ബി‌എസ് VI പരിഷ്കരണത്തിനൊപ്പം ഡ്യുവൽ ചാനൽ എബിഎസും ഉൾപ്പെടുത്തി ബജാജ് പൾസർ RS200

അടുത്തിടെയാണ് ബി‌എസ് VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബജാജ് പൾസർ RS200 പരിഷ്കരിച്ചത്. അപ്‌ഡേറ്റുചെയ്‌ത എഞ്ചിന് പുറമെ മോട്ടോർസൈക്കിളിൽ മറ്റ് പ്രധാന മാറ്റങ്ങളൊന്നും നിർമ്മാതാക്കൾ വരുത്തിയിട്ടില്ല.

ബി‌എസ് VI പരിഷ്കരണത്തിനൊപ്പം ഡ്യുവൽ ചാനൽ ABS -മായി ബജാജ് പൾസർ RS200

ബി‌എസ് VI പതിപ്പ് RS200 -ന്റെ വില ബി‌എസ് IV പതിപ്പിനേക്കാൾ 3,000 രൂപ കമ്പനി ഉയർത്തിയിരുന്നു, 1.45 ലക്ഷം രൂപയാണ് ഇപ്പോൾ വാഹനത്തിന്റെ എക്സ്-ഷോറൂം വില.

ബി‌എസ് VI പരിഷ്കരണത്തിനൊപ്പം ഡ്യുവൽ ചാനൽ ABS -മായി ബജാജ് പൾസർ RS200

എന്നാൽ ഇപ്പോൾ RS200 ബി‌എസ് VI ന്റെ 'ട്വിൻ ABS'പതിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ബൈക്ക് അഡ്വൈസ് പുറത്തുവിട്ട ഒരു ഡീലർ‌ഷിപ്പ് ലിസ്റ്റിലാണ് RS200 ബി‌എസ് VI ട്വിൻ ABS പരാമർശിച്ചിരിക്കുന്നത്.

ബി‌എസ് VI പരിഷ്കരണത്തിനൊപ്പം ഡ്യുവൽ ചാനൽ ABS -മായി ബജാജ് പൾസർ RS200

സാധാരണ സിംഗിൾ-ചാനൽ ABS മോഡലിനേക്കാൾ വില അല്പം കൂടുതലാണ് പുതിയ പതിപ്പിന് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നിരുന്നാലും, കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇപ്പോഴും സിംഗിൾ-ചാനൽ പതിപ്പ് മാത്രമേ വിൽപ്പനയ്ക്ക് കാണിക്കുന്നുള്ളൂ.

ബി‌എസ് VI പരിഷ്കരണത്തിനൊപ്പം ഡ്യുവൽ ചാനൽ ABS -മായി ബജാജ് പൾസർ RS200

ബജാജ് പൾസർ RS200 ബി‌എസ് VI മോഡലിന് അതേ 199.5 സിസി ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ശക്തി പകരുന്നത്. 9,750 rpm -ൽ 24.1 bhp കരുത്തും 8,000 rpm -ൽ 18.6 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആര് സ്പീഡ് ഗിയർ‌ബോക്‌സിലേക്കാണ് ഈ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

ബി‌എസ് VI പരിഷ്കരണത്തിനൊപ്പം ഡ്യുവൽ ചാനൽ ABS -മായി ബജാജ് പൾസർ RS200

ബജാജ് പൾസർ RS200 ബി‌എസ് VI -ൽ ഒരു പ്രീ-ക്യാറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, വാഹനത്തിന്റെ ബി‌എസ് IV മോഡലിൽ നിന്ന് ബി‌എസ് VI പതിപ്പിനെ ആനായാസം തിരിച്ചറിയാൻ ഇത് ഉപയോഗിക്കാം.

ബി‌എസ് VI പരിഷ്കരണത്തിനൊപ്പം ഡ്യുവൽ ചാനൽ ABS -മായി ബജാജ് പൾസർ RS200

ഡ്യുവൽ പ്രൊജക്ടർ ഹെഡ്‌ലാമ്പ് സജ്ജീകരണം, പാർട്ട്-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ടെയിൽ ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ പൂർണ്ണമായും ഫെയർ ചെയ്ത മോട്ടോർസൈക്കിളിൽ തുടരും.

ബി‌എസ് VI പരിഷ്കരണത്തിനൊപ്പം ഡ്യുവൽ ചാനൽ ABS -മായി ബജാജ് പൾസർ RS200

മാത്രമല്ല, പൾസർ RS200 ലെ സസ്‌പെൻഷൻ ഡ്യൂട്ടികൾക്ക് മുന്നിൽ ഒരു ടെലിസ്‌കോപ്പിക് ഫോർക്കും പിൻഭാഗത്ത് മോണോ-ഷോക്ക് സസ്‌പെൻഷനും വഹിക്കുന്നു.

ബി‌എസ് VI പരിഷ്കരണത്തിനൊപ്പം ഡ്യുവൽ ചാനൽ ABS -മായി ബജാജ് പൾസർ RS200

മുൻവശത്ത് 300 mm ഡിസ്കുകളും പിന്നിൽ 230 mm ഡിസ്കുകളുമാണ് മോട്ടോർസൈക്കിളിലെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. അതോടൊപ്പം ABS ഉം നിർമ്മാതാക്കൾ അവതരിപ്പിക്കുന്നു.

ബി‌എസ് VI പരിഷ്കരണത്തിനൊപ്പം ഡ്യുവൽ ചാനൽ ABS -മായി ബജാജ് പൾസർ RS200

17 ഇഞ്ച് അലോയ് വീലുകളിൽ MRF നൈലോഗ്രിപ്പ് ടയറുകളാണ് RS200 -ന് ലഭിക്കുന്നത്. ബജാജ് പൾസർ RS200 ബി‌എസ് VI മോഡൽ ഇന്ത്യൻ വിപണിയിലെ മറ്റ് 200 സിസി പൂർണ്ണമായും ഫെയർ ഫയർ മോട്ടോർസൈക്കിളായ കെടിഎം RC 200 യുമായി മത്സരിക്കും.

More from DriveSpark

Article Published On: Friday, April 10, 2020, 15:09 [IST]
English summary
Bajaj Pulsar RS200 gets dual channel ABS details. Read in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X