ബി‌എം‌ഡബ്ല്യു R18 ക്രൂയിസർ‌ ഉടൻ വിപണിയിലേക്ക്

ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡിന്റെ ഏറ്റവും പുതിയ ഹെവിവെയ്റ്റ് ക്രൂയിസർ‌ കുറച്ചുകാലമായി നിർമ്മാണശാലയിലായിരുന്നു‌. ദീർഘ നാളത്തെ കാത്തിരിപ്പിന് ശേഷം വാഹനം ഒടുവിൽ വിപണിയിൽ എത്തുകയാണ്.

ബി‌എം‌ഡബ്ല്യു R18 ക്രൂയിസർ‌ ഉടൻ വിപണിയിലേക്ക്

2021 ബി‌എം‌ഡബ്ല്യു R18 കാഴ്ചയിലും സാങ്കേതികമായും ക്ലാസിക് ബി‌എം‌ഡബ്ല്യു R5 -ൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. അതോടൊപ്പം ജർമ്മൻ കമ്പനിയുടെ ഏറ്റവും പുതിയ ബോക്ക്സർ എഞ്ചിനാണ് വാഹനത്തിൽ വരുന്നത്.

ബി‌എം‌ഡബ്ല്യു R18 ക്രൂയിസർ‌ ഉടൻ വിപണിയിലേക്ക്

കാഴ്ചയിൽ, വാഹനം ഇപ്പോഴും ഒരു ട്രൂ-ബ്ലൂ ക്ലാസിക്കാണ്, ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, പരമ്പരാഗത 49 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്ക്, കാന്റിലിവർ സിംഗിൾ ഷോക്ക് എന്നിവല്ലാം യഥാർത്ഥ R5 -നെ സൂചിപ്പിക്കുന്നു. വാസ്തവത്തിൽ, ഇത് ഒരു ആധുനിക ഹെവിവെയ്റ്റ് ക്രൂയിസറാണ്.

ബി‌എം‌ഡബ്ല്യു R18 ക്രൂയിസർ‌ ഉടൻ വിപണിയിലേക്ക്

ആധുനിക സാങ്കേതികവിദ്യയുമായി ക്ലാസിക് സ്റ്റൈലിംഗിനെ പരിധികളില്ലാതെ സംയോജിപ്പിച്ചതായി ബിഎംഡബ്ല്യു അവകാശപ്പെടുന്നു. വിപണിയിൽ എത്തുമ്പോൾ R18 ഒരു സ്റ്റാൻഡേർഡ് പതിപ്പ് ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമാവും.

ബി‌എം‌ഡബ്ല്യു R18 ക്രൂയിസർ‌ ഉടൻ വിപണിയിലേക്ക്

ക്ലാസിക് യുദ്ധത്തിനു മുമ്പുള്ള ബി‌എം‌ഡബ്ല്യു ബൈക്കുകളിലേതുപോലുള്ള എല്ലാത്തരം പിൻ‌സ്‌ട്രിപ്പിംഗും ഫസ്റ്റ് എഡിഷൻ പതിപ്പിൽ വരുന്നു, ഒപ്പം ക്രോം ഘടകങ്ങളും.

ബി‌എം‌ഡബ്ല്യു R18 ക്രൂയിസർ‌ ഉടൻ വിപണിയിലേക്ക്

ചരിത്രപരമായ ടാങ്ക് ചിഹ്നങ്ങൾ, സ്ലോട്ടഡ് സ്ക്രൂകൾ, ലെതർ ബെൽറ്റ്, സ്ക്രൂഡ്രൈവർ, കയ്യുറകൾ, ബിഎംഡബ്ല്യു മോട്ടോർസൈക്കിളുകളുടെ 97 വർഷം പഴക്കമുള്ള ചരിത്രം ആഘോഷിക്കുന്ന ഒരു പുസ്തകം എന്നിവയും ഇതിന് ലഭിക്കുന്നു.

ബി‌എം‌ഡബ്ല്യു R18 ക്രൂയിസർ‌ ഉടൻ വിപണിയിലേക്ക്

അതിനാൽ, ഇത് സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ കൂടുതൽ ഓൾഡ്-സ്കൂൾ ഫസ്റ്റ് എഡിഷൻ പതിപ്പാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

ബി‌എം‌ഡബ്ല്യു R18 ക്രൂയിസർ‌ ഉടൻ വിപണിയിലേക്ക്

മെക്കാനിക്കലായി പുതിയ R18 പുതിയ സാങ്കേതികതയോടെ പഴയ ബി‌എം‌ഡബ്ല്യു R5 ന്റെ സവിശേഷതകളും രൂപഭാവവും നിലനിർത്തുന്നു. വാൽവ് കവറുകളും R5- ൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു, ഒപ്പം തിളങ്ങുന്ന ക്രോം എക്‌സ്‌ഹോസ്റ്റിന്റെ ഫിഷ്‌ടെയിൽ ടിപ്പുകളും.

ബി‌എം‌ഡബ്ല്യു R18 ക്രൂയിസർ‌ ഉടൻ വിപണിയിലേക്ക്

പുതിയ ബിഎംഡബ്ല്യു R18 ന്റെ പ്രത്യേകത തീർച്ചയായും പുതിയ 1,802 സിസി ബോക്സർ എഞ്ചിനാണ്. എയർ-ഓയിൽ കൂൾഡ് ബിഗ് ബോക്സർ ഒരു ഓവർഹെഡ് വാൽവ് രൂപകൽപ്പനയാണ്. സിലിണ്ടറിന് നാല് വാൽവുകളാണുള്ളത്, വാൽവുകൾ പ്രവർത്തിപ്പിക്കുന്നത് പുഷ്റോഡും റോക്കർ ക്രമീകരണവുമാണ്.

ബി‌എം‌ഡബ്ല്യു R18 ക്രൂയിസർ‌ ഉടൻ വിപണിയിലേക്ക്

ഇത് 4,750 rpm -ൽ 91 bhp കരുത്തും 3,000 rpm -ൽ 157 Nm torque ഉം പുറപ്പെടുവിക്കുന്നു. ഓപ്‌ഷണൽ ഇലക്ട്രിക് മോട്ടോർ വരുന്ന റിവേർസ് ഗിയറുൾപ്പടെ ഹെലിക്കൽ കട്ട് ഗിയറുകളുള്ള ആറ് സ്പീഡ് കോൺസ്റ്റന്റ് മെഷ് ട്രാൻസ്മിഷൻ എക്‌സ്‌പോസ്ഡ് ഷാഫ്റ്റ് ഡ്രൈവ് വഴി പിൻ വീലിലേക്ക് പവർ കൈമാറുന്നു. എഞ്ചിൻ സിംഗിൾ ഡിസ്ക് ഡ്രൈ ക്ലച്ചാണ് ഉപയോഗിക്കുന്നത്.

ബി‌എം‌ഡബ്ല്യു R18 ക്രൂയിസർ‌ ഉടൻ വിപണിയിലേക്ക്

ആധുനിക ഇലക്ട്രോണിക്സ് പാക്കേജിന്റെ കാര്യത്തിൽ റെയിൻ, റോൾ, റോക്ക് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകൾ ലഭ്യമാണ്. ഓരോന്നിനും ബി‌എം‌ഡബ്ല്യുവിന്റെ ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺ‌ട്രോൾ (ASC), മോട്ടോർ സ്ലിപ്പ് റെഗുലേഷൻ എന്നിവയുടെ സവിശേഷമായ പ്രയോഗവുമുണ്ട്.

ബി‌എം‌ഡബ്ല്യു R18 ക്രൂയിസർ‌ ഉടൻ വിപണിയിലേക്ക്

ഉയർന്ന തോതിലുള്ള ട്രാക്ഷൻ കൺട്രോൾ, ABS, MSR ഇടപെടൽ എന്നിവയോടുകൂടിയ ഏറ്റവും മികച്ച ത്രോട്ടിൽ പ്രതികരണമാണ് റെയിൻ മോഡിനുള്ളത്, ദൈനംദിന സ്ട്രീറ്റ് ഉപയോഗത്തിനായി റോൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നു, അതേസമയം റോക്ക് പൂർണ്ണ ശക്തിയും നേരിട്ടുള്ളതുമായ ത്രോട്ടിൽ പ്രതികരണവും വാഗ്ദാനം ചെയ്യുന്നു.

ബി‌എം‌ഡബ്ല്യു R18 ക്രൂയിസർ‌ ഉടൻ വിപണിയിലേക്ക്

പിൻ ടേൺ ഇൻഡിക്കേറ്ററുകൾ തന്നെയാണ് ടൈൽ‌ലൈറ്റുകളായി പ്രവർത്തിക്കുന്നത്. കോക്ക്പിറ്റ് ഭംഗിയായി സജ്ജീകരിച്ചിരിക്കുന്നു, എല്ലാ വയറുകളും കേബിളുകളും ഹാൻഡിൽ‌ബാറിനുള്ളിൽ വൃത്തിയായിക്രമീകരിച്ചിരിക്കുന്നു. ഇൻസ്ട്രുമെന്റ് കൺസോൾ ഒരു ചെറിയ ഡിജിറ്റൽ ഡിസ്പ്ലേയുള്ള ഒരു വലിയ റൗണ്ട് അനലോഗ് യൂണിറ്റാണ്.

ബി‌എം‌ഡബ്ല്യു R18 ക്രൂയിസർ‌ ഉടൻ വിപണിയിലേക്ക്

1,731 mm വീൽബേസ് ബിഎംഡബ്ല്യു R18 ന് ഉണ്ട്, ഇത് ശാരീരികമായി വലിയ ബൈക്കാണ്, നിലവിലെ ഹോണ്ട ഗോൾഡ് വിംഗിനേക്കാൾ നീളമുണ്ട്. 345 കിലോഗ്രാം ഭാരം വഹിക്കുന്ന ഇത് ഹെവിവെയ്റ്റ് ക്രൂയിസറുകളുടെ ഭാരം കൂടിയ ശ്രേണിയിൽ പെടുന്നതാണ്, ഹാർലി-ഡേവിഡ്സൺ ഫാറ്റ് ബോയിയേക്കാൾ 23 കിലോഗ്രാം ഭാരം കൂടുതലാണ് വാഹനത്തിന്.

ബി‌എം‌ഡബ്ല്യു R18 ക്രൂയിസർ‌ ഉടൻ വിപണിയിലേക്ക്

സ്റ്റാൻഡേർഡ് പതിപ്പിന് അമേരിക്കയിൽ 17,495 ഡോളറും (ഏകദേശം 36 13.36 ലക്ഷം രൂപ), ഫസ്റ്റ് എഡിഷൻ പതിപ്പിന് 19,870 ഡോളർ (ഏകദേശം 15.18 ലക്ഷം രൂപ) വില വരും, 2020 അവസാനത്തോടെ ബിഎംഡബ്ല്യു ബൈക്ക് ഇന്ത്യയിൽ എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Sunday, April 5, 2020, 15:45 [IST]
English summary
BMW R 18 to be launched soon in India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X