2020 ബജാജ് പൾസർ 180 F ബിഎസ് VI പുറത്തിറങ്ങി; വില 1.07 ലക്ഷം

ബജാജ് ഓട്ടോ ലിമിറ്റഡ് പുതുക്കിയ 2020 ബജാജ് പൾസർ 180 F അവതരിപ്പിച്ചു, ഇത് പുതിയ ഭാരത് സ്റ്റേജ് VI (ബിഎസ് VI) എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നു.

2020 ബജാജ് പൾസർ 180 F ബിഎസ് VI പുറത്തിറങ്ങി; വില 1.07 ലക്ഷം

ബിഎസ് IV മോഡലിനെ അപേക്ഷിച്ച് ബിഎസ് VI പൾസർ 180 F -ന് 11,000 രൂപ വില വർദ്ധനവ് ലഭിക്കുന്നു. നിലവിൽ വാഹനത്തിന 1,07,827 രൂപയാണ് എക്സ്-ഷോറൂം വില.

2020 ബജാജ് പൾസർ 180 F ബിഎസ് VI പുറത്തിറങ്ങി; വില 1.07 ലക്ഷം

ബൈക്കിന്റെ പവർ, ടോർക്ക് ഔട്ട്‌പുട്ടുകൾ അതേപടി നിലനിൽക്കുന്നുണ്ടെങ്കിലും ബജാജ് പൾസർ 180 -യുടെ 178.6 സിസി എഞ്ചിൻ ഇപ്പോൾ മുമ്പത്തെ മോഡലിലെ കാർബ്യൂറേറ്ററിന് പകരം ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

2020 ബജാജ് പൾസർ 180 F ബിഎസ് VI പുറത്തിറങ്ങി; വില 1.07 ലക്ഷം

എഞ്ചിൻ 8,500 rpm -ൽ 16.8 bhp പരമാവധി കരുത്തും 6,500 rpm -ൽ 14.52 Nm torque ഉം ഉത്പാദിപ്പികുന്നു. 180 F -ന്റെ മൂത്ത സഹോദരനായ പൾസർ 220 F -ന്റെ ബിഎസ് VI പതിപ്പും ബജാജ് പുറത്തിറക്കിയിട്ടുണ്ട്.

2020 ബജാജ് പൾസർ 180 F ബിഎസ് VI പുറത്തിറങ്ങി; വില 1.07 ലക്ഷം

1,17,286 രൂപയാണ് 220 മോഡലിന്റെ ഇപ്പോഴത്തെ എക്സ്-ഷോറൂം വില. ബിഎസ് IV മോഡലിനെക്കാൾ 9,000 രൂപയുടെ വർദ്ധനവ് പുതിയ മോഡലിന് ലഭിച്ചിട്ടുണ്ട്. 220 സിസി എഞ്ചിൻ, 8,500 rpm -ൽ 20.12 bhp കരുത്തും 7,000 rpm -ൽ 18.55 Nm torque ഉം സൃഷ്ടിക്കുന്നു.

2020 ബജാജ് പൾസർ 180 F ബിഎസ് VI പുറത്തിറങ്ങി; വില 1.07 ലക്ഷം

ബാക്കി പൾസർ ശ്രേണിയും ബിഎസ് VI ചട്ടങ്ങൾ പാലിക്കുന്നതിനായി നിർമ്മാതാക്കൾ പരിഷ്കരിച്ചിട്ടുണ്ട്. എൻട്രി ലെവൽ ബജാജ് പൾസർ 125 നിയോണിന് 69,997 രൂപയാണ്.

2020 ബജാജ് പൾസർ 180 F ബിഎസ് VI പുറത്തിറങ്ങി; വില 1.07 ലക്ഷം

പൾസർ 150 -ക്ക് 94,957 രൂപ, പൾസർ 150 ട്വിൻ ഡിസ്ക് പതിപ്പിന് 98,835 രൂപ. പൾസർ NS200, പൾസർ RS200 എന്നിവയുടെ ബിഎസ് VI മോഡലുകളുടെ വിലയിൽ മാറ്റമില്ല. NS160 -ക്ക് 94,195 രൂപ , NS200 -ന് 1,14,355 രൂപ , RS200 -ന് 1,41,933 രൂപ എന്നിങ്ങനെയാണ് എക്സ്-ഷോറൂം വിലകൾ.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Pulsar 180 F BS6 launched in India. Read in Malayalam.
Story first published: Wednesday, April 1, 2020, 18:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X