സിബില്‍ സ്‌കോര്‍ ഇല്ലാത്തവര്‍ക്കും ഫിനാന്‍സ് വാഗ്ദാനം ചെയ്ത് ബാറ്ററി ഇലക്ട്രിക്

ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ പദ്ധതിയുമായി ബാറ്ററി ഇലക്ട്രിക്. ജയ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി.

സിബില്‍ സ്‌കോര്‍ ഇല്ലാത്തവര്‍ക്കും ഫിനാന്‍സ് വാഗ്ദാനം ചെയ്ത് ബാറ്ററി ഇലക്ട്രിക്

ഉപയോക്താക്കള്‍ക്ക് താങ്ങാവുന്നതും സുതാര്യവുമായ ക്രെഡിറ്റ് ഉപയോഗിച്ച് ബാറ്ററി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ കഴിയുന്ന തരത്തിലുള്ള ഫിനാന്‍സിംഗ് പദ്ധതികളാണ് ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. സിബില്‍ സ്‌കോറില്ലാത്ത ഉപയോക്താക്കള്‍ക്ക് സെസ്റ്റ്മണി ധനസഹായം നല്‍കുന്നു. ആധുനിക സമൂഹത്തില്‍, നിങ്ങളുടെ ക്രെഡിറ്റ് സ്റ്റോര്‍ പ്രധാനമാണ്.

സിബില്‍ സ്‌കോര്‍ ഇല്ലാത്തവര്‍ക്കും ഫിനാന്‍സ് വാഗ്ദാനം ചെയ്ത് ബാറ്ററി ഇലക്ട്രിക്

ഒരു ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വായ്പ നീട്ടുന്നതിനുള്ള നല്ല റിസ്‌ക് ഉണ്ടോ ഇല്ലയോ എന്ന് പ്രവചിക്കുന്നതിനാണ് പോസിറ്റീവ് സ്‌കോര്‍ അര്‍ത്ഥമാക്കുന്നത്. വായ്പകള്‍ക്ക് മുന്‍കൂട്ടി യോഗ്യതയില്ലാത്തവര്‍ക്ക് ഇലക്ട്രിക് ബൈക്ക് സ്വന്തമാക്കുന്നതിന് സെസ്റ്റ്മണി ഇഎംഐ ഫിനാന്‍സിംഗ് സൗകര്യം ഒരുക്കുന്നു. ക്യൂറേറ്റുചെയ്ത ഫിനാന്‍സ് പ്ലാനുകള്‍ എല്ലാ ബാറ്ററി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും ബാധകമാണ്.

സിബില്‍ സ്‌കോര്‍ ഇല്ലാത്തവര്‍ക്കും ഫിനാന്‍സ് വാഗ്ദാനം ചെയ്ത് ബാറ്ററി ഇലക്ട്രിക്

ബാറ്ററി IOT, ബാറ്ററി One, ബാറ്ററി ലോ ഇവി, ബാറ്ററി Gpsie മോഡലുകളാണ് ബ്രാന്‍ഡില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തുന്നത്. ഇതിനകം 12 സംസ്ഥാനങ്ങളില്‍ ലഭ്യമാണ്. സാധ്യതയുള്ള ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി KYC പൂര്‍ത്തിയാക്കാന്‍ കഴിയും.

സിബില്‍ സ്‌കോര്‍ ഇല്ലാത്തവര്‍ക്കും ഫിനാന്‍സ് വാഗ്ദാനം ചെയ്ത് ബാറ്ററി ഇലക്ട്രിക്

വളരെ വേഗത്തില്‍ തന്നെ ഇതിനായുള്ള പ്രോസസിങ് പദ്ധതികള്‍ പൂര്‍ത്തിയാക്കാനും സാധിക്കും. തിരിച്ചടവിനായി ഒരാള്‍ക്ക് 3, 6 അല്ലെങ്കില്‍ 12 മാസത്തെ പൂജ്യം ശതമാനം ഇഎംഐ കാലാവധി തെരഞ്ഞെടുക്കാം.

സിബില്‍ സ്‌കോര്‍ ഇല്ലാത്തവര്‍ക്കും ഫിനാന്‍സ് വാഗ്ദാനം ചെയ്ത് ബാറ്ററി ഇലക്ട്രിക്

ഈ മഹാമാരി കാലത്ത് സുരക്ഷിതമായ ശാരീരിക അകലം പാലിക്കേണ്ടതിന് പൊതുഗതാഗത വാഹനങ്ങളിലെ യാത്ര ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നു, ഇത് അനിശ്ചിതകാലത്തേക്ക് ഒരു മാനദണ്ഡമായിരിക്കാം. ഇതിനര്‍ത്ഥം, സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാര്‍ഗം ഉറപ്പാക്കുന്നതിന് യാത്രക്കാര്‍ വ്യക്തിഗത മൊബിലിറ്റി ഓപ്ഷനുകള്‍ക്കായി നോക്കും.

സിബില്‍ സ്‌കോര്‍ ഇല്ലാത്തവര്‍ക്കും ഫിനാന്‍സ് വാഗ്ദാനം ചെയ്ത് ബാറ്ററി ഇലക്ട്രിക്

പഠനങ്ങള്‍ പ്രകാരം ഇ-റിക്ഷകള്‍, ഇ-ഓട്ടോകള്‍, ഇ-ഇരുചക്ര വാഹനങ്ങള്‍ എന്നിവ ഇന്ത്യയിലെ വൈദ്യുതീകരണത്തിന് ഏറ്റവും പ്രതീക്ഷ നല്‍കുന്ന വിഭാഗങ്ങളായി ചൂണ്ടിക്കാണിക്കുന്നു. 2025 -ഓടെ 4 ദശലക്ഷത്തിലധികം വില്‍പ്പനയാണ് കണക്കാക്കുന്നത്.

സിബില്‍ സ്‌കോര്‍ ഇല്ലാത്തവര്‍ക്കും ഫിനാന്‍സ് വാഗ്ദാനം ചെയ്ത് ബാറ്ററി ഇലക്ട്രിക്

7-8 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 30-40 ശതമാനം സ്‌കൂട്ടറുകള്‍ ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്ന് ഇതേ പഠനം സൂചിപ്പിക്കുന്നു. പോയ വര്‍ഷം തങ്കളുടെ നിരയിലെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ബാറ്ററി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

സിബില്‍ സ്‌കോര്‍ ഇല്ലാത്തവര്‍ക്കും ഫിനാന്‍സ് വാഗ്ദാനം ചെയ്ത് ബാറ്ററി ഇലക്ട്രിക്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയൊരു മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററി GPSie എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിന് 64,990 രൂപയാണ് എക്സ്ഷോറും വില. പേര് സൂചിപ്പിക്കുന്നതുപോലെ നിരവധി നൂതന സാങ്കേതിക വിദ്യകളേടെയാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

Most Read Articles

Malayalam
English summary
BattRE Electric Offer Finance, EMI To All Without CIBIL Score. Read in Malayalam.
Story first published: Thursday, July 30, 2020, 19:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X