ബിഎസ് VI കരുത്തില്‍ ബജാജ് ഡൊമിനാര്‍ 400 എത്തി; വില 1.91 ലക്ഷം രൂപ
ബിഎസ് VI രാജ്യത്ത് പ്രാബല്യത്തില്‍ വന്നതോടെ തങ്ങളുടെ നിര വിപുലീകരിക്കുന്ന തിരക്കിലാണ് ബജാജ്. കഴിഞ്ഞ ദിവസങ്ങളിലായി മിക്ക മോഡലുകളുടെയും ബിഎസ് VI പതിപ്പുകളെ കമ്പനി അവതരിപ്പിച്ചു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഡൊമിനാര്‍ 400 ബിഎസ് VI പതിപ്പിനെയും വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 1.91 ലക്ഷം രൂപയാണ് പുതുക്കിയ ബൈക്കിന്റെ വില. വിപണിയില്‍ ഉള്ള ബിഎസ് IV പതിപ്പിനെക്കാള്‍ 1,749 രൂപയുടെ വര്‍ധനവാണ് പുതിയ ബൈക്കിന്.

കഴിഞ്ഞ വര്‍ഷം മോട്ടോര്‍സൈക്കിളിന്റെ വില രണ്ട് തവണ ബജാജ് ഉയര്‍ത്തിയിരുന്നു. അതിനാലായിരിക്കാം ബിഎസ് VI പരിഷ്‌ക്കരണത്തില്‍ ചെറിയ വര്‍ധനവ് മാത്രം വരുത്താന്‍ കമ്പനി തീരുമാനിച്ചത്. ബൈക്കിന്റെ ഡിസൈനിലോ, ഫീച്ചറുകളിലോ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.

എഞ്ചിന്‍ നവീകരിച്ചെങ്കിലും കരുത്തിലും ടോര്‍ഖിലും മാറ്റങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. 373.27 സിസി എഞ്ചിന്‍ സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റായി തുടരുന്നു. ഈ എഞ്ചിന്‍ 8,800 rpm -ല്‍ 40 bhp കരുത്തും 6,500 rpm -ല്‍ 35 Nm torque ഉം സൃഷ്ടിക്കും.

ആറ് സ്പീഡ് ഗിയര്‍ബോക്സ് ഒരു സ്ലിപ്പര്‍ ക്ലച്ചും വാഗ്ദാനം ചെയ്യുന്നു. മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. പരിഷ്‌ക്കരിച്ച ബൈക്കിന്റെ ഫീച്ചറുകളില്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, റേഡിയല്‍ മൗണ്ട് ചെയ്ത ഫ്രണ്ട് കോളിപ്പര്‍, ഡ്യുവല്‍-ബാരല്‍ എക്സ്ഹോസ്റ്റ് ഡിസൈന്‍ എന്നിവ ഉള്‍പ്പെടുന്നു.

എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ലാമ്പ് എന്നിവയും വാഹനത്തില്‍ അതേപടി ഇടംപിടിച്ചിട്ടുണ്ട്. കാസ്റ്റ് അലുമിനിയത്തിലുള്ള മിറര്‍ ഡിസൈന്‍, പുതിയ ടാങ്ക് പാഡ് ഡെക്കലുകള്‍,സ്റ്റീല്‍ സൈഡ് സ്റ്റാന്‍ഡ്, പാസഞ്ചര്‍ സീറ്റിനടിയില്‍ ബംഗി സ്ട്രാപ്പുകള്‍ എന്നിവയും അതേപടി തന്നെ തുടരും.

43 mm അപ്‌സൈഡ് ഡൗണ്‍ മുന്‍ ഫോര്‍ക്കുകളും വീതിയേറിയ 110/70-17 സെക്ഷന്‍ മുന്‍ചക്രവും 150/60-17 സെക്ഷന്‍ പിന്‍ ചക്രവുമാണ് ഡോമിനാര്‍ 400-യുടെ ആകര്‍ഷണം. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേയ്ക്കുകളും ഇടംപിടിച്ചിട്ടുണ്ട്. ഒറോറ ഗ്രീന്‍, വൈന്‍ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് പുതിയ പതിപ്പ് വില്‍പ്പനയ്ക്ക് എത്തുന്നത്.

വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, മഹീന്ദ്ര മോജോ 300 എന്നിവയാണ് ഡൊമിനാര്‍ 400 -ന്റെ പ്രധാന എതിരാളികള്‍ . ബിഎസ്-VI ഹിമാലയന്‍ ജനുവരിയില്‍ തന്നെ വിപണിയില്‍ എത്തിയിരുന്നെങ്കിലും ബിഎസ് VI ലേക്ക് പരിഷ്‌ക്കരിച്ച മഹീന്ദ്ര മോജോ 300 ഇതുവരെ എത്തിയിട്ടില്ല.

കഴിഞ്ഞ മാസം പുതിയ കുഞ്ഞന്‍ ഡൊമിനാര്‍ 250 മോഡലിനെയും കമ്പനി പുറത്തിറക്കി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഡൊമിനാറിന്റെ കുഞ്ഞന്‍ പതിപ്പിനെ കമ്പനി പുറത്തിറക്കുന്നത്. 1.60 ലക്ഷം രൂപയാണ് ബജാജ് ഡൊമിനാര്‍ 250 -യുടെ എക്‌സ്‌ഷോറൂം വില.

ഡൊമിനാര്‍ 400 -യില്‍ കണ്ടിരിക്കുന്ന അപ്‌സൈഡ് ഡൗണ്‍ മുന്‍ ഫോര്‍ക്കുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ട്വിന്‍ സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ട്വിന്‍-എക്‌സിറ്റ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ ഡൊമിനാര്‍ 250-യിലും മാറ്റമില്ലാതെ തുടരുന്നു.

കെടിഎമ്മിന്റെ 250 ഡ്യൂക്കില്‍ പ്രവര്‍ത്തിക്കുന്ന അതെ എന്‍ജിന്‍ ആണ് ഡോമിനാര്‍ 250-യുടെ കരുത്ത്. 248.8 സിസി എന്‍ജിന്‍ 8,500 rpm-ല്‍ 26 bhp കരുത്തും 6,500 rpm-ല്‍ 23.5 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം സ്ലിപ്പര്‍ ക്ലച്ചും ലഭ്യമാണ്.


Click it and Unblock the Notifications