ബിഎസ് VI പൾസർ 150 നിര അവതരിപ്പിച്ച് ബജാജ്

ആഭ്യന്തര വിപണിയിൽ ബിഎസ് VI കംപ്ലയിന്റ് പൾസർ 150, 150 ട്വിൻ ഡിസ്ക് പതിപ്പുകൾ ബജാജ് ഓട്ടോ പുറത്തിറക്കി. നിരവധി വർഷങ്ങളായി ബജാജിന്റെ വാഹന നിരയിലെ ഹൃദയവും ആത്മാവുമാണ് പൾസർ സീരീസ്. പുതിയ പൾസർ 150 -യിൽ ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും നിർമ്മാതാക്കൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നു.

ബിഎസ് VI പൾസർ 150 നിര അവതരിപ്പിച്ച് ബജാജ്

തടസ്സമില്ലാത്ത പവർ ഡെലിവറി, ഫെതർ-ടച്ച് സ്റ്റാർട്ട്, മികച്ച ഇന്ധനക്ഷമത എന്നിവ ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന FI സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത് ബജാജിന്റെ ഗവേഷണ വികസന കേന്ദ്രമാണ്.

ബിഎസ് VI പൾസർ 150 നിര അവതരിപ്പിച്ച് ബജാജ്

പരിപാലിക്കാൻ എളുപ്പമാണെന്നും തെളിയിക്കപ്പെട്ട 149.5 സിസി സിംഗിൾ സിലിണ്ടർ ട്വിൻ സ്പാർക്ക് DTS-i എഞ്ചിനുമായി സിസ്റ്റം സംയോജിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.

ബിഎസ് VI പൾസർ 150 നിര അവതരിപ്പിച്ച് ബജാജ്

8,500 rpm -ൽ‌ 14 bhp കരുത്ത് നൽകാൻ പവർ‌ട്രെയിൻ ശക്തമാണ്, പുതിയ 2020 ബജാജ് പൾസർ 150 ബ്ലാക്ക് പെയിന്റ് സ്കീമുകളായ ബ്ലാക്ക് ക്രോം, ബ്ലാക്ക് റെഡ് എന്നീ നിറങ്ങളിൽ വിൽപ്പനയ്ക്ക് എത്തും. പൾസർ 150, 150 ട്വിൻ ഡിസ്ക് എന്നിവയുടെ ബിഎസ് IV പതിപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബജാജ് വില 9,000 രൂപയോളം വർദ്ധിപ്പിച്ചു.

ബിഎസ് VI പൾസർ 150 നിര അവതരിപ്പിച്ച് ബജാജ്

ബിഎസ് VI കംപ്ലയിന്റ് ബജാജ് പൾസർ 150 -ക്ക് 94,956 രൂപയും ബിഎസ് VI പൾസർ 150 ട്വിൻ ഡിസ്കിന് 98,835 രൂപയുമാണ് എക്സ്ഷോറൂം വില.

ബിഎസ് VI പൾസർ 150 നിര അവതരിപ്പിച്ച് ബജാജ്

അടുത്ത കുറച്ച് ആഴ്ചകളിൽ ബിഎസ് VI ശ്രേണി വിപുലീകരിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം. 149.5 സിസി സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക്, SOHC, ഇരട്ട-വാൽവ്, എയർ-കൂൾഡ്, DTS- i, FI എഞ്ചിൻ 6,500 rpm -ൽ 13.25 Nm torque പുറപ്പെടുവിക്കുന്നു.

സിംഗിൾ-ചാനൽ ABS സംവിധാനവും മുന്നിൽ 260 mm ഡിസ്കും പിന്നിൽ 130 mm ഡിസ്ക് / ഡ്രം എന്നിവ ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നു.

ബിഎസ് VI പൾസർ 150 നിര അവതരിപ്പിച്ച് ബജാജ്

എൻട്രി ലെവൽ സ്പോർട്ടി മോട്ടോർസൈക്കിളിന് 2,055 mm നീളവും 765 mm വീതിയും 1,060 mm ഉയരവും 1,320 mm വീൽബേസും 165 mm ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ട്. ഭാരം 4 കിലോഗ്രാം വർദ്ധിപ്പിച്ചതിനാൽ പുതിയ മോഡലിന് 148 കിലോഗ്രാം തൂക്കം കണക്കാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Pulsar 150 BS6 launched in India details. read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X