ബിഎസ് VI ടിവിഎസ് എന്‍ടോര്‍ഖ് 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

എന്‍ടോര്‍ഖ് 125 ബിഎസ് VI -ന്റെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടിവിഎസ്. 2018 ഫെബ്രുവരയിലാണ് ഫ്‌ലാഗ്ഷിപ്പ് മോഡലായ സ്‌കൂട്ടറിനെ ടിവിഎസ് വിപണിയില്‍ എത്തിക്കുന്നത്.

ബിഎസ് VI ടിവിഎസ് എന്‍ടോര്‍ഖ് 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

യുവതലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സ്‌കൂട്ടറിനെ കമ്പനി വിപണിയില്‍ എത്തിച്ചത്. ഫ്യുവല്‍ ഇഞ്ചക്ട് സംവിധാനത്തോടെയാണ് ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുന്നത്.

ബിഎസ് VI ടിവിഎസ് എന്‍ടോര്‍ഖ് 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

124.8 സിസി എഞ്ചിന്‍ തന്നെയാണ് പുതിയ എന്‍ടോര്‍ഖ് 125 നും കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 7,000 rpm -ല്‍ 9.25 bhp കരുത്തും 5,500 rpm -ല്‍ 10.5 Nm torque ഉം ഉത്പാദിപ്പിക്കും.

ബിഎസ് VI ടിവിഎസ് എന്‍ടോര്‍ഖ് 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

അതേസമയം റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ എഞ്ചിന്റെ കരുത്ത് കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടോര്‍ഖില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ബിഎസ് IV എഞ്ചിന്‍ 9.4 bhp കരുത്തും 10.5 Nm torque ഉം ആയിരുന്നു ഉത്പാദിപ്പിച്ചിരുന്നത്.

ബിഎസ് VI ടിവിഎസ് എന്‍ടോര്‍ഖ് 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

അടുത്തിടെ ബിഎസ് VI പതിപ്പിന്റെ വില വിവരങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും എഞ്ചിന്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല. പുതിയ പതിപ്പിന് 65,975 രൂപയാണ് പ്രാരംഭ വില.

ബിഎസ് VI ടിവിഎസ് എന്‍ടോര്‍ഖ് 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

ഡിസ്‌ക്ക് പതിപ്പിന് 9,980 രൂപയുടെ വില വര്‍ധനവുണ്ടായപ്പോള്‍ ഉയര്‍ന്ന മോഡലായ റേസ് എഡിഷന് 7,530 രൂപയുടെ വര്‍ധനവ് മാത്രം ഉണ്ടായിരിക്കുന്നത്. 125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ തുടര്‍ച്ചയായി വലിയ സംഖ്യകളില്‍ വില്‍പ്പന നടത്തിയ എന്‍ടോര്‍ഖ് ആരംഭിച്ച് ഏഴുമാസത്തിനുശേഷം ഒരു ലക്ഷം യൂണിറ്റ് വില്‍പ്പനയെ മറികടക്കുകയുും ചെയ്തിരുന്നു.

ബിഎസ് VI ടിവിഎസ് എന്‍ടോര്‍ഖ് 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

2019 സെപ്തംബര്‍ മാസത്തോടെ എന്‍ടോര്‍ഖിന്റെ 3.5 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിഞ്ഞതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 125 സിസി ശ്രേണിയില്‍ സുസുക്കി ആക്സെസ് കഴിഞ്ഞാല്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡല്‍ കൂടിയാണ്.

ബിഎസ് VI ടിവിഎസ് എന്‍ടോര്‍ഖ് 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

ടിവിഎസ് സ്മാര്‍ട്ട് കണക്റ്റ് ബ്ലൂടൂത്ത് സിസ്റ്റം, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, നാവിഗേഷന്‍ അസിസ്റ്റ്, ലാസ്റ്റ് പാര്‍ക്ക് ചെയ്ത ലൊക്കേഷന്‍ അസിസ്റ്റ്, ഇന്‍കമിംഗ് കോള്‍ അലേര്‍ട്ട്, മിസ്ഡ് കോള്‍ അലേര്‍ട്ട്, ഓട്ടോ എസ്എംഎസ്, ഫോണ്‍ സിഗ്‌നല്‍ ദൃഢത, ഫോണ്‍ ബാറ്ററി ദൃഢത, റൈഡ് സ്ഥിതി വിവരക്കണക്കുകളും നല്‍കുന്നു.

ബിഎസ് VI ടിവിഎസ് എന്‍ടോര്‍ഖ് 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

അടുത്തിടെയാണ് എന്‍ടോര്‍ഖ് 125 -ന്റെ റേസ് എഡിഷന്‍ പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചത്. റേസ് എഡിഷനില്‍ രൂപത്തില്‍ മാറ്റങ്ങള്‍ ഉണ്ടെങ്കിലും മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.

ബിഎസ് VI ടിവിഎസ് എന്‍ടോര്‍ഖ് 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

ഹോണ്ട ആക്ടിവ 125, അപ്രിലിയ SR 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125, ഹീറോ ഡെസ്റ്റിനി 125 തുടങ്ങിയ മോഡലുകളാണ് ടിവിഎസ് എന്‍ടോര്‍ഖ് 125 -ന്റെ വിപണിയിലെ എതിരാളികള്‍.

More from DriveSpark

Article Published On: Monday, March 16, 2020, 21:52 [IST]
English summary
BS6 TVS Ntorq 125 Engine Specifications Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X