ബിഎസ് VI അവഞ്ചര്‍ 220 എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്
ജനപ്രിയ ക്രൂയിസര്‍ ബൈക്കായ അവഞ്ചര്‍ മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ബജാജ്. അടുത്തിടെ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ എത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

അവഞ്ചര്‍ ശ്രേണിയിലെ 220 ബൈക്കിന്റെ എഞ്ചിന്‍ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബിഎസ് VI 220 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ്, ട്വിന്‍ സ്പാര്‍ക്ക് DTS-i എഞ്ചിനാകും ബൈക്കിന്റെ കരുത്ത്.

ഈ എഞ്ചിന്‍ 8,400 rpm -ല്‍ 19.03 bhp കരുത്തും 7,000 rpm -ല്‍ 17.5 Nm torque ഉം ഉത്പാദിപ്പിക്കും. ബിഎസ് VI എഞ്ചിനിലും ഇതേ കരുത്തും ടോര്‍ഖും തന്നെയായിരുന്നു ലഭ്യമായിരുന്നത്. എഞ്ചിന്‍ നവീകരിച്ചാലും കരുത്തിലോ, ടോര്‍ഖിലോ മാറ്റമുണ്ടാകില്ല ഇത് തുടരുമെന്നാണ് റിപ്പോര്‍ട്ട്.

അതോടൊപ്പം തന്നെ ബൈക്കിന്റെ അളവുകളിലും മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ബിഎസ് VI പതിപ്പിന്റെ വിന്‍ഡ് സ്‌ക്രീന്റെ അളവില്‍ മാറ്റം സംഭവിച്ചേക്കാം. കമ്പനിയെ സംബന്ധിച്ചിടത്തോളം ബജാജ് അവഞ്ചര്‍ മോഡലുകള്‍ വിപണിയില്‍ മികച്ച മൂല്യ നിര്‍ണയമാണെന്ന് തെളിയിക്കുന്നു.

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ക്രൂസര്‍ ഓഫര്‍ മോഡലാണിത്. സസ്‌പെന്‍ഷനിലും, ബ്രേക്കിങ്ങിലും മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. മുന്നില്‍ ഡിസ്‌ക്കും, പിന്നില്‍ ഡ്രം ബ്രേക്കും അതേപടി തന്നെ തുടരും. എഞ്ചിന്‍ നവീകരണം ഒഴിച്ചു നിര്‍ത്തിയാല്‍ ബൈക്കില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല.

1.15 ലക്ഷം രൂപയാണ് നിലവില്‍ വിപണിയില്‍ ഉള്ള ബൈക്കിന്റെ എക്‌സ്‌ഷോറും വില. പുതിയ പതിപ്പില്‍ 11,500 രൂപയുടെ വര്‍ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പുതിയ പതിപ്പുകള്‍ക്കായുള്ള ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

പോയ വര്‍ഷം അവഞ്ചര്‍ നിരയെ കമ്പനി പരിഷ്‌കരിച്ചിരുന്നു. പുതുക്കിയ ബൈക്കില്‍ സിംഗിള്‍ ചാനല്‍ എബിഎസ് നല്‍കുകയും വിലയില്‍ വര്‍ധനവ് ഉണ്ടാവുകയും ചെയ്തിരുന്നു. ഏപ്രില്‍ ഒന്നിന് മുന്നോടിയായി തങ്ങളുടെ നിരയിലെ മോഡലുകളെയെല്ലാം ബിഎസ് VI -ലേക്ക് പരിഷ്‌കരിക്കാനൊരുങ്ങുകയാണ് ബജാജ്.

ഇതിന്റെ ഭാഗമായി മിക്ക മോഡലുകളുടെയും ബിഎസ് VI നിര വില്‍പ്പനയ്ക്ക് സജ്ജമായി. അടുത്തിടെയാണ് പള്‍സര്‍ 150 -യുടെ ബിഎസ് VI മോഡലുകളെ കമ്പനി അവതരിപ്പിച്ചത്. കമ്പനിയുടെ നിരയില്‍ മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കുന്ന മോഡല്‍ കൂടിയാണിത്.

ഫ്യുവല്‍ ഇഞ്ചന്‍ സംവിധാനത്തോടെയാണ് പുതിയ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബൈക്ക് നവീകരിച്ചതോടെ പഴയ മോഡലില്‍ നിന്നും 9,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പില്‍ ഉണ്ടായിരിക്കുന്നത്.


Click it and Unblock the Notifications