്കിനെ ബജാജ് വിപണിയില്‍ അലതരിപ്പിക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ സ്‌കൂട്ടറിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചിരുന്നു. ബുക്കിങ് ആരംഭിച്ച് 15 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്.

2,000 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ബജാജ് ചേതക് ഇലക്ട്രിക്ക്

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2,000 ബുക്കിങ്ങുകളാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന് ലഭിച്ചിരിക്കുന്നത്. 2000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. നിലവില്‍ പൂനെയിലും ബംഗളൂരുവിലും മാത്രമാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ലഭ്യമാകുന്നത്.

2,000 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ബജാജ് ചേതക് ഇലക്ട്രിക്ക്

പൂനെയില്‍ നാല് ഡീലര്‍ഷിപ്പുകളും, ബംഗളുരുവില്‍ 14 ഡീലര്‍ഷിപ്പുകളും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. തുടക്ക പതിപ്പിന് ഒരു ലക്ഷം രൂപയും, പ്രീമിയം പതിപ്പിന് 1.15 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.

2,000 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ബജാജ് ചേതക് ഇലക്ട്രിക്ക്

തെരഞ്ഞെടുത്ത കെടിഎം ഡീലര്‍ഷിപ്പുകള്‍ വഴിയും സ്‌കൂട്ടറിന്റെ വില്‍പ്പന നടക്കും. ഇന്ത്യന്‍ വിപണിയില്‍ ബജാജില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടറാണ് ചേതക്. രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

2,000 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ബജാജ് ചേതക് ഇലക്ട്രിക്ക്

കഴിഞ്ഞ വര്‍ഷം സ്‌കൂട്ടറിനെ വിപണിയില്‍ ആവതരിപ്പിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല. 2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ബജാജിന്റെ പുതിയ പുതിയ അര്‍ബണൈറ്റ് ബ്രാന്‍ഡിലാണ് ചേതക്ക് എത്തുന്നത്.

2,000 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ബജാജ് ചേതക് ഇലക്ട്രിക്ക്

പഴയ ചേതക് സ്‌കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന. എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള 3kWh ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്.

2,000 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ബജാജ് ചേതക് ഇലക്ട്രിക്ക്

16 Nm torque ഈ ഇലക്ട്രിക്ക് മോട്ടര്‍ സൃഷ്ടിക്കും. ഇക്കോ, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. ഇക്കോ മോഡില്‍ ഒറ്റചാര്‍ജില്‍ 95 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും.

2,000 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ബജാജ് ചേതക് ഇലക്ട്രിക്ക്

സ്റ്റാന്റേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും സ്‌കൂട്ടറില്‍ ലഭ്യമാണ്. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ സ്‌കൂട്ടര്‍ 25 കിലോമീറ്റര്‍ ദൂരം ഓടിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

2,000 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ബജാജ് ചേതക് ഇലക്ട്രിക്ക്

നിരവധി സവിശേഷതകള്‍ വാഹനത്തില്‍ കാണാന്‍ സാധിക്കും. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന. എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്സ് അസിസ്റ്റ് ഫങ്ഷന്‍ എന്നിവയെല്ലാം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്.

2,000 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ബജാജ് ചേതക് ഇലക്ട്രിക്ക്

വിപണിയില്‍ ഓകിനാവ സ്‌കൂട്ടറുകള്‍, ഹീറോ ഇലക്ട്രിക്ക്, ഏഥര്‍ 450, ആമ്പിയര്‍ ഇലക്ട്രിക്ക വെഹിക്കിള്‍സ് എന്നിവരാണ് ചേതക്കിന്റെ എതിരാളികള്‍. ബാറ്ററിക്ക് മൂന്നു വര്‍ഷം അല്ലെങ്കില്‍ 50,000 കിലോ മീറ്റര്‍ വാറണ്ടി ബജാജ് നല്‍കും. അഞ്ച് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജാകും. 25 ശതമാനം ചാര്‍ജാകാന്‍ ഒരു മണിക്കൂര്‍ മാത്രം മതി.

More from DriveSpark

Article Published On: Tuesday, February 4, 2020, 8:30 [IST]
English summary
Bajaj Auto gets 2,000 bookings for the Chetak Electric scooter. Read in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X