ബിഎസ് VI പൾസർ ശ്രേണിയുടെ വില ഉയർത്തി ബജാജ്
രാജ്യത്ത് പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നിവലിൽ വനിനതിനു ശേഷം ബജാജ് തങ്ങളുടെ മുഴുവൻ ബിഎസ് VI വാഹന നിരയുടേയും വില ഉയർത്തിയിരിക്കുകയാണ്.

നിർമ്മാതാക്കളുടെ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ, പൾസർ ശ്രേണി, ഡൊമിനാർ, അവഞ്ചർ ശ്രേണി എന്നിവയെ എല്ലാം ഈ വില വർധനവ് ബാധിച്ചിട്ടുണ്ട്.

പൾസർ 220, പൾസർ RS200, പൾസർ NS200, പൾസർ 180F,പൾസർ NS160, പൾസർ 150, പൾസർ 125 നിയോൺ എന്നിവയടങ്ങുന്ന കമ്പനിയുടെ പൾസർ ശ്രേണിയുടെ പുതിയ വിലകളുള്ള പട്ടിക ഇതാ.

| Models | Latest Price (ex-showroom Delhi) | Previous Price (ex-showroom Delhi) | Price Premium |
| Bajaj Pulsar 125 Neon | Drum: Rs 70,995
Disc: Rs 75,494 | Drum: Rs 69,997
Disc: 74,118 | Drum: Rs 998
Disc: Rs 1,376 |
| Bajaj Pulsar 150 | Std: Rs 96,960
Twin Disc: Rs 1,00,838 | Std: Rs 94,956
Twin Disc: Rs 98,835 | Std: Rs 2,004
Twin Disc: Rs 2,560 |
| Bajaj Pulsar NS160 | Rs 1,05,901 | Rs 1,03,398 | Rs 2,503 |
| Bajaj Pulsar 180F | Rs 1,10,330 | Rs 1,07,827 | Rs 2,503 |
| Bajaj Pulsar 220F | Rs 1,19,789 | Rs 1,17,286 | Rs 2,503 |
| Bajaj Pulsar NS200 | Rs 1,28,531 | Rs 1,25,030 | Rs 3,501 |
| Bajaj Pulsar RS200 | Rs 1,48,467 | Rs 1,44,966 | Rs 3,501 |

പൾസർ 125 നിയോണിന് ഏറ്റവും കുറഞ്ഞ വിലവർദ്ധനവ് ലഭിക്കുമ്പോൾ പൾസർ RS200, പൾസർ NS200 എന്നിവയ്ക്കാണ് ഏറ്റവും ഉയർന്ന വിലവർദ്ധനവ് ഉണ്ടാകുന്നത്.
MOST READ: ജിംനിക്ക് വൻ ഡിമാൻഡ്; ബുക്കിംഗ് കാലാവധി ഒന്നര വർഷത്തോളം

125 നിയോനാണ് വിപണിയിൽ എത്തുന്ന ഏറ്റവും വില കുറഞ്ഞ പൾസർ മോഡൽ. ശ്രേണിയിൽ ഏറ്റും ചെലവേറിയ മോഡലുകൾ പൾസർ 200 ഇരട്ടകളാണ് എന്നത് ശ്രദ്ധേയമാണ്.

ലിക്വിഡ്-കൂൾഡ് 200 സിസി മോട്ടോർ, ഒരു പരാമീറ്റർ ഫ്രെയിം, മോണോഷോക്ക് സസ്പെൻഷൻ എന്നിവ ഉൾക്കൊള്ളുന്ന ഇവ സാങ്കേതികമായി ഏറ്റവും മികവുറ്റ പൾസർ മോഡലുകളുമാണ്.
MOST READ: ലോക്ക്ഡൗണില്‍ ജീവിതം ലോക്കായി; ഉപജീവനത്തിനായി മാസ്‌ക് വിറ്റ് ടാക്‌സി ഡ്രൈവര്‍

ഹീറോ, ഹോണ്ട, യമഹ തുടങ്ങിയ ഇരുചക്ര വാഹന നിർമാതാക്കൾ അടുത്തിടെ തങ്ങളുടെ ബിഎസ് VI ശ്രേണിയുടെ വില ഉയർത്തിയിരുന്നു.

ബജാജ് തങ്ങളുടെ ഉൽപ്പന്നങ്ങൾ ഒരു മത്സരാധിഷ്ഠിത വിലയിൽ വിപണിയിൽ എത്തിക്കുന്നതിനും ക്രമേണ അത് വർദ്ധിപ്പിക്കുകയും ചെയ്യുകയാണ് പതിവ്. എന്നാൽ ഇപ്പോഴത്തെ ഈ വർധനവിന് പിന്നിലെ കൃത്യമായ കാരണം ബൈക്ക് നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടില്ല.
MOST READ: സാനിറ്റൈസറുകൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്നത് അപകടം!

എങ്കിലും മറ്റുള്ളവരെ പോലെ, ബജാജും ബിഎസ് VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി തങ്ങളുടെ മുഴുവൻ ലൈനപ്പുകളും നവീകരിക്കുന്നതിനുള്ള ചെലവുകളും കൊവിഡ് -19 മൂലമുള്ള വിൽപ്പനയുടെ അഭാവം മൂലമുള്ള നഷ്ടം നികത്താൻ വേണ്ടിയാവാം ഇത്തരത്തിലുള്ള ഒരു വില വർധനവ്.

മറ്റ് അനുബന്ധ വാർത്തകളിൽ, ലോക്ക്ഡൗണിനിടയിൽ തിരഞ്ഞെടുത്ത ബജാജ്, കെടിഎം ഡീലർഷിപ്പുകൾ വീണ്ടും പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു.


Click it and Unblock the Notifications








