ബജാജ് പള്‍സര്‍ RS400 അണിയറയില്‍ ഒരുങ്ങുന്നു; അരങ്ങേറ്റം ഓഗസ്റ്റില്‍
ബജാജിന്റെ അണിയറയില്‍ പുതിയൊരു മോഡല്‍ കൂടി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലഭ്യമായ സൂചനയനുസരിച്ച് പള്‍സര്‍ RS400 മോഡല്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കമ്പനിയുടെ ഭാഗത്തുനിന്നും ഒരു ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. കെടിഎം ഡ്യൂക്ക് 390, ഡൊമിനാര്‍ 400 മോഡലുകളെ ചലിപ്പിക്കുന്ന അതേ എഞ്ചിന്‍ തന്നെയാകും ഈ മോഡലിലും ഇടംപിടിക്കുക.

373.3 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ 42.9 bhp കരുത്തും 37 Nm torque ഉം ഉത്പാദിപ്പിക്കും. ബിഎസ് VI -ലേക്ക് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ എഞ്ചിനെ കമ്പനി നവീകരിച്ചിരുന്നു.
MOST READ: വെയർ എവർ യു ഗോ, ഐ ആം ദെയർ; ഊതി വീർപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ

ട്വിന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയെല്ലാം പുതിയ ബൈക്കിലും ഇടംപിടിച്ചേക്കും. ഡെമിനാര്‍ 400 -ല്‍ നിന്നും കടമെടുത്ത പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആകും ബൈക്കില്‍ ഇടംപിടിക്കുക.

പുതിയ ഡിസൈനിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകളും വാഹനത്തെ വൃത്യസ്തമാക്കും. സ്പ്ലിറ്റ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയില്‍ എന്നിവയും ബജാജ് പള്‍സര്‍ RS400 പ്രതീക്ഷിക്കാം.
MOST READ: സോനെറ്റ് കോംപാക്ട് എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാൻ കിയ

ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്തോനേഷ്യന്‍ വിപണിയിലാവും ബൈക്കിനെ അവതരിപ്പിച്ചേക്കും. പിന്നീട് ഈ വര്‍ഷത്തിന്റെ അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലും ബൈക്കിനെ പ്രതീക്ഷിക്കാം.

ബിഎസ് VI പരിഷ്‌കരണത്തിനൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസും ഉള്‍പ്പെടുത്തി അടുത്തിടെയാണ് ബജാജ് പള്‍സര്‍ RS200 വിപണിയില്‍ അവതരിപ്പിക്കുന്നത്. 199.5 സിസി ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ശക്തി പകരുന്നത്.
MOST READ: 6 മാസത്തേക്ക് ഇഎംഐ 5,000 രൂപ വീതം; കീസ് ടു സേഫ്റ്റി പദ്ധതിയുമായ ടാറ്റ

ഈ എഞ്ചിന്‍ 9,750 rpm -ല്‍ 24.1 bhp കരുത്തും 8,000 rpm -ല്‍ 18.6 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആര് സ്പീഡ് ഗിയര്‍ബോക്സിലേക്കാണ് ഈ എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഡ്യുവല്‍ പ്രൊജക്ടര്‍ഹെഡ്‌ലാമ്പ് സജ്ജീകരണം, പാര്‍ട്ട്-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ പൂര്‍ണ്ണമായും ഫെയര്‍ ചെയ്ത മോട്ടോര്‍സൈക്കിളില്‍ തുടരും.


Click it and Unblock the Notifications








