ബിഎസ് VI ബജാജ് പള്‍സര്‍ 125 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്
ഏപ്രില്‍ ഒന്നിന് മുന്നോടിയായി ബൈക്കുകളെയെല്ലാം ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ബജാജ്. മിക്ക പതിപ്പുകളുടെയും ബിഎസ് VI മോഡലുകള്‍ നിരത്തിലെത്തിയെങ്കിലും കുറച്ച് മോഡലുകള്‍ കൂടി പരിഷ്‌കരിക്കേണ്ടതായിട്ടുണ്ട്.

പള്‍സര്‍ നിരയിലെ ഏറ്റവും ചെറിയ മോഡലും വില കുറഞ്ഞ മോഡലുകമാണ് പള്‍സര്‍ 125. 2019 ഓഗസ്റ്റ് മാസത്തിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. വിപണിയില്‍ എത്തി അധികം വൈകാതെ തന്നെ മികച്ച വില്‍പ്പന കാഴ്ചവെയ്ക്കാനും ബൈക്കിന് സാധിച്ചു.

ഇപ്പോഴിതാ ബൈക്കിന്റെ ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പുതിയ പതിപ്പിന്റെ എഞ്ചിന്‍ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ഓട്ടോ ബ്ലോഗാണ് വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ബിഎസ് VI -ലേക്ക് നവീകരിച്ച 124.4 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം പുതിയ പതിപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതോടെ ബൈക്കിന് കൂടുതല്‍ മൈലേജും, സുഗമമായ യാത്രയും ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. നവീകരിച്ച എഞ്ചിന്‍ 8,500 rpm -ല്‍ 8.68 bhp കരുത്ത് ഉത്പാദിപ്പിക്കും.

അതേസമയം ടോര്‍ഖ് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. ബൈക്കിന്റെ അളവുകളിലോ മറ്റ് ഫീച്ചറുകളിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. 2,055 mm നീളവും, 755 mm വീതിയും, 1,060 mm വീല്‍ബേസും പഴയപടി തന്നെ തുടരും.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഗ്യാസ് ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 170 mm ഡ്രം ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ്. ഡിസ്‌ക് വേരിയന്റില്‍ 240 mm ഡിസ്‌ക് ബ്രേക്കാണ് മുന്നിലുള്ളത്. അധിക സുരക്ഷയ്ക്കായി കോംബി ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്.

വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് എത്തിയത്. എന്നാല്‍ അടുത്തിടെ ഡ്രം പതിപ്പിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ ഇതിന്റെ വില്‍പ്പനയും കമ്പനി അവസാനിപ്പിച്ചു. ഡ്രം ബ്രേക്കിന് 64,000 രൂപയും ഡിസക് ബ്രേക്ക് പതിപ്പിന് 66,618 രൂപയുമാണ് എക്‌സ്‌ഷോറൂം വില. പുതിയ പതിപ്പിന്റെ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.

മാറ്റ് ബ്ലാക്കില്‍ നിയോണ്‍ ബ്ലൂ, സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളില്‍ ബൈക്ക് വിപണിയില്‍ ലഭ്യമാകും. മൈലേജിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ കൂടുതല്‍ സ്പോര്‍ടിയായ ഒരു പ്രീമിയം ബൈക്ക് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് 125 -നെ അവതരിപ്പിച്ചിരിക്കുന്നത്.

ടാങ്കിലെ പള്‍സര്‍ ലോഗോ, ഗ്രാബ് റെയില്‍, വീല്‍, സൈഡ് പാനല്‍, ഹെഡ്‌ലൈറ്റിന് മുകളില്‍ എന്നിവിടങ്ങളിലായി നിയോണ്‍ ഹൈലൈറ്റ് ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ പള്‍സര്‍ ബൈക്കുകളില്‍ നിന്നും രൂപത്തില്‍ മറ്റു മാറ്റങ്ങളൊന്നും തന്നെ വാഹനത്തിന് കമ്പനി നല്‍കിയിട്ടില്ല.


Click it and Unblock the Notifications








