KB4-ന്റെ പ്രൊഡക്ഷന്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ബിമോട്ട

വരാനിരിക്കുന്ന പുതിയ KB4 മോഡലിന്റെ പ്രൊഡക്ഷന്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി നിര്‍മ്മാതാക്കളായ ബിമോട്ട. ടെസ്റ്റ് ട്രാക്കില്‍ ടെസ്റ്റ് റണ്‍ നടത്തിന്ന ബൈക്കിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

KB4-ന്റെ പ്രൊഡക്ഷന്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ബിമോട്ട

ഇറ്റാലിയന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ബിമോട്ടയില്‍ 49 ശതമാനം ഓഹരി കവസാക്കി സ്വന്തമാക്കി, ആദ്യത്തെ പുതിയ ബിമോട്ടയായ ടെസി H2 കവസാക്കി നിഞ്ച H2 അടിസ്ഥാനമാക്കി പുറത്തിറക്കി. രണ്ടാമത്തെ മോഡലാണ് ബിമോട്ട KB4.

KB4-ന്റെ പ്രൊഡക്ഷന്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ബിമോട്ട

റെട്രോ-പ്രചോദിതമായ KB4, കവസാക്കി Z1000 അടിസ്ഥാനമാക്കിയുള്ളതാണ്. ബിമോട്ട KB4 അതേ 1,043 സിസി ഇന്‍ലൈന്‍ ഫോര്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍ KB4 ഉത്പാദനവുമായി ഒരു പടി കൂടി അടുത്തതായി ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

MOST READ: പരിഷ്കരണങ്ങളുമായി 2021 അർമാഡ എസ്‌യുവി അവതരിപ്പിച്ച് നിസാൻ

ബിമോട്ടയുടെ ഫേസ്ബുക്ക് പേജിലെ ഒരു പുതിയ പോസ്റ്റ് ബിമോട്ട KB4-ന്റെ ഒരു വീഡിയോ വെളിപ്പെടുത്തുന്നു. ഇത് ബൈക്കിന്റെ ഔദ്യോഗിക അരങ്ങേറ്റം വളരെ അടുത്തുവെന്ന് സൂചിപ്പിക്കുന്നു. ചെറിയ വീഡിയോ ബ്രേക്കിംഗ് പരിശോധനയ്ക്ക് വിധേയമാകുന്ന ബൈക്കിന്റെ ചിത്രങ്ങളാണ് വെളിപ്പെടുത്തുന്നത്.

KB4-ന്റെ പ്രൊഡക്ഷന്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ബിമോട്ട

ഇതാദ്യമാണ് ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ല്‍, ബിമോട്ട KB4-ന്റെ കുറച്ച് റെന്‍ഡറിംഗ് ചിത്രങ്ങള്‍ പുറത്തിറക്കിയിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍, ബൈക്കിന്റെതെന്ന് അവകാശപ്പെടുന്ന രണ്ട് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

MOST READ: വാഹന ഷോറൂമുകൾ ഇനി വീട്ടിൽ തന്നെ; വാഹന രംഗത്തിന് 2020 നൽകിയ പ്രധാന മാറ്റം

KB4-ന്റെ പ്രൊഡക്ഷന്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ബിമോട്ട

അധികം വൈകാതെ തന്നെ മോഡലിനെ വിപണിയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് പുറത്തിറക്കിയ റെന്‍ഡറിംഗുകളുമായി സാമ്യമുള്ളതാണ് ബിമോട്ട KB4 എന്ന് ഏറ്റവും പുതിയ ഫോട്ടോകള്‍ കാണിക്കുന്നു.

KB4-ന്റെ പ്രൊഡക്ഷന്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ബിമോട്ട

റെട്രോ-സ്‌റ്റൈല്‍ ഫെയറിംഗില്‍ ഒരു റൗണ്ട് ഹെഡ്‌ലൈറ്റ് ബൈക്കിന്റെ സവിശേഷതയാണ്. കൂടാതെ ഇന്‍ടേക്കുകളും ഫിനുകളും ലഭിക്കുന്നു, ഇത് റെട്രോ ഫ്‌ലേവര്‍ കൂടുതല്‍ നല്‍കുന്നു.

MOST READ: ഭാവം മാറി 2021 മോഡൽ വോൾവോ XC60; ഇനി പ്ലഗ്-ഇൻ ഹൈബ്രിഡ്, മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകളിൽ

KB4-ന്റെ പ്രൊഡക്ഷന്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ബിമോട്ട

കവസാക്കി Z1000-ന്റെ 1,043 സിസി ഇന്‍ലൈന്‍ ഫോര്‍ എഞ്ചിനാണ് KB4-ന് കരുത്ത് പകരുന്നത്. അതിനാല്‍ 135 bhp കരുത്തും 110 Nm torque ഉം ഉത്പാദിപ്പിക്കുന്ന പവര്‍ കണക്കുകള്‍ ഏതാണ്ട് കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

KB4-ന്റെ പ്രൊഡക്ഷന്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ബിമോട്ട

എഞ്ചിന്‍ കവാസാക്കി Z1000 -മായി പങ്കിടുമെങ്കിലും ചാസി, ബോഡി വര്‍ക്ക്, സസ്‌പെന്‍ഷന്‍ എന്നിവയുള്‍പ്പെടെയുള്ള ബാക്കി ഘടകങ്ങള്‍ വ്യത്യസ്തവും KB4 -ന് വേണ്ടി പ്രത്യേകം നിര്‍മ്മിച്ചതുമാണ്.

MOST READ: ആള്‍ട്യുറാസ് G4 വിപണിയോട് വിടപറഞ്ഞേക്കും; കാരണം സാങ്‌യോങുമായുള്ള മഹീന്ദ്രയുടെ വിഭജനം

KB4-ന്റെ പ്രൊഡക്ഷന്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ബിമോട്ട

വാഹനത്തില്‍ മികച്ച സസ്പെന്‍ഷന്‍ ബ്രേക്കിംഗ് ഹാര്‍ഡ്‌വെയര്‍ ഉള്‍പ്പെടെയുള്ള ടോപ്പ്-ഷെല്‍ഫ് ഘടകങ്ങള്‍ നിര്‍മ്മാതാക്കള്‍ ഒരുക്കുന്നു. ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍, മുന്നില്‍ അപ്പ് സൈഡ്ഡൗണ്‍ ഫോര്‍ക്കുകള്‍, പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍ എന്നിവ മോട്ടോര്‍സൈക്കിളില്‍ പ്രതീക്ഷിക്കാം. കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
Bimota Revealed KB4 Production Model Latest Images. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X