അവഞ്ചര്‍ 220 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ബജാജ്; വില 1.16 ലക്ഷം രൂപ

ജനപ്രിയ ക്രൂയിസര്‍ ബൈക്കായ അവഞ്ചര്‍ 160 ബിഎസ് VI പതിപ്പിന് പിന്നാലെ അവഞ്ചര്‍ 220 -യുടെയും നവീകരിച്ച പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ബജാജ്. 1.16 ലക്ഷം രൂപയാണ് പുതിയ അവഞ്ചര്‍ 220 -യുടെ വില.

അവഞ്ചര്‍ 220 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ബജാജ്; വില 1.16 ലക്ഷം രൂപ

പഴയ ബിഎസ് IV പതിപ്പില്‍ നിന്നും 11,584 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും കമ്പനി ചൂണ്ടിക്കാട്ടി. ബിഎസ് VI 220 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ്, ട്വിന്‍ സ്പാര്‍ക്ക് DTS-i എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

അവഞ്ചര്‍ 220 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ബജാജ്; വില 1.16 ലക്ഷം രൂപ

ഈ എഞ്ചിന്‍ 8,500 rpm -ല്‍ 18.7 bhp കരുത്തും 7,000 rpm -ല്‍ 17.5 Nm torque ഉം ഉത്പാദിപ്പിക്കും. ബിഎസ് VI എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ പതിപ്പിന്റെ കരുത്ത് കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. ടോര്‍ഖില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.

അവഞ്ചര്‍ 220 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ബജാജ്; വില 1.16 ലക്ഷം രൂപ

അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും പുതിയ പതിപ്പിന്റെ പ്രത്യേകതയാണ്. അതേസമയം ഡിസൈനിലോ ഫീച്ചറുകളിലോ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

അവഞ്ചര്‍ 220 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ബജാജ്; വില 1.16 ലക്ഷം രൂപ

മൂണ്‍ വൈറ്റ്, ആബര്‍ണ്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. മുന്‍വശത്ത് വലിയ വിന്‍ഡ് സ്‌ക്രീനും, ഹാലജന്‍ ഹെഡ്ലാമ്പും ബൈക്കിന്റെ സവിശേഷതകളാണ്.

അവഞ്ചര്‍ 220 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ബജാജ്; വില 1.16 ലക്ഷം രൂപ

എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ബോഡി ഗ്രാഫിക്‌സ്, പൂര്‍ണ്ണ ഡിജിറ്റല്‍ ഡിസ്‌പ്ലേ, ടെല്‍ടെയില്‍ ഇന്‍ഡിക്കേറ്ററുകള്‍, ബ്ലാക്ക്ഡ് എഞ്ചിന്‍, റബ്ബറൈസ്ഡ് റിയര്‍ ഗ്രാബ് റെയില്‍, ബ്ലാക്ക് അലോയികള്‍ എന്നീ സവിശേഷതകള്‍ അതേപടി തന്നെ തുടരുന്നു.

അവഞ്ചര്‍ 220 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ബജാജ്; വില 1.16 ലക്ഷം രൂപ

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ക്രൂസര്‍ ഓഫര്‍ മോഡലാണിത്. സസ്പെന്‍ഷനിലും, ബ്രേക്കിങ്ങിലും മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ട്. മുന്നില്‍ 280 mm ഡിസ്‌ക്കും, പിന്നില്‍ 130 mm ഡ്രം ബ്രേക്കും അതേപടി തന്നെ തുടരും.

അവഞ്ചര്‍ 220 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ബജാജ്; വില 1.16 ലക്ഷം രൂപ

സസ്പെന്‍ഷന്‍ സജ്ജീകരണത്തില്‍ ഇരട്ട ആന്റി-ഫ്രിക്ഷന്‍ ബ്രഷുള്ള അതേ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന ഇരട്ട സ്പ്രിംഗ് സസ്പെന്‍ഷന്‍ യൂണിറ്റും ഉള്‍പ്പെടുന്നു. സിംഗിള്‍ ചാനല്‍ എബിഎസും സുരക്ഷയ്ക്കായി ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അവഞ്ചര്‍ 220 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ബജാജ്; വില 1.16 ലക്ഷം രൂപ

കഴിഞ്ഞ ദിവസമാണ് അവഞ്ചര്‍ 160-യുടെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. 94,893 രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറും വില. പഴയ ബിഎസ് IV പതിപ്പില്‍ നിന്നും 11,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പിന് ഉണ്ടായിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, April 2, 2020, 21:32 [IST]
English summary
Bajaj Avenger 220 Cruise BS6 launched in India. Read in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X