302S-നെ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ബെനലി

ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബെനലി ഇന്ത്യയില്‍ പുതിയ മോഡലുകളെ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. റെട്രോ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യയിലെ വിപണിയടക്കം പിടിച്ചെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

302S-നെ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ബെനലി

പുതിയ 302S എന്ന മോഡലിനെ അധികം വൈകാതെ കമ്പനി വിപണിയില്‍ എത്തിക്കും. നിലവില്‍ വില്‍പനയിലുള്ള TNT 300 -ന് പകരക്കാരനായിട്ടാണ് ബെനലിയുടെ ഈ ബൈക്ക് വിപണിയിലെത്തുക. TNT 300 -നെ അടിസ്ഥാനപ്പെടുത്തിയാണ് ഈ മോഡലിനെയും കമ്പനി വിപണിയില്‍ എത്തിക്കുന്നത്. സ്‌പോര്‍ടി രൂപ ഭാവത്തിലാണ് 302S എത്തുക.

302S-നെ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ബെനലി

കെടിഎം 390 ഡ്യൂക്കിന്റെ ഡിസൈന്‍ ശൈലിയോട് ചെറിയ രീതിയിലുള്ള സാമ്യതയുണ്ട് പുതിയ 302S-ന് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 390 ഡ്യൂക്കില്‍ കണ്ടിരിക്കുന്ന രണ്ടായി വിഭജിച്ച രീതിയിലുള്ള ഹെഡ് ലാമ്പും എല്‍ഇഡി ഡെ ടൈം റണ്ണിങ് ലാമ്പുമാണ് മുന്നിലെ സവിശേഷതകള്‍.

302S-നെ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ബെനലി

വലിപ്പമേറിയ ഫ്യുവല്‍ ടാങ്ക്, പിറകില്‍ അല്പം ഉയര്‍ന്ന സീറ്റ്, ചെത്തിയൊതുക്കിയ രീതിയിലുള്ള പിന്‍ഭാഗം, ടെയില്‍ ലാമ്പ് എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, അലോയി വീലുകള്‍, അലൂമിനിയം എക്‌സോസ്റ്റ് പൈപ്പുകള്‍ എന്നിവയും മറ്റ് സവിശേഷതകളാണ്.

302S-നെ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ബെനലി

മുന്നില്‍ ട്വിന്‍ പെറ്റല്‍ 260 mm ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ 240 mm സിങ്കിള്‍ ഡിസ്‌ക് ബ്രേക്കുമാണ് ബ്രേക്കിങിനായി നല്‍കിയിരിക്കുന്നത്. സുരക്ഷയ്ക്കായി ഡ്യുവല്‍ ചാനല്‍ എബിഎസും നല്‍കിയിട്ടുണ്ട്. 17 ഇഞ്ചിന്റെ അലോയി വീലുകളും കമ്പനി ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.

302S-നെ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ബെനലി

മുന്‍വശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്‍ഭാഗത്ത് പ്രീലോഡ് ക്രമീകരിക്കാവുന്ന ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. ബിഎസ് VI എഞ്ചിന്‍ കരുത്തോടെയാണ് വാഹനം വിപണിയില്‍ എത്തുക.

302S-നെ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ബെനലി

300 സിസി പാരലല്‍ ട്വിന്‍ എന്‍ജിനാണ് 302S -ന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 37.5 bhp കരുത്തും 25.62 Nm torque ഉം സൃഷ്ടിക്കും. ആറു സ്പീഡ് ആണ് ഗിയര്‍ബോക്‌സ്.

302S-നെ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ബെനലി

ബിഎംഡബ്ല്യു G310R, കെടിഎം 390 ഡ്യൂക്ക് എന്നിവയാണ് ബെനലി 302S -ന്റെ വിപണിയിലെ എതിരാളികള്‍. വില സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെങ്കിലും 3.25 ലക്ഷം രൂപ വരെ ബൈക്കിന് വില പ്രതീക്ഷിക്കാം.

302S-നെ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ബെനലി

2109 ഒക്ടോബര്‍ മാസത്തിന്റെ അവസാനമാണ് കമ്പനി ഇംപെരിയാലെ 400-നെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. 1.69 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. വിപണിയില്‍ എത്തിയതുമുതല്‍ മികച്ച മുന്നേറ്റമാണ് ബൈക്ക് കാഴ്ചവെയ്ക്കുന്നത്.

302S-നെ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ബെനലി

ഇതിനകം തന്നെ മോട്ടോര്‍സൈക്കിളിന് 4,000-ത്തില്‍ അധികം ബുക്കിങുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബെനലി ഇന്ത്യയില്‍ പുറത്തിറക്കിയ ഏതൊരു മോഡലുകള്‍ക്കും ലഭിച്ചതിലും അധികം ഉയര്‍ന്ന ബുക്കിംഗ് ഓര്‍ഡറാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

302S-നെ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ബെനലി

റെഡ്, ബ്ലാക്ക്, സില്‍വര്‍ എന്നീ മൂന്ന് കളര്‍ സ്‌കീമുകളിലാണ് പുതിയ ബെനലി ഇംപെരിയാലെ 400 അവതരിപ്പിച്ചിരിക്കുന്നത്. സില്‍വര്‍ വകഭേദത്തെ അപേക്ഷിച്ച് റെഡ്, ബ്ലാക്ക് മോഡലുകള്‍ക്ക് പതിനായിരം രൂപ അധികമാണ്.

302S-നെ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ബെനലി

റെട്രോ സ്‌റ്റൈല്‍ ബൈക്ക് ആയതിനാല്‍ വ്യതിരിക്തമായ വൃത്താകൃതിയിലുള്ള ഹാലോജന്‍ ഹെഡ്‌ലാമ്പ്, ഇരട്ട പോഡ് അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വൈഡ് ഹാന്‍ഡില്‍ബാറുകള്‍ എന്നിവ ബൈക്കിന്റെ സവിശേഷതകളാണ്. ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്കും ബൈക്കിന്റെ പ്രത്യേകതയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli 302S To Launch In India This Year: Will Replace The TNT 300. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X